ചില സ്ഥലങ്ങളിലൂടെ നമ്മൾ നടക്കുമ്പോൾ പ്രത്യേക രീതിയിലുള്ള ചില കോൺക്രീറ്റ് ഡിസൈനുകൾ നമ്മൾ കണ്ടിട്ടുണ്ടാകും. മെട്രോ പോലെയുള്ള സ്ഥലങ്ങളിൽ ഇത് വ്യക്തമായി കണ്ടിട്ടുള്ളവരായിരിക്കും കൂടുതൽ ആളുകളും. എന്താണ് ഇതിന് പിന്നിലുള്ള കാരണം. ഇങ്ങനെ ഒരു കോൺക്രീറ്റ് ഡിസൈൻ നടക്കുന്ന പാതകളിൽ നൽകുന്നതിന് പിന്നിൽ എന്തെങ്കിലും ലക്ഷ്യം ഉണ്ടോ.? തീർച്ചയായും അതിനു പിന്നിലും ഒരു ലക്ഷ്യമുണ്ട്. ഇങ്ങനെയുള്ള ഡിസൈനുകൾ നൽകുന്നത് കണ്ണ് കാണാത്ത ആൾക്കാരെ ഉദ്ദേശിച്ചാണ്. കണ്ണുകാണാത്ത ആളുകൾ എവിടെയും വീഴാതിരിക്കുവാൻ വേണ്ടിയാണ് ഇത്തരത്തിലുള്ള ഡിസൈനുകൾ നൽകുന്നത്. ഈ ഡിസൈനുകളുടെ അർത്ഥം അവർക്ക് വ്യക്തമായി തന്നെ മനസ്സിലാകുന്നതാണ്.
അതുകൊണ്ട് ഇവർ ചെരുപ്പ് ഉപയോഗിച്ചോ വടി ഉപയോഗിച്ചോ ഈ ഡിസൈനുകൾ കണ്ടുപിടിക്കുകയും അതിന്റെ അർത്ഥം മനസ്സിലാക്കുകയും ചെയ്യും. അതുവഴി വലിയ അപകടം ഒഴിവാക്കപ്പെടുകയാണ് ചെയ്യുന്നത്. അതിനു വേണ്ടിയാണ് ഇത്തരത്തിലുള്ള കോൺക്രീറ്റ് ഡിസൈനുകൾ നൽകിയിട്ടുള്ളത്.
ചില കോൺക്രീറ്റ് ഡിസൈനുകളിൽ വട്ടം പോലെയുള്ള കുഴികൾ കാണാൻ സാധിക്കും. ഈ കുഴികൾ കാണിക്കുന്നത് നടന്നു പോകുന്ന വഴികൾക്കിടയിൽ കുഴികളുണ്ട് എന്നും സൂക്ഷിച്ചു നടന്നു പോകണമെന്നതുമാണ്. അതുപോലെതന്നെ നേരെയുള്ള ചില ഡിസൈനുകളും കാണാൻ സാധിക്കും. ഈ ഡിസൈനുകൾ കാണിക്കുന്നത്. അരികിലായി ഒരു സ്റ്റെപ്പുണ്ട് എന്നാണ്. അതുകൊണ്ട് തന്നെ ശ്രദ്ധയോടെ വേണം അവിടേക്ക് യാത്ര ചെയ്യാനെന്ന്. പലപ്പോഴും കണ്ണുകാണാത്ത ആളുകൾ വടി ഉപയോഗിച്ച് തൊട്ടു നോക്കുന്നത് നമ്മളിൽ പലരും കണ്ടിട്ടുണ്ടാകും. അതിന് അർത്ഥം ഇതുതന്നെയാണ്. ഇത്തരത്തിൽ എന്തെങ്കിലും കോൺക്രീറ്റ് സൂചനകൾ ലഭിക്കുന്നുണ്ടോന്ന് അറിയുവാൻ ആണ് ഇവർ ഇങ്ങനെ തട്ടി നോക്കുന്നത്.
നേരെ കൊടുത്തിട്ടുള്ള ചില കോൺക്രീറ്റ് ഡിസൈനുകളും കാണാൻ സാധിക്കും. ഇതിനർത്ഥം ഇതിലേക്ക് നേരെ പോവുകയാണെന്നുണ്ടെങ്കിൽ യാതൊരു പ്രശ്നവുമില്ലന്നും ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാൻ സാധിക്കുമെന്നുമാണ്. അതിനാൽ തന്നെ അവർ പെട്ടെന്ന് ആ ഡിസൈൻ വഴി നടന്നു പോവുകയാണ് ചെയ്യുന്നത്. മെട്രോ പോലെയുള്ള സ്ഥലങ്ങളിലെ വഴികളെല്ലാം തന്നെ ഇന്ന് ഇങ്ങനെ ഡിസൈൻ ചെയ്തിരിക്കുന്നത് ഈ ഒരു രീതിയിൽ തന്നെയാണ്. കൂടുതലും കണ്ണുകാണാത്ത ആളുകൾക്ക് കൂടി പ്രാധാന്യം നൽകുന്ന രീതിയിലാണ് ഈ ഡിസൈനുകൾ എല്ലാം തന്നെ നൽകിയിട്ടുള്ളത്. ആരുടെയും സഹായം ഇല്ലെങ്കിലും അവർക്ക് ഒറ്റയ്ക്ക് തന്നെ നടന്ന പോവാനുള്ള സൗകര്യത്തിനാണ് ഇത്തരത്തിലുള്ള സൂചനകൾ നൽകുന്നത്.