നിങ്ങളെ മറ്റുള്ളവർ ബഹുമാനിക്കണോ ? എങ്കിൽ ഇങ്ങനെ ചെയ്താൽ മതി.

എല്ലാവർക്കും ഇഷ്ടമുള്ളതും നമ്മൾ എല്ലാവരും ആഗ്രഹിക്കുന്നതുമായ കാര്യമാണ്. മറ്റുള്ളവരാൽ ബഹുമാനിക്കപ്പെടുവാൻ ഇഷ്ടമില്ലാത്ത ഒരാളുമുണ്ടായിരിക്കില്ല. നമുക്ക് എന്തൊക്കെ ഗുണങ്ങൾ ഉണ്ടെങ്കിലാണ് മറ്റുള്ളവർ നമ്മളെ ബഹുമാനിക്കുന്നത്.? അതിനെക്കുറിച്ചാണ് പറയാൻ പോകുന്നത്. നമ്മുടെ നിലപാടുകളാണ് മറ്റുള്ളവർക്ക് നമ്മളോട് ബഹുമാനം തോന്നുവാനുള്ള കാരണമെന്ന് പറയുന്നത്. എപ്പോഴും ഒരു തീരുമാനത്തിൽ തന്നെ ഉറച്ചു നിൽക്കുകയെന്നതാണ് ആദ്യത്തെ കാര്യം. നമ്മൾ ഒരു തീരുമാനമെടുത്താൽ അത് നൂറുവട്ടം ആലോചിച്ചിട്ട് വേണമൊരു തീരുമാനം എടുക്കുവാൻ. ചാടി കയറി ഒരു തീരുമാനം എടുക്കരുത്. ആ തീരുമാനത്തിൽ തന്നെ ഉറച്ചു നില്ക്കാനും പഠിക്കണം. ആരെങ്കിലും വന്ന് നമ്മളോട് എന്തെങ്കിലും പറയുകയാണെങ്കിൽ ആ തീരുമാനം മാറ്റാൻ പാടില്ല. എപ്പോഴും ആ തീരുമാനം അതുപോലെ തന്നെ നിലനിൽക്കണം. ആദ്യത്തെ ഒരുഘട്ടമെന്ന് പറയുന്നത് ഇതാണ്.

Respect
Respect

പിന്നീട് നമ്മളെ ബഹുമാനിക്കാനുള്ള മറ്റുള്ളവരുടെയോരു കാരണമെന്നത്,നമുക്ക് പറ്റാത്ത കാര്യങ്ങൾ ഒരിക്കലും നമ്മൾ ചെയ്യാമെന്ന് ആരോടും പറയാൻ പാടില്ല. ഉദാഹരണമായി നമ്മൾ ഒരു ജോലി തീർത്തു കൊടുക്കാമെന്ന് പറഞ്ഞാൽ ആ സമയത്ത് തന്നെ നമ്മളത് തീർത്തു കൊടുക്കണം. ഇല്ലാതെ നമുക്ക് പറ്റാത്തൊരു കാര്യം വെറുതെ നമ്മൾ അംഗീകരിച്ചു കൊടുക്കാൻ പാടില്ല. നമ്മുക്ക് പറ്റില്ലെങ്കിൽ അത് ആദ്യമേ തന്നെ പറയണം. അല്ലാതെ പിന്നീട് ന്യായങ്ങൾ പറയാതിരിക്കാൻ ശ്രമിക്കുക. ഒരിക്കലും നമുക്ക് സാധിക്കില്ലന്ന് തോന്നുന്ന കാര്യങ്ങൾ സമ്മതിക്കാതിരിക്കുക.അത് നമ്മുടെ നിലപാടിനെ തന്നെയാണ് കാണിച്ചു തരുന്നത്.

അടുത്തതായി നോ പറയേണ്ട സ്ഥലങ്ങളിൽ നോ പറയാൻ പഠിക്കുകയെന്നതാണ്. എത്ര അടുത്ത സൗഹൃദമാണെങ്കിലും അല്ലെങ്കിൽ എത്ര അടുത്ത് വ്യക്തിയാണെങ്കിലും നമ്മളെക്കൊണ്ട് പറ്റാത്തൊരു കാര്യം വരുമ്പോൾ അവിടെ നോ പറയാൻ പഠിക്കുക. ഒരു ബന്ധത്തിന്റെ പ്രാധാന്യം നഷ്ടമാക്കുകയെന്ന് കരുതി കൊണ്ട് ഒരിക്കലും നോ പറയാതിരിക്കാനാവില്ല. സാധിക്കാത്തൊരു കാര്യം ചെയ്യാൻ പറ്റില്ലന്ന് പറയുന്നത് ഒരിക്കലും ഒരു തെറ്റല്ല. ഒരു പക്ഷേ അത് നിങ്ങളുടെ ബന്ധം കൂടുതൽ ദൃഢമാക്കാൻ സഹായിക്കുകയുള്ളൂ. നമുക്ക് ചെയ്യാൻ പറ്റാത്തൊരു കാര്യം നമ്മൾ ചെയ്യാമെന്ന് പറയുകയും പിന്നീട് ചെയ്യാൻ സാധിക്കാതെ വരികയും ചെയ്യുമ്പോഴാണ് ബന്ധം ഉലഞ്ഞു തുടങ്ങുന്നത്. അതിലും എത്രയോ നല്ലതാണ് നമുക്ക് പറ്റാത്ത കാര്യം തുറന്നു പറയുന്നത്.