അല്പം ദൂരം കൂടിയ യാത്രകൾക്കെല്ലാം ഒട്ടുമിക്ക ആളുകളും ട്രെയിൻ ഗതാഗതമാണ് തിരഞ്ഞെടുക്കുന്നത് അല്ലേ? നിങ്ങളെപ്പോഴെങ്കിലും ഒരു കാര്യം ശ്രദ്ധിച്ചിട്ടുണ്ടോ? പല ആളുകളും ട്രെയിനുകളിൽ യാത്ര ചെയ്യുമ്പോഴെല്ലാം തങ്ങളുടെ കമ്പാർട്ട്മെൻറ് കണ്ടെത്താനും ബുക്ക് ചെയ്ത സീറ്റ് കണ്ടെത്താനുള്ള വല്ലാത്തൊരു തിടുക്കമായിരിക്കും. ട്രെയിനിൽ യാത്ര ചെയ്യുമ്പോഴെല്ലമംട്രെയിൻ കമ്പാർട്ടുമെന്റ് കണ്ടെത്താനും. നമ്മളിൽ പല ആളുകളും ഇന്നും ട്രെയിൻ പോകുന്നതങ്ങനെ നോക്കി നിൽക്കാറുണ്ട്. എന്തോ അത് നോക്കി നിൽക്കുമ്പോൾ ഉള്ളിൽ വല്ലാത്തൊരു കൗതുകമാണ്. ട്രെയിൻ പോയിക്കഴിഞ്ഞു എന്ന് നമ്മൾ മനസ്സിലാക്കുന്നത് അതിൻറെ ഏറ്റവും അവസാനം ഉള്ള ബോഗിയുടെ പിറകിൽ എക്സ് എന്ന് എഴുതിയിട്ടുണ്ടാകും. അത് നോക്കിയാണ് ട്രെയിൻ പോയിക്കഴിഞ്ഞു മനസ്സിലാക്കുന്നത്. അത് ശ്രദ്ധിക്കാത്തവരായി ആരുമുണ്ടാകില്ല. എന്തിനായിരിക്കും ഇങ്ങനെ എഴുതുന്നത് എന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? പിറകിലുള്ള കാരണമെന്താണെന്ന് നമുക്കൊന്ന് നോക്കിയാലോ?
ട്രെയിനിന്റെ ഏറ്റവും അവസാനത്തെ കമ്പാർട്ടുമെന്റിന്റെ പിൻഭാഗത്ത് എഴുതിയിരിക്കുന്ന എക്‌സിന്റെ അർത്ഥം എന്തെന്നാൽ ഈ കംപാർട്ട്‌മെന്റ് ട്രെയിനിന്റെ അവസാന കമ്പാർട്ടുമെന്റാണെന്നാണ്. ട്രെയിനിന്റെ സുരക്ഷ കണക്കിലെടുത്ത് അവസാന കമ്പാർട്ട്മെന്റിൽ വെള്ള-മഞ്ഞ നിറത്തിലാണ് ഈ അക്ഷരങ്ങൾ പൊതുവേ എഴുതിയിരിക്കുന്നത്.
എല്ലാത്തിനുമുപരി ട്രെയിനിന്റെ അവസാന ബോഗ പിറകിൽ എന്തിനായിരിക്കും ഇങ്ങനെ ഒരു വലിയ എക്സ് എഴുതിയിരിക്കുന്നത് എന്നും എന്താണ് അർത്ഥമാക്കുന്നത് എന്നും കൂടുതലായി അറിയാം.
ഇങ്ങനെ എഴുതുന്നതിലൂടെ ട്രെയിൻ മുഴുവൻ കടന്നുപോയി എന്ന് മാസ്റ്റർ മനസ്സിലാക്കുകയും അതുപോലെ തന്നെ ട്രെയിൻ പ്ലാറ്റ്ഫോം കടന്നതായി യാത്രക്കാരും മനസ്സിലാക്കുകയും ചെയ്യുന്നു. സ്റ്റേഷൻ മാസ്റ്റർ ഈ അടയാളം കണ്ടില്ലെങ്കിൽ ട്രെയിൻ മുഴുവൻ ഇതുവരെ പ്ലാറ്റ്‌ഫോമിൽ എത്തിയിട്ടില്ല എന്ന തെറ്റായ ചിന്തയും കൂടാതെ പിന്നിലുള്ള കോച്ചുകൾ ഇനിയും വരാനുണ്ട് എന്നൊരു തെറ്റായ ആശയവും അദ്ദേഹം മനസ്സിലാക്കുന്നു.
വയർലെസ് സന്ദേശങ്ങൾ വഴി നഷ്ടപ്പെട്ട കോച്ചുകളെക്കുറിച്ചുള്ള വിവരങ്ങൾ
ഒരു പൂർണ്ണ കോച്ച് ദൃശ്യമാകാതെ വരുമ്പോൾ വിവരങ്ങൾ ശേഖരിക്കുന്നു. ഇതോടൊപ്പം മുന്നോട്ട് പോകുന്ന കോച്ചുകളോടും നിർത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്.
ട്രെയിനിന് പിന്നിൽ ബ്ലിങ്ക് ലൈറ്റുകൾ
സ്ഥാപിച്ചിട്ടുള്ളത് നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ?അതെ,ട്രെയിനുകളുടെ പിൻഭാഗത്തും ബ്ലിങ്ക് ലൈറ്റുകൾ സ്ഥാപിച്ചിട്ടുണ്ട് രാത്രിയുടെ ഇരുട്ടിലോ അല്ലെങ്കിൽ നല്ല മൂടൽ മഞ്ഞുണ്ടാകുമ്പോഴോ അത് കത്തുന്നതായി നമുക്ക് തോന്നുന്നു. അത്തരമൊരു വെളിച്ചം തരുന്ന ആശയം എന്തെന്നാൽ മറ്റൊരു ട്രെയിൻ മുന്നോട്ട് പോകുന്നു എന്നാണ്.