ലിഫ്റ്റുകളിൽ കണ്ണാടി വെച്ചിരിക്കുന്നത് നിങ്ങൾ കണ്ടിരിക്കണം എന്നാൽ യഥാർത്ഥത്തിൽ ലിഫ്റ്റില്‍ കണ്ണാടി വെച്ചതിന്റെ ഉദ്ദേശം എന്താണെന്ന് നിങ്ങൾക്കറിയുമോ?. സാധാരണയായി ലിഫ്റ്റിൽ കയറുന്ന ആളുകൾ ഈ കണ്ണാടിയിൽ നോക്കി മുടിയും വസ്ത്രവും ശരിയാക്കുന്ന രീതിയുണ്ട്. എന്നാൽ യഥാർത്ഥത്തിൽ ലിഫ്റ്റിൽ കണ്ണാടി വെച്ച് തുടങ്ങിയത് തന്നെ ആളുകൾക്ക് വസ്ത്രം ശരിയാക്കുന്നതിന് വേണ്ടിയായിരുന്നു. പല കെട്ടിടങ്ങളിലും ലിഫ്റ്റുകൾ ഉപയോഗിച്ച് തുടങ്ങിയ കാലഘട്ടത്തിൽ ലിഫ്റ്റുകൾക്ക് സ്പീഡ് വളരെ കുറവായിരുന്നു എന്ന തരത്തിലുള്ള പരാതികൾ വന്നിരുന്നു. എന്നാൽ പിന്നീട് നടന്ന ഒരു സർവ്വേയിൽ ആളുകൾക്ക് ലിഫ്റ്റിനുള്ളിൽ കയറിയാൽ പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാത്തതിനാലാണ് ലിഫ്റ്റുകള്‍ വളരെ പതിയെ പോകുന്നതായി തോന്നുന്നത് എന്ന് കണ്ടെത്തി.
ആളുകളുടെ ഈ വിരസത ഒഴിവാക്കുന്നതിന് വേണ്ടിയാണ് ലിഫ്റ്റിനുള്ളിൽ കണ്ണാടി വച്ചത്. കണ്ണാടി വെച്ചശേഷം ലിഫ്റ്റിൽ കയറുന്ന ആളുകൾ കണ്ണാടിയിൽ നോക്കി ശരീര ഭംഗിയും മറ്റും നോക്കാൻ തുടങ്ങിയതോടെ ലിഫ്റ്റിനുള്ളിൽ സമയം പോകുന്നത് അവർ അറിഞ്ഞിരുന്നില്ല. ആദ്യകാലങ്ങളിൽ ലിഫ്റ്റില്‍ കണ്ണാടി വെച്ചത് മുകളിൽ പറഞ്ഞ കാരണത്താൽ ആണെങ്കിലും ഇടിഞ്ഞ സ്ഥലങ്ങളിൽ കയറാൻ പേടിയുള്ളവർക്ക് ലിഫ്റ്റിനുള്ളിൽ കണ്ണാടി ഉള്ളതിനാൽ കൂടുതൽ സ്ഥലം ഉള്ളതുപോലെ തോന്നുകയും ഈ പേടി ഇല്ലാതാക്കാനും ഈ കണ്ണാടികൾ കൊണ്ട് ഉപകരിച്ചു.മാത്രമല്ല വീൽചെയർ ഉപയോഗിച്ച് ലിഫ്റ്റിൽ കയറുന്ന ആളുകൾക്ക് ലിഫ്റ്റിൽ കണ്ണാടി ഉള്ളതിനാൽ വീൽചെയറിന്റെ പിറകുവശം കാണാൻ സാധിക്കുകയും ഇത് വഴി സുഗമമായി അവർക്ക് ലിഫ്റ്റിൽ കയറാനും ഇറങ്ങാനും സാധിക്കുകയും ചെയ്യുന്നു.