ക്ലാസ്സില്‍ നിന്ന് തന്നെ വേണോ ഇതൊക്കെ ?. ടീച്ചർ ആൾ ഭയങ്കരി തന്നെ.

രസകരമായ പല സംഭവങ്ങളും നമ്മൾ ക്യാമറയിൽ പതിയുമ്പോഴാണ് അറിയാറുള്ളത്. ഈ സംഭവങ്ങൾ നമ്മളിൽ ഉണ്ടാക്കുന്ന ചിരി വളരെ വലുതാണ്. പ്രണയിക്കുന്ന സമയത്ത് നമ്മുടെ പങ്കാളിയുടെ കൂടുതൽ സ്നേഹം ലഭിക്കുന്നതിനുവേണ്ടി എന്ത് കാര്യവും അവരുടെ മുൻപിൽ ചെയ്യുവാൻ പലരും തയ്യാറായിരിക്കും.

Teacher
Teacher

അത്തരത്തിൽ ഒരു രംഗമാണ് ഇവിടെ ക്യാമറയിൽ കാണാൻ സാധിക്കുന്നത്. രണ്ട് കമിതാക്കൾ നടന്നുവരുകയാണ്. ആ സമയത്താണ് അവിടെ ഒരു ചെറിയ കനാൽ കാണുന്നത്. ഉടനെ തന്നെ കൂട്ടത്തിലുള്ള പയ്യൻ പെൺകുട്ടിയോട് കുറച്ച് മികച്ച രീതിയിൽ ഇടപെടാൻ വേണ്ടി ഒരു പാലം പോലെ അവിടെ കിടക്കുന്നതാണ് കാണാൻ സാധിക്കുന്നത്. അതിനുശേഷം പയ്യന്റെ പുറത്തുകൂടി ചവിട്ടിക്കൊണ്ട് അപ്പുറത്തേക്ക് കടന്നു പോയ്കോളാൻ പെൺകുട്ടിയോട് പറയുന്നുണ്ട്. പുള്ളി ഒരു സിനിമ രംഗമാണ് പ്രയോഗിച്ചത്. എന്നാൽ പ്രതീക്ഷിച്ചതിലും കൂടുതലായിരുന്നു പെൺകുട്ടിയുടെ ഭാരം. അതുകൊണ്ടുതന്നെ ആ നിമിഷം തന്നെ ഇദ്ദേഹം താഴേക്ക് വീഴുകയും ഒപ്പം പെൺകുട്ടിയും വീഴുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഇതിനാണ് പറ്റാവുന്ന പണി ചെയ്താൽ മതിയെന്നു പറയുന്നത്.

അബദ്ധം പറ്റിയെന്ന് പറയുന്നത് ഒരു ചെറിയ കാര്യമാണ്. എന്നാൽ ഇവിടെ ഒരാൾക്ക് പറ്റിയ അബദ്ധം കേട്ടാൽ എല്ലാവരുമൊന്ന് അമ്പരന്നുപോകും. ഇദ്ദേഹം പ്രേതത്തെ പോലെയോരു വേഷം കെട്ടിയതിനുശേഷം അവിടെ വരുന്നവരെല്ലാം ഭയപ്പെടുത്തുവാനാണ് ശ്രമിച്ചത്. ഇദ്ദേഹം ആദ്യം തന്നെ ഭയപ്പെടുത്താൻ ശ്രമിച്ചത് പോലീസുകാരെ ആയിരുന്നു. പാതിരാത്രിയിൽ റോഡിൽ കയറി നിന്ന് പ്രേതത്തിന്റെ വസ്ത്രങ്ങളിഞ്ഞു നീളമുള്ള മുടിയുമൊക്കെ വച്ചതിനു ശേഷം വരുന്ന വാഹനങ്ങൾക്ക് മുൻപിലേക്ക് ചാടുകയെന്നായിരുന്നു അദ്ദേഹം തീരുമാനിച്ചത്. ഇദ്ദേഹത്തിന്റെ ദൗർഭാഗ്യം കൊണ്ട് ആദ്യമെത്തിയത് പോലീസ് ജീപ്പ് ആയിരുന്നു. അദ്ദേഹം അവിടേക്ക് ചാടുകയും അപ്പോൾ തന്നെ ജീപ്പിൽ നിന്നും പോലീസുകാർ ഇറങ്ങി ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയുമായിരുന്നു ചെയ്തത്.

അടുത്തതായി നമുക്ക് കാണാൻ സാധിക്കുന്നത്, ക്ലാസിൽ ഇരുന്നുറങ്ങുന്ന ഒരു കുട്ടിയെയാണ്. പഠിക്കുന്ന കാലത്ത് ക്ലാസിലിരുന്ന് ഒരിക്കലെങ്കിലും ഉറങ്ങാത്തവർ വളരെ ചുരുക്കമായിരിക്കും. ഈ കുട്ടി ഉറങ്ങുന്ന സമയത്ത് ടീച്ചർ അരികിൽ വന്നിരിക്കുകയും അതു മനസ്സിലാക്കാതെ ഇരിക്കുകയും ചെയ്യുന്നതാണ് കാണാൻ സാധിക്കുന്നത്. ടീച്ചർ മറ്റു കുട്ടികളോട് ഈ കുട്ടിയെ ഉണർത്തരുതെന്ന് പറയുന്നുണ്ട്. അതിനുശേഷം ടീച്ചർ തന്നെ കുട്ടിയെ ഉണർത്തുകയും ടീച്ചറിനെ കണ്ടുകൊണ്ട് കുട്ടി അമ്പരന്നു നോക്കുകയും ചെയ്യുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്.