നമ്മളിലോരോരുത്തരും വളര്‍ത്തുമൃഗങ്ങളെ ഒരുപാട് ഇഷ്ടപ്പെടുന്നവരാണ്. മനുഷ്യരെ പോലെ തന്നെ ഈ ഭൂമിയുടെ അവകാശികളാണ് മൃഗങ്ങളും. ഓരോ ജീവജാലങ്ങള്‍ക്കും പ്രകൃതി അതിന്റെതായ ഇടം നല്‍കിയിട്ടുണ്ട് . വീടുകളില്‍ സാധാരണയായി ആളുകള്‍ വളര്‍ത്തുന്ന ഒരു ജീവിയാണ് പൂച്ച. അങ്ങ് വിദേശരാജ്യങ്ങളില്‍ എല്ലാം വളരെ വിലയേറിയ വ്യത്യസ്തമായ ഇനങ്ങളില്‍ വരുന്ന പൂച്ചകളെ ആണ് വളര്‍ത്തുന്നത്. ഇത്തരം മൃഗങ്ങളുടെ വ്യത്യസ്തമായ ചിത്രങ്ങളും വീഡിയോകളും ആണ് ഇനി നമ്മള്‍ പരിചയപ്പെടുത്തുന്നത്. പൂച്ചകളെ കുറിച്ച് ആദ്യം പറയാം.
പ്രത്യേക തരം തയ്യാറാക്കിയ സ്‌ക്വയര്‍ കയറി ഇരിക്കുന്ന പൂച്ചകളെ നിങ്ങള്‍ കണ്ടിട്ടുണ്ടോ. ഇത്തരം പൂച്ചകളുടെ ചിത്രങ്ങളും വീഡിയോയും ആണ് താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ കാണിക്കുന്നത്. നമ്മള്‍ ഒരു ചെറിയ ചതുരം വരച്ചാല്‍ പൂച്ചകള്‍ അതിനുളളില്‍ വന്നിരിക്കുന്നത് കാണാം. ഒരു രസകരമായ കാര്യമാണിത്. ഈ ചതുരങ്ങള്‍ പൂച്ചകള്‍ക്ക് വളരെ സുരക്ഷിതമായ ഒരു ഇടം ആയാണ് കാണുന്നത്. നിങ്ങളുടെ വീട്ടിലെ പൂച്ചകളെ ഇത്തരത്തില്‍ ചതുരം വരച്ച് അതിന്റെ ഉള്ളില്‍ ഇരുത്തി നോക്കൂ.
മുതലകളെ തെല്ലു ഭയത്തോടെ അല്ലാതെ ആരും നോക്കാറില്ല. മുതലയെ കണ്ടാല്‍ എല്ലാവരും പേടിച്ചോടാറാണ് പതിവ്. ഇത്തരത്തില്‍ മുതലകളെ കണ്ട് പേടിച്ചോടാതെ ഹിപ്‌നോട്ടയ്‌സ് ചെയ്താല്‍ എങ്ങനെയുണ്ടാകും. വിദേശത്ത് ഇത്തരത്തില്‍ മുതലകളെപിടിച്ച് ഹിപ്‌നോട്ടയ്‌സ് ചെയ്ത് പറഞ്ഞ് വിടാറുണ്ട്. ഇവയെ കീഴ്‌പ്പെടുത്തി
തലകീഴായി മറിച്ചിട്ടാണ ്ഹിപ്‌നോട്ടയ്‌സ് ചെയ്യുന്നത്. ഈ വിഡിയോ താഴെ നിങ്ങള്ക്ക് കാണാന്‍ സാധിക്കുന്നതാണ്. മൃഗങ്ങള്‍ പലപ്പോഴും തങ്ങളുടെ കുഞ്ഞുങ്ങളെ കടിച്ച് പിടിച്ച് എടുത്തുകൊണ്ട് പോകാറുണ്ട്. എന്തിനാണ് ഇങ്ങനെ ചെയ്യുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ. വളരെ സുരക്ഷിതമായാണ് കുഞ്ഞുങ്ങളെ കടിച്ചെടുത്ത് മൃഗങ്ങള്‍ പോകാറ്. ഇവ വളരെ സുരക്ഷിതമായി കിടക്കുകയും ചെയ്യും. നമ്മള്‍ കാണുമ്പോള്‍ കടിക്കുന്നതായാണ് തോന്നാറ്. പക്ഷെ പല്ലുകള്‍ വളരെ നേര്‍പ്പിച്ചാണ് കുഞ്ഞുങ്ങളെ എടുക്കാന്‍ ഉപയോഗിക്കുന്നത്.
കണക്കു കൂട്ടലില്‍ പ്രഗദ്ഭരായ മൃഗങ്ങളക്കുറിച്ച് കേട്ടിട്ടുണ്ടോ. അവരാണ് പ്രാവുകള്‍. പ്രാവുകള്‍ക്ക്
മറ്റുള്ളവരെ ആകര്‍ഷിക്കാന്‍ മാത്രമല്ല കണക്കുകൂട്ടാനും നന്നായി അറിയാം. ഇവര്‍ എങ്ങനെയാണ് ഇത് ചെയ്യുന്നത് എന്നറിയണോ. എന്നാല്‍ നിങ്ങള്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോ വ്യക്തമായി കാണുക. സുഹൃത്തുക്കള്‍ എല്ലാവര്‍ക്കുമുണ്ട്. പല സ്വഭാവമുള്ളവര്‍ പല ദേശത്തുള്ളവര്‍ അങ്ങനെ നിരവധി സുഹൃത്തുക്കള്‍ നിങ്ങള്‍ക്കുണ്ടാകും. എന്നാല്‍ മൃഗങ്ങള്‍ക്കിടയിലും സുഹൃത്തുക്കള്‍ ഉണ്ടെന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ. എന്നാല്‍ അങ്ങനെയൊന്നുണ്ട്. അവയാണ് പശുക്കള്‍. പശുക്കള്‍ സുഹൃത്ത് ബന്ധം വളരെ അധികം കാത്തു സൂക്ഷിക്കുന്നവരാണ്. ഇതിന്റെ കൂടുതല്‍ വിവരങ്ങള്‍ നിങ്ങള്‍ക്ക് അറിയണമെങ്കില്‍ താഴെ കാണുന്ന വീഡിയോ പരിശോധിക്കുക.
പശുക്കളെ ക്കുറിച്ച് മറ്റൊരു രസകരമായ മറ്റൊരു കാര്യം കൂടിയുണ്ട്. പശുക്കള്‍ക്ക് സംഗീതം വളരെ ഇഷ്ടമാണ്. ചിലര്‍ ഫാമുകളില്‍ പശുക്കള്‍ക്ക് പല സംഗീതം വച്ചു കൊടുക്കാറുണ്ട്. അത് ആസ്വദിച്ച് പശുക്കള്‍ പുല്ലു തിന്ന്
മേഞ്ഞ് നടക്കുകയും ചെയ്യും. എന്തിനാണ് ഇങ്ങനെ ചെയ്യുന്നത് എന്ന് ചിന്തിക്കുന്നുണ്ടോ. അത് വളരെ രസകരമായ കാര്യമാണ്.എന്തെന്നാല്‍ പശുക്കള്‍ പാട്ട് കേട്ടാല്‍ നന്നായി പാലു ചുരത്തും. അതിന് വേണ്ടിയാണ് ഇങ്ങനെ പാട്ടുകള്‍ കേള്‍പ്പിക്കുന്നത്. നിങ്ങളുടെ വീട്ടില്‍ പശുക്കള്‍ ഉണ്ടെങ്കില്‍ ഒന്നു പരീക്ഷിച്ച് നോക്കുന്നത് നന്നായിരിക്കും. റിസല്‍ട്ട് തീര്‍ച്ചയായും പോസിറ്റീവ് ആകും എന്നതില്‍ സംശയമില്ല. ശാസ്ത്രീയമായ പഠനങ്ങളിലാണ് ഇത്തരം കണ്ടെത്തലുകള്‍ നടത്തിയിട്ടുള്ളത്. അതുകൊണ്ട് തീര്‍ച്ചയായും പരീക്ഷിക്കുക.