നമ്മുടെയൊക്കെ നിത്യ ജീവിതത്തിൽ നാം സ്ഥിരമായി ഉപയോഗിക്കുന്ന ചില വസ്തുക്കൾ ഉണ്ടാകും. ഒരുപക്ഷേ നല്ലൊരു ശതമാനം ആളുകൾക്കും അതിൻറെ ശരിയായ ഉപയോഗം എന്താണെന്ന് അറിയില്ല എന്നതാണ് വാസ്തവം. അത്തരത്തിൽ നിത്യേന നാം കാണുന്ന ഒരു വസ്തുവാണ് പ്ലാസ്റ്റിക് സ്റ്റൂളുകൾ. പൊതുവേ ഒട്ടുമിക്ക പ്ലാസ്റ്റിക് സ്റ്റൂളുകളുടെയും നടുവിലായി ഒരു ദ്വാരം നിങ്ങൾ കണ്ടിരിക്കണം. എന്തുകൊണ്ടാണ് പ്ലാസ്റ്റിക് സ്റ്റൂളിൽ ഒരു ദ്വാരം ഉണ്ടാകുന്നത് എന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? നല്ലൊരു ശതമാനം ആളുകൾക്കും ഇതിനെക്കുറിച്ച് ശരിയായ ഒരു ധാരണയില്ല എന്നതാണ് സത്യം. എന്നിരുന്നാലും ഇതിന് പിന്നിലുള്ള രഹസ്യം എന്താണ് എന്ന് നമുക്കൊന്നു നോക്കാം.
പല റിപ്പോർട്ടുകൾ പ്രകാരം പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ ഏതൊരാൾ നിർമ്മിച്ചാലും അതായത് പ്ലാസ്റ്റിക് നിർമ്മിക്കുന്നത് ബ്രാൻഡഡ് ഫാക്ടറികൾ ആണെങ്കിലും പ്രാദേശികമാണെങ്കിലും അവരെല്ലാം പൊതുവായി പാലിക്കപ്പെടേണ്ട ചില ശാസ്ത്രീയ നിബന്ധനകൾ ഉണ്ട്. അതായത് നിർബന്ധമായും പാലിക്കപ്പെടേണ്ട ചില നിയമങ്ങൾ. നമുക്കറിയാം ഇത്തരം പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന സ്ഥലങ്ങളിൽ അവ സൂക്ഷിച്ചുവെക്കാനുള്ള സ്ഥലം പരിമിതികൾ തീർച്ചയായും ഉണ്ടാകും. അതുകൊണ്ടുതന്നെ ഒന്നിനു മീതെ ഓരോന്നായി വെക്കുന്ന ഒരു രീതിയാണ് ഒട്ടുമിക്ക സ്ഥലങ്ങളിലും ചെയ്യുന്നത്. മാത്രമല്ല നമ്മുടെ വീടുകളിലും മറ്റു കടകളിലും ഒക്കെ ഇതേ രീതിയിലാണ് വെക്കുന്നത്. പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ ആയതുകൊണ്ട് തന്നെ അവ തമ്മിൽ ഒട്ടിപ്പിടിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. അമിതമായ വായു മർദ്ദം കാരണം ഒട്ടിപ്പിടിച്ച പ്ലാസ്റ്റിക് വേർതിരിക്കാൻ നല്ല ശക്തി ആവശ്യമാണ്. അതുകൊണ്ടുതന്നെ അമിത വായു മർദ്ദം മൂലമുള്ള ഈ ഒട്ടിപ്പിടിക്കൽ ഒഴിവാക്കാൻ വേണ്ടിയാണ് ഇത്തരം ദ്വാരങ്ങൾ ഉണ്ടാക്കുന്നത്.
മാത്രമല്ല, അമിതഭാരമുള്ള ഒരാൾ ഒരു സ്റ്റൂളിൽ ഇരുന്നാൽ ആ സ്റ്റൂൾ എളുപ്പത്തിൽ പൊട്ടുന്നില്ലെങ്കിൽ ആ സ്റ്റൂളിൽ ഉണ്ടാക്കിയ ദ്വാരവും ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. അതേ സമയം ഇതിന് പിന്നിലെ മറ്റൊരു പ്രധാന കാരണം എന്ന് പറയുന്നത് കുറച്ചു പ്ലാസ്റ്റിക് കൂടി അവിടെ സംരക്ഷിക്കപ്പെടുന്നു.