നമുക്കറിയാത്ത നിരവധി വസ്തുതകളാൽ സമ്പന്നമായ ഒന്നാണ് നമ്മുടെ ഈ ലോകമെന്ന് പറയുന്നത്. ഓരോ രാജ്യത്തും നിരവധി വ്യത്യസ്തമായ രഹസ്യങ്ങൾ നമ്മെ കാത്തിരിക്കുന്നുണ്ടാകും. അത്തരത്തിലുള്ള ചില കാര്യങ്ങളെക്കുറിച്ചാണ് പറയാൻ പോകുന്നത്.
ലോകത്ത് വളരെയധികം പ്രചാരമുള്ളോരു കമ്പനിയാണ് കൊക്കക്കോള കമ്പനി. കൊക്കക്കോളയുടെ റെസിപ്പി എന്താണെന്ന് ഇന്നും ആർക്കുമറിയില്ല. എല്ലാവരും കാത്തിരിക്കുന്നോരു റെസിപ്പിയാണ് കൊക്കകോളയുടെയെന്ന് പറയേണ്ടിയിരിക്കുന്നു. കൊക്കകൊളോയ്ക്ക് ഒപ്പം നിൽക്കുന്ന കമ്പനിയാണ് പെപ്സി. കൊക്കകോള കമ്പനിയിൽ ജോലി ചെയ്തിരുന്ന ഒരാൾ പെപ്സി കമ്പനി എത്തുകയും. കൊക്കകോളയുടെ റെസിപ്പി പറഞ്ഞു തരാമെന്ന് പറയുകയും ചെയ്തു. അതിനുപകരം ആവശ്യമുള്ളത് കുറച്ചു പണവും ഒരു ജോലിയുമാണ് എന്നായിരുന്നു ഇയാൾ പറഞ്ഞത്. അതൊരു മോശമായ ആവശ്യമായി അവർക്ക് തോന്നിയില്ല. അവർക്ക് വളരെ മികച്ചോരു മാർഗ്ഗമാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്.. കൊക്കകോളക്ക് നൽകാൻ പറ്റിയ ഏറ്റവും മികച്ച ഒരു അടി തന്നെയാണ് ഇതെന്ന് പറയാം. അവിടെ ജോലിചെയ്യുന്ന ഒരാളെയും കിട്ടി.പക്ഷേ അവർ ചെയ്ത ഒരു പരിപാടിയായിരുന്നു. എന്നാൽ പെപ്സി ചെയ്തത് കൊക്കകോളയെ വിളിച്ചു ഇങ്ങനെ ഒരു വ്യക്തി വന്നിട്ടുണ്ട് ഇങ്ങനെ ഒരാവശ്യം പറയുന്നുണ്ടായിരുന്നു എന്നും അറിയിച്ചു. പിന്നീട് അദ്ദേഹത്തിന്റെ ജോലിയുടെ കാര്യത്തിൽ ഒരു തീരുമാനമായെന്നുള്ളത് ഉറപ്പായിരിക്കും. ഒരുപക്ഷേ അവർ ചിന്തിച്ചത് നാളെ താങ്കളുടെ കമ്പനിയുടെ രഹസ്യങ്ങളും മറ്റൊരിടത്ത് ചെന്ന് പറയുവാൻ ഇയാൾ മടിക്കില്ലന്ന് തന്നെയായിരിക്കും.
നമ്മുടെയൊക്കെ റോഡുകളിൽ വിമാനം കൂടി പാർക്ക് ചെയ്യുകയാണെങ്കിലോ അല്ലെങ്കിൽ വിമാനം കൂടി പറക്കാനുള്ള ഒരു റൺവെ ആയി റോഡുകൾ മാറുകയാണെങ്കിലോ.? ചിന്തിക്കാൻ പോലും സാധിക്കില്ല. എന്നാൽ അങ്ങനെയോരു സ്ഥലമുണ്ട്. ഇവിടെ റൺവെയിൽ കൂടി വിമാനവും വാഹനങ്ങളും ഒരേസമയത്താണ് പോകുന്നത്. ചില സമയത്ത് വിമാനം പോകുമ്പോൾ വാഹനങ്ങൾ മാറിനിൽക്കുകയാണ് ചെയ്യാറുള്ളത്.
അതുപോലെ നമ്മളെല്ലാം വീട്ടിൽ ഉപയോഗിക്കുന്ന ഒന്നാണ് പശയെന്നു പറയുന്നത്. ഈ പശ അതിന്റെ ബോട്ടിലുകളിൽ എന്തുകൊണ്ടാണ്ഇത്
ഒട്ടിപിടിക്കാതിരിക്കാതെ ഇരിക്കുന്നത്.പലരുടെയും ഒരു സംശയമായിരിക്കും ഇത്. പശ പുറത്തുവന്ന് പുറത്തെ അന്തരീക്ഷവുമായി പ്രവർത്തിക്കുമ്പോൾ മാത്രമാണ് യഥാർത്ഥ രീതിയിൽ ഒട്ടിപിടിക്കുന്നത്. അല്ലാതെയുള്ളപ്പോൾ ഇത് ഒരു പ്രത്യേക അവസ്ഥയിൽ ഇരിക്കുകയാണ്. അതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കാത്തത്.വിശദമായ വിവരങ്ങൾക്ക് വേണ്ടി ഈ പോസ്റ്റിനോപ്പം ഉൾകൊള്ളിച്ച വിഡിയോ കാണാം.