ലോകത്തിൽ നമുക്ക് അറിയാൻ സാധിക്കാത്ത ഒരുപാട് ചോദ്യങ്ങളുണ്ട്. ഏറെ കൗതുകകരമായി തോന്നുന്നു ചില ചോദ്യങ്ങളും അവയ്ക്കുള്ള ഉത്തരങ്ങളുമാണ് പറയുന്നത്. രാവിലെ പല്ല് തേക്കാൻ ഒരുങ്ങുമ്പോൾ ബ്രഷ് നനയ്ക്കുന്ന സ്വഭാവമുള്ളവർ ആയിരിക്കും കൂടുതൽ ആളുകളും. നമ്മുടെ ലോകത്തിൽ ഉള്ളവരിൽ തന്നെ ഏകദേശം 90% ആളുകളും ഇത് ചെയ്യുന്നുണ്ട് എന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്. ഇങ്ങനെ ചെയ്യാതെയും നമുക്ക് പല്ലുതേക്കാൻ സാധിക്കുമെങ്കിലും 90% ആളുകളും ഈ ഒരു രീതി പിന്തുടരുന്നവരാണ്. അതുപോലെതന്നെ നമ്മുടെ ഈ ലോകത്തിൽ ഇപ്പോൾ നിലവിലുള്ള സിംഹങ്ങളെക്കാൾ കൂടുതൽ സിംഹങ്ങളുടെ പ്രതിമകളാണ് ഉള്ളത്. അതായിത് വലിയതോതിൽ തന്നെ വംശനാശ ഭീഷണിയുടെ വക്കിൽ നിൽക്കുന്ന മൃഗങ്ങളാണ് കാട്ടിലെ രാജാവ് എന്ന് വിശേഷിപ്പിക്കുന്ന സിംഹങ്ങൾ എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു.
സാമൂഹിക മാധ്യമങ്ങളിൽ ഒക്കെ വൈറലായി മാറിയ ഒരു ചിത്രമുണ്ടായിരുന്നു. ഒരു പെൺകുട്ടിയുടെ പിറന്നാളിന് അച്ഛൻ നൽകിയ സമ്മാനമായിരുന്നു അത്. കൊറിയൻ ബാൻഡിനെ ഒരുപാട് ഇഷ്ടപ്പെട്ട ഒരു പെൺകുട്ടിയായിരുന്നു. അതുകൊണ്ടുതന്നെ അവൾക്ക് ഒരു സർപ്രൈസ് കൊടുക്കുവാൻ വേണ്ടി അച്ഛൻ ഗൂഗിളിൽ കൊറിയയുടെ പ്രധാനപ്പെട്ട ആളിന്റെ ചിത്രം തിരഞ്ഞു. അപ്പോൾ കൊറിയൻ പ്രസിഡണ്ട് ആയ കിങ് ജോങ് യാനിന്റെ ചിത്രമായിരുന്നു അദ്ദേഹത്തിന് ലഭിച്ചിരുന്നത്. ചിത്രം അദ്ദേഹം ഒട്ടിച്ചു വയ്ക്കുകയും ചെയ്തു. എന്നാൽ പുറത്തുവന്ന ചിത്രങ്ങളിലൂടെ മനസ്സിലാക്കാൻ സാധിക്കുന്നത് ഈ പെൺകുട്ടിയുടെ മുഖത്തെ അതൃപ്തിയാണ്. അച്ഛൻ സന്തോഷത്തിനു വേണ്ടി ചെയ്ത കാര്യമാണെങ്കിലും അത് പെൺകുട്ടിക്ക് അത്ര ഇഷ്ടമായിട്ടില്ല എന്ന് ചിത്രത്തിൽ നിന്ന് തന്നെ വ്യക്തമായി മനസ്സിലാക്കാൻ സാധിക്കുന്നു.
സാമൂഹിക മാധ്യമങ്ങൾ എല്ലാം വലിയതോതിൽ പ്രചരിച്ച ഒരു ചിത്രമാണ് വെള്ളപ്പൊക്ക സമയത്ത് ചുറ്റും മലിനമായി കിടക്കുന്ന ജലം ഒരുതുള്ളിപോലും ശുദ്ധമായ സിമ്മിംഗ് പൂളിന്റെ ഉള്ളിലേക്ക് ഇറങ്ങാതെ കിടക്കുന്നത്. ആ ചിത്രം വളരെ മനോഹരമായ രീതിയിലാണ് ഉള്ളത്. ചിത്രം വൈറലായി മാറിയിരുന്നു. ഒരു തുള്ളി ജലം പോലും ആ പൂളിന്റെ ഉള്ളിൽ ഇറങ്ങിയിട്ടില്ല. അതുകൊണ്ടാണ് ആ ചിത്രം വൈറലായി മാറിയിരുന്നത്.
സൈക്കോളജി പ്രകാരം പറയുന്നത് ഒറ്റയ്ക്ക് സംസാരിച്ചുകൊണ്ട് ജോലി ചെയ്യുന്നവർ വളരെ കൃത്യമായി പെട്ടെന്ന് തന്നെ അവരുടെ ജോലി ചെയ്ത് തീർക്കുമെന്നതാണ്.