നിയമപാലകർ എന്നും ഒരു നാടിന്റെ അല്ലെങ്കിൽ ഒരു രാജ്യത്തിന്റെ രക്ഷകർ തന്നെയാണ്. അവരുമായി ഏറ്റുമുട്ടാൻ പലർക്കും താപര്യമില്ലാ എങ്കിലും പലപ്പോഴും ചെയ്തു പോകുന്ന നിയമവിരുദ്ധ പ്രവർത്തികൾ അവരുമായി നേർക്ക് നേർ വരാൻ കാരണമാകുന്നു. നമുക്കറിയാം ഇന്ന് നമ്മുടെ ഈ ലോകത്ത് പല അവിശ്വസനീയമായ കുറ്റകൃത്യങ്ങളും നടക്കുന്നുണ്ട്. കുറ്റവാളികളെ പിടിക്കപ്പെടാനും അത് തെളിയിക്കാനുമായി പോലീസുകാർ പല ട്രിക്കുകളും ഉപയോഗിക്കാറുണ്ട്. അത് എന്തൊക്കെയാണ് എന്ന് നോക്കാം.
പോലീസുകാർ നുണ പറയുമെന്ന കാര്യം നിങ്ങൾക്കറിയാമോ? ഉദാഹരണത്തിന്, നിങ്ങൾ ഒരു കൊലപാതകം നടത്തിയിട്ടുണ്ട് എന്ന് കരുതുക. പക്ഷെ, നിങ്ങളത് ഒരിക്കലും സമ്മതിക്കുന്നില്ല. കൊലപാതകം നടന്ന സ്ഥലത്തു നിന്നും നിങ്ങളുടെ ഫിംഗർ പ്രിന്റ് ലഭിച്ചിട്ടുണ്ട് എന്ന് പോലീസുകാർക്ക് നിങ്ങളോട് കള്ളം പറയാം. അതിൽ ആ കുറ്റകൃത്യം ചെയ്ത ആൾ വീഴാനുള്ള സാധ്യത കൂടുതലാണ്.
1998ൽ അമേരിക്കയിൽ നടന്ന പീപ്പിൾ വേഴ്സസ് ജോൺസ് കേസിൽ അമേരിക്കയിലെ ഫെഡറൽ കോടതിയിൽ നിന്നുമുള്ള കമന്റും ഇതിനുള്ള തെളിവാണ്. എന്നാൽ, പോലീസുകാർ പലപ്പോഴും കള്ളങ്ങൾ പറഞ്ഞു കുറ്റം ചെയ്യാത്ത ആളുകളെ ചതിയിൽ പെടുത്താറുണ്ട്. അതെ കാര്യം തന്നെയാണ് ഇവിടെയും നടന്നിട്ടുള്ളത്. വ്യാജമായ ടെസ്റ്റുകൾ നടത്തിയും കള്ളങ്ങൾ പറഞ്ഞും ഒരാളെ കൊണ്ട് കുറ്റം സമ്മതിപ്പിക്കുകയാണ് അമേരിക്കയിലെ ഈ കോടതി ചെയ്തത്. അതുപോലെത്തന്നെ പോലീസ് ഒരാളുടെ കൈകൾ കഴുകി ശേഷം മയക്കു മരുന്നാണോ അല്ലയോ എന്ന് തെളിയിക്കുന്നതിനായി ഒരു ടൂത്ത് കിറ്റ് അപ്ലെ ചെയ്യുകയും ചെയ്തു. അതാണെകിൽ നിറം മാറുകയും ചെയ്യും. ആ നിറം മാറുന്നത് കയ്യിൽ തോക്കു പിടിച്ചതിനാലാകാമെന്ന് പറഞ്ഞു. പേടിച്ചു വിറച്ച കുറ്റവാളി കുറ്റം ഏറ്റു പറയുകയും ചെയ്തു.
ഇതുപോലെ പോലീസുകാരുടെ മറ്റു വിദ്യകളെ കുറിച്ചറിയാൻ താഴെയുള്ള വീഡിയോ കാണുക.