മലയാകൾക്ക് സിനിമാലോകം എന്നത് അവർ ഏറെ ഇഷ്ടപ്പെടുന്ന മറ്റൊരു ലോകമാണ്. ഓരോ സിനിമ താരങ്ങളും അവർക്ക് വലിയൊരു വികാരം തന്നെയാണ്. അതുകൊണ്ടുതന്നെ പല നടീ നടന്മാരെയും ദൈവ തുല്യമായാണ് കാണുന്നത്. നമ്മൾ മലയാളികൾക്കുള്ള ഒരു സ്വഭാവമുണ്ട് എല്ലാ സിനിമാതാരങ്ങളുടെയും വ്യക്തിജീവിതത്തിലേക്ക് കടന്നു ചെല്ലുക എന്നത്. ഒരു പരിധി ചില കാര്യങ്ങൾ അറിഞ്ഞിരിക്കുന്നത് നല്ലതാണ്. എന്നാൽ ആ പരിധി വിച്ഛേദിക്കുമ്പോഴാണ് അത് അവർക്ക് ഒരു ഉപദ്രവമായി മാറുന്നത്. ഉദാഹരണത്തിന് പല സിനിമാതാരങ്ങളുടെയും വിദ്യാഭ്യാസ യോഗ്യത നമുക്ക് അറിഞ്ഞെന്ന് വരില്ല. അത്തരം കാര്യങ്ങൾ കണ്ടെത്തുന്നതിൽ താൽപര്യം കാണിക്കുന്നതിൽ കുഴപ്പമില്ല. അത്തരത്തിൽ ചില സിനിമ നടിമാരുടെ വിദ്യാഭ്യാസ യോഗ്യതയെ കുറിച്ചാണ് ഇവിടെ പറയാൻ പോകുന്നത്.
മലയാളി ആയിരുന്നിട്ടുകൂടിയും തെന്നിന്ത്യൻ നടിയും ലേഡി സൂപ്പർസ്റ്റാറുമായ നയൻതാരയുടെ വിദ്യാഭ്യാസ യോഗ്യത എന്താണെന്ന് നോക്കാം. ഇവരുടെ വിദ്യാഭ്യാസ യോഗ്യത എന്ന് പറയുന്നത് ബിഎ ആണ്. അതുപോലെ ഈച്ച എന്ന ഒരൊറ്റ ചിത്രത്തിലൂടെ പ്രേക്ഷക മനസ്സിൽ ഏറ്റവും കൂടുതൽ ഇടം നേടിയ ഒരു നടിയാണ് സാമന്ത. ഇവർ കോമേഴ്സിൽ ബിരുദം നേടിയിട്ടുണ്ട്. ആരാധകർ ഏറ്റവും കൂടുതലുള്ള നടിമാരിൽ ഒരാളാണ് അനുഷ്ക ഷെട്ടി. ഇവർ ചെന്നൈയിലെ പ്രശസ്തമായ കാർമൽ കോളേജിൽ നിന്നും ബിസിഎയിൽ ബിരുദം നേടിയിട്ടുണ്ട്.
അടുത്തതായി തമന്ന. തമിഴിലും തെലുങ്കിലും ഒരുപോലെ പ്രേക്ഷകശ്രദ്ധ നേടിയ നടിയാണ് തമന്ന. ഇവർ ബിരുദം നേടിയത് ആർട്സിലാണ്. ഉലകനായകൻ എന്നറിയപ്പെടുന്ന കമല ഹാസൻ്റെ മകളായി സിനിമയിലേക്ക് വന്ന ശ്രുതി ഹാസൻ സൈൻ ഡാൻഡ്രിയോസ് കോളേജിൽ നിന്നും ബിരുദം നേടിയതായി പറയപ്പെടുന്നു. അതുപോലെ മലയാളി മനസ്സിലും ഏറെ ഇടം പിടിച്ച ഒരു നടിയാണ് കാജൽ അഗർവാൾ. ഇവർ മാസ് മീഡിയയിൽ കേസി കോളേജിൽ നിന്നും ബിരുദം നേടിയിട്ടുണ്ട്. അതുപോലെ പ്രേക്ഷകർ ഏറ്റവും കൂടുതൽ ഏറ്റെടുത്ത സിനിമകളിൽ ഒന്നായിരുന്നു 916. ഇതിൽ തകർത്തഭിനയിച്ച ആരാധകര് ഏറ്റവും കൂടുതലുള്ള നടി തന്നെയാണ് തൃഷയും. ഇവർക്ക് ക്രിമിനൽ സൈക്കോളജിസ്റ്റ് ആകാമായിരുന്നു ചെറുപ്പം മുതലേ ആഗ്രഹം. പക്ഷേ, അതിനേക്കളുപരി അറിയപ്പെടുന്ന അതിലുപരി ആളുകൾ ഇഷ്ട്ടപ്പെടുന്ന സിനിമാ താരമായി മാറി.
ഇതുപോലെ മറ്റു നടിമാരുടെ വിദ്യാഭ്യാസ യോഗ്യതയെ കുറിച്ച് അറിയാൻ ആഗ്രഹമുള്ളവർ താഴെയുള്ള വീഡിയോ കാണുക.