സ്‌കൂളിൽ പഠിപ്പിച്ച ഇത്തരം കാര്യങ്ങൾ നിങ്ങൾ ഇപ്പോഴും വിശ്വസിക്കുന്നുണ്ടോ?

വിദ്യാഭ്യാസം എന്നത് മാനസികമായും സാമൂഹികമായും ലഭിക്കേണ്ട ഒന്നാണ്. അത്കൊണ്ട് തന്നെ നമ്മുടെയൊക്കെ വിദ്യാഭ്യാസത്തിന്റെ പ്രാരംഭ ഘട്ടം തുടങ്ങുന്നത് നമ്മുടെ വീടുകളിൽ നിന്നാണ്. വീടുകളിൽ നിന്നും നമുക്ക് ലഭിക്കുന്ന വിദ്യാഭ്യാസം വളർത്തിയെടുക്കുന്നത് സ്‌കൂളുകളാണ്. അതായത് ആരോഗ്യകരമായ വിദ്യാഭ്യാസം നമുക്ക് ലഭിക്കുന്നത് സ്‌കൂളുകളിൽ നിന്നാണ്. എന്നാൽ നമുക്ക് സ്‌കൂളുകളിൽ നിന്നും ലഭിക്കുന്ന എല്ലാ അറിവുകളും പൂർണ്ണമായും ശെരിയല്ല. നമ്മളത് ശെരിയാണോ എന്ന് അന്വേഷിക്കാറുമില്ല. അതായത് നമ്മൾ പഠിക്കുന്ന പല സിദ്ധാന്തങ്ങളിലും പല മാറ്റങ്ങളും വന്നിട്ടുണ്ട്. എന്തൊക്കെയാണ് അത്തരം കാര്യങ്ങൾ എന്ന് നോക്കാം.

From School
From School

നമ്മുടെ നാക്കിലുള്ള രുചിമുകുളങ്ങളുടെ ക്രമീകരണം ശെരിയായ രീതിയിൽ തന്നെയാണോ നാം പഠിച്ചിട്ടുള്ളത്? എന്നാൽ അത് പൂർണ്ണമായും ശെരിയല്ല എന്നത് നിങ്ങൾ മനസ്സിലാക്കണം. അതായത്, സ്‌കൂളുകളിലെ ടെക്സ്റ്റ് ബുക്കിൽ പഠിപ്പിക്കുന്നത് നമ്മുടെ രുചി മുകുളങ്ങൾ നാവിന്റെ നാല് ഭാഗങ്ങളിലാണ് സ്ഥിതി ചെയ്യുന്നത് എന്നാണ്. ഉപ്പ്, മധുരം, കൈപ്പ്, പുളി തുടങ്ങിയവ നാല് ഭാഗങ്ങളിലാണ് ഉള്ളത് എന്നാണ്. അതിൽ ഉപ്പിട്ട രുചി അറിയാനുള്ള മുകുളങ്ങൾ നാവിന്റെ ഏറ്റവും മുൻഭാഗത്ത് ആണെന്നാണ്. എന്നാൽ യഥാർത്ഥത്തിൽ ഇത് ശെരിയാണോ? നിങ്ങൾ അൽപ്പം ഉപ്പ് എടുത്ത് നാവിന്റെ മധ്യ ഭാഗത്തായി വെച്ച് നോക്കൂ. തീർച്ചയായും നിങ്ങൾക്ക് ഉപ്പിന്റെ രുചി അറിയാനാനാകും എന്നതാണ്. അപ്പോൾ നമ്മുടെ ടെക്സ്റ്റ് ബുക്കുകൾ പറഞ്ഞത് പൂർണ്ണമായും ശെരിയാണോ?

ഇതുപോലെയുള്ള മറ്റു കാര്യങ്ങളെ കുറിച്ചറിയാൻ താഴെയുള്ള വീഡിയോ കാണുക.