രണ്ടുപേർ തമ്മിലുള്ള സ്നേഹത്തെ വിശേഷിപ്പിക്കാൻ ഏറ്റവും മനോഹരമായ ഭാഷയാണ് ചുംബനമെന്നാണ് പറയുന്നത്. സ്നേഹമായിക്കോട്ടെ സൗഹൃദമായിക്കോട്ടെ പ്രണയമായിക്കോട്ടെ ചുംബനം പ്രാധാന്യം അർഹിക്കുന്നു. വികാരമാണെങ്കിലും ഒരു ചുംബനത്തിന് ഒരുപാട് അർത്ഥങ്ങളുണ്ട്. എന്നാൽ ചുംബനമെന്ന ഒരു അവസ്ഥ എവിടെ മുതലാണ് ആരംഭിക്കുന്നതെന്ന് ആർക്കെങ്കിലും അറിയാമോ.? യഥാർത്ഥത്തിൽ അത് പ്രണയത്തിന്റെ മനോഹരമായ ഒരു ഭാഗം ഒന്നുമായിരുന്നില്ല. ഈ ലോകത്തിലെ ഏറ്റവും മനോഹരമായ ചുംബനമേതാണെന്ന് ചോദിച്ചാൽ അതിൽ പകുതിയിലധികം ആളുകളും പറയുന്ന ഉത്തരം ഒരുപക്ഷേ കാമുകൻ കാമുകിക്ക് നൽകുന്ന ചുംബനമാണെന്നാണ്. എന്നാൽ അതല്ലന്ന് പഠനങ്ങൾ പോലും തെളിയിച്ചിട്ടുണ്ട്. ഈ ലോകത്തിൽ വച്ച് ഏറ്റവും മികച്ച ചുംബനം ഒരു അമ്മയും കുഞ്ഞും തമ്മിലുള്ള ചുംബനമാണ്.
അവിടുന്ന് തന്നെയാണ് ചുംബനത്തിന്റെ തുടക്കവും. ചുംബനത്തിന് ഒരുപാട് വർഷങ്ങളുടെ പഴക്കമുണ്ട്. ഏകദേശം മനുഷ്യൻ വേട്ടയാടി ജീവിക്കാൻ തുടങ്ങിയ കാലഘട്ടത്തോളം പഴക്കം. ആ കാലഘട്ടങ്ങളിൽ കട്ടിയുള്ള മാംസവും മറ്റും കുഞ്ഞുങ്ങൾക്ക് കൊടുക്കാൻ ബുദ്ധിമുട്ടായിരുന്നു. അത് അമ്മ കുറച്ചു ഭക്ഷിച്ചതിനുശേഷമാണ് കുട്ടികൾക്ക് ചുണ്ടോടു ചേർത്ത് വച്ച് കൊടുക്കുന്നത്. അതിനായിരുന്നു ആദ്യം ഇങ്ങനെയൊരു രീതി ഉപയോഗിച്ചിരുന്നത്. എന്നാൽ പിന്നീട് കുട്ടികൾ കരയുന്ന സമയത്ത് ഭക്ഷണം ഇല്ലെങ്കിൽ പോലും അമ്മമാർ ഇങ്ങനെയൊരു കാര്യം ചെയ്യുമായിരുന്നു. അത് കണ്ടു കുഞ്ഞുങ്ങൾ കരച്ചിൽ നിർത്തി. കുട്ടികൾ കരച്ചിൽ നിർത്തുന്നത് സ്നേഹത്തിന്റെ പര്യായമായി മാറുകയായിരുന്നു. ഇന്ന് നമ്മൾ നിലവിൽ കാണുന്ന ഓരോ ചുംബനങ്ങളും ഉണ്ടായി വന്നത് ഇങ്ങനെ തന്നെയാണെന്നാണ് അറിയാൻ സാധിച്ചിരിക്കുന്നത്.
യഥാർത്ഥത്തിൽ വിശപ്പിന്റെയും അതിജീവനത്തിന്റെയും ഒരു പര്യായമായി തന്നെ വേണം ഈ ചുംബനത്തെ വിശേഷിപ്പിക്കുവാൻ. ഇന്ന് ആ ചുംബനം പലതലങ്ങളിലേക്ക് വളർന്നുകഴിഞ്ഞു. ഏതൊരാൾക്കും അവരുടെ വികാരങ്ങളെ ആദ്യം പ്രകടിപ്പിക്കാൻ സാധിക്കുന്നത് ഒരു ചുംബനത്തിലൂടെയാണ്. ഒരു ചുംബനത്തിന് പല അർത്ഥങ്ങളുണ്ട്. പലപ്പോഴും വലിയ ചില യുദ്ധങ്ങൾ പോലും ഒരു ചുംബനത്തിലൂടെ തീർക്കാൻ സാധിക്കുമെന്നാണ് പറയുന്നത്. പല രാജ്യങ്ങൾ പോലും ഒരു സ്നേഹിചുംബനത്തിലൂടെയാണ് വലിയ വലിയ പ്രശ്നങ്ങൾക്കു പോലുമോരു അന്ത്യം കുറിക്കുന്നത്. അത്തരത്തിൽ നമ്മൾ നിത്യജീവിതത്തിൽ കാണുന്ന പല കാര്യങ്ങൾക്കും ഇത്തരത്തിലുള്ള ഒരുപാട് കഥകൾ പറയാനുണ്ടാവും. ഒരുപാട് ചരിത്രമുറങ്ങുന്ന കഥകൾ.