ധ്രുവക്കരടികളെ പറ്റി നമുക്ക് അറിയാം. വളരെ മനോഹാരിതമായാണ് അവർ നമുക്ക് കാഴ്ചയും നൽകുന്നത്. എന്നാൽ അല്പം അപകടകാരികളാണ് അവ. കരടി വർഗ്ഗത്തിലെ ഏറ്റവും വലിയ ജീവിയും കരയിലെ ഏറ്റവും വലിയ മാംസഭുക്കുമാണ് ധ്രുവക്കരടി എന്ന് പറയുന്നത്. ഇതിനെ കണ്ടാൽ ഒരു വെളുത്ത നിറമായിരിക്കും തോന്നുക. എന്നാൽ വെയിൽ ഏൽക്കുമ്പോൾ ഇവയുടെ നിറത്തിന് മാറ്റം വരുന്നുണ്ട്. ഇതേപ്പറ്റി ആണ് ഇന്ന് പറയാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവാണ്. അതിനാൽ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക.
അതിനു വേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യാൻ മറക്കരുത്. റഷ്യ, ക്യാനഡ, ഡെന്മാർക്ക്, നോർവ തുടങ്ങിയ രാജ്യങ്ങളിലാണ് കൂടുതലായും ധ്രുവക്കരടിയെ കണ്ടു വരുന്നത്. ഇവയുടെ ത്വക്കിന് കറുത്ത നിറമാണ്. ഇത് രോമകൂപങ്ങളാൽ ആവരണം ചെയ്യപ്പെട്ടിരിക്കുന്നു. സാധാരണക്കാരെ അപേക്ഷിച്ച് ഇവയ്ക്ക് നീളം കൂടിയ കാലുകളും നീണ്ട വണ്ണം കുറഞ്ഞ കഴുത്തും ആണുള്ളത്. 25- 30 വർഷം ആണ് ഇവയുടെ സാധാരണ ആയുർദൈർഘ്യം എന്ന് പറയുന്നത്. സീലുകളും മത്സ്യം ഒക്കെയാണ് ഇവിടെ പ്രധാനപ്പെട്ട ആഹാരം. വളർച്ചയെത്തിയ ഒരു ധ്രുവക്കരടി 180 മുതൽ 300 കിലോഗ്രാം വരെ തൂക്കം ഉള്ളതായിരിക്കും. ഇന്ന് വളരെയധികം വംശനാശഭീഷണി നേരിടുന്നതും ദ്രുവകരടികൾ തന്നെയാണ്.
കാരണം ഇവയെ കൂടുതലായി ആളുകൾ മാംസത്തിനും മറ്റുമായി വേട്ടയാടി കൊണ്ടിരിക്കുകയാണ്. കാണുമ്പോൾ വളരെയധികം മനോഹരമായ ജീവികളാണ് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. വെയിലിൽ നിൽക്കുമ്പോൾ ഇവയുടെ ചർമത്തിന്റെ നിറം മാറുന്നത് കണ്ടു വരുന്നുണ്ട്. ആ സമയത്ത് ഓറഞ്ചും തവിട്ടും കലർന്ന നിറമായിരിക്കും.
ധ്രുവക്കരടികളുടെ ജീവിതമെന്നു പറയുന്നത് പൂർണ്ണമായും കടലിനെയും അവയുടെ പ്രധാന ഭക്ഷണ സ്രോതസിനെയും ഒക്കെ ആശ്രയിച്ചാണ് ഇരിക്കുന്നത്. കാലാവസ്ഥ ചൂടുപിടിക്കുന്നത് അനുസരിച്ച് ആയിരിക്കും ഇവയ്ക്ക് വെല്ലുവിളി ഉയിരുന്നത്. ഈ സമയം ധ്രുവകരടികൾക്ക് കാലാവസ്ഥാ വല്ലാത്തൊരു ഭീഷണിയാണ് നൽകുന്നത്.
ഇവയ്ക്ക് വെളുത്ത രോമങ്ങൾ ഉള്ളതിനാൽ അവയ്ക്ക് പരിസ്ഥിതിയിലേക്ക് മറക്കാൻ കഴി സാധിക്കും. അവയുടെ നിറം പരിസ്ഥിതിയിൽ വളരെ നന്നായി മറഞ്ഞിരിക്കുന്നു. ചിലപ്പോൾ അതിനു പാളിയായി കടന്നുപോകാം. വളരെ രസകരമാണ് അവയുടെ വെളുത്ത രോമങ്ങൾ എന്ന് പറയുന്നത്. കാരണം അവയുടെ തൊലി കറുപ്പാണ്. അതിൻറെ രോമങ്ങൾ പൊള്ള ആണ്. ശരീരത്തിലെ കൊഴുപ്പിന് കട്ടിയുള്ള ഒരു പാളി ഉണ്ട്. അത് നീന്തുമ്പോൾ ഇവ ചൂടാക്കി നിലനിർത്തുന്നുണ്ട്. തണുത്ത ആർട്ടിക് വായുവിൽ നിന്ന് അവയെ ഇൻസുലേറ്റ് ചെയ്യുന്ന ഇരട്ട പാളികളുടെ ഒരു കോട്ടും ഇവയ്ക്കുണ്ട്. കരടി കുടുംബത്തിലെ ഏറ്റവും മാംസഭോജിയായ അംഗമാണ് ധ്രുവക്കരടി എന്നു പറയുന്നത്.
ഇവയ്ക്ക് കൊഴുപ്പ് ആവിശ്യം ആയതു കൊണ്ട് തന്നെ വളരെയധികം കൊഴുപ്പുള്ള ഭക്ഷണങ്ങൾ ആണ് കഴിക്കുന്നത്. ഒരു ധ്രുവകരടിയുടെ വയറിന് സ്വന്തം ശരീര ഭാഗത്തിലെ 15% മുതൽ 20% വരെ തുല്യമായ ഭക്ഷണം ഉൾക്കൊള്ളാൻ കഴിയും. കൂടാതെ ദഹനവ്യവസ്ഥയെ ഏകദേശം 84 ശതമാനവും പ്രോട്ടീൻ 97 ശതമാനം കൊഴുപ്പും ആഗിരണം ചെയ്യുന്നുണ്ട് എന്ന് അറിയാനുണ്ട്. ഇനിയും ഒരുപാട് ഇതേപ്പറ്റി അറിയണം. അവയെല്ലാം കോർത്തിണക്കിക്കൊണ്ടുള്ള ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവയ്ക്കുന്നത്. അവയെല്ലാം അറിയേണ്ടത് അത്യാവശ്യം ആണ്.
ഈ വീഡിയോ ഏറെ കൗതുകകരം അതോടൊപ്പം കൂടുതൽ ആളുകൾ അറിയേണ്ടത് ആണ്. അതിനാൽ ഈ വിവരം ഒന്ന് ഷെയർ ചെയ്യാൻ മറക്കരുത്. അതിനുവേണ്ടി പോസ്റ്റ് ഷെയർ ചെയ്യുക.