നമുക്ക് വളരെയധികം അത്യാവശ്യമുള്ള ഒരു കാര്യമാണ് ഉറക്കം എന്നു പറയുന്നത്. ഒരു മനുഷ്യൻ സാധാരണയായി ഏഴ് മണിക്കൂറെങ്കിലും ഉറങ്ങണം എന്നാണ് പറയുന്നത്. അത്രത്തോളം ആവശ്യമാണ് ഒരു വ്യക്തിക്ക് ഉറക്കം എന്നു പറയുന്നത്. എന്നാൽ നമ്മൾ സാധാരണ ഉറങ്ങുന്നതിലും കൂടുതലായി ആണ് ഉറങ്ങുന്നത് എങ്കിൽ അത് എന്തു കൊണ്ടായിരിക്കും. അതൊരു രോഗമാണ് ആ രോഗത്തിനെ പറ്റി നമ്മൾ കൂടുതലായി അറിയണം. ഏറെ കൗതുകകരവും കൂടുതൽ ആളുകൾ അറിയേണ്ടത് ആയ ഈ വിവരം ഷെയർ ചെയ്യാൻ മറക്കരുത്.
ഒരു പ്രത്യേക രോഗത്തിന് അടിമയായതു കൊണ്ടായിരിക്കും ഇങ്ങനെ എപ്പോഴും ഉറങ്ങുന്നത്. എത്രനേരം ഉറങ്ങിയാലും വലിയ ക്ഷീണം അനുഭവപ്പെടുക ഉണർന്നിരിക്കുമ്പോൾ നമുക്ക് യാതൊന്നും ചെയ്യാൻ തോന്നാതെ ഇരിക്കുക ഇതെല്ലാം ഒരു രോഗത്തിൻറെ ലക്ഷണം ആയിരിക്കും.
നമ്മൾ ഇതിനെ പറ്റി മനസ്സിലാക്കിയിട്ടില്ല എങ്കിൽ അത് അറിയണം. ഒരു സാധാരണ മനുഷ്യന് ഏഴ് മണിക്കൂർ മാത്രം ഉറങ്ങിയാൽ മതി അല്ലെങ്കിൽ 6 മണിക്കൂർ, അതിൽ കൂടുതൽ ഉറങ്ങാൻ പ്രേരണ തോന്നുന്നുണ്ടെങ്കിൽ മറ്റെന്തു രോഗത്തിന് ഉടമകളാണ് നിങ്ങൾ എന്നാണതിനർത്ഥം. മണിക്കൂറിൽ കൂടുതലായി ഉറങ്ങണം എന്നും അത്രയും ഉറങ്ങിയിട്ടും ക്ഷീണം മാറുന്നില്ലെന്നും തോന്നുന്നുണ്ടെങ്കിൽ തീർച്ചയായും ഒരു ഡോക്ടറുടെ സഹായം തേടുക തന്നെ വേണം. വിദഗ്ധനായ ഒരു ഡോക്ടറുടെ സഹായത്തോടെ ആ അവസ്ഥ നമുക്ക് മനസ്സിലാക്കാൻ സാധിക്കും.. കാരണം സാധാരണ ഒരു വ്യക്തിക്ക് ഒരു ദിവസം മുഴുവൻ പോലും കിടന്നുറങ്ങാൻ പറ്റില്ല.. അതിൽ കൂടുതൽ സമയവും ഉറങ്ങിയിട്ട് ക്ഷീണം തോന്നുകയാണെങ്കിൽ നമ്മുടെ ആരോഗ്യം വളരെ മോശമായ രീതിയിൽ ആണെന്നതാണ് അതിനർത്ഥം.ഈ
രോഗത്തിന്റെ പേര് ഹൈപ്പർ സോമിയ എന്നാണ്. അമിതമായ പകലുറക്കം അല്ലെങ്കിൽ അമിതമായി ഉറങ്ങാൻ ചെലവഴിക്കുന്ന സമയം എന്നിവയെ സൂചിപ്പിക്കുന്ന രോഗം.
ഒരു വ്യക്തിക്ക് പകൽ സമയത്ത് ഉണർന്നിരിക്കാൻ ബുദ്ധിമുട്ടുള്ള ഒരു അവസ്ഥയാണിത്. ഹൈപ്പർ സോമിയ ഉള്ള ആളുകൾക്ക് എപ്പോൾ വേണമെങ്കിലും ഉറങ്ങാം.. ഉദാഹരണത്തിന് ജോലിസ്ഥലത്ത് അല്ലെങ്കിൽ അവർ വാഹനമോടിക്കുമ്പോൾ അവർക്ക് ഉറക്കവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. വ്യക്തമായ കാഴ്ച ചിന്തിക്കുവാൻ ബുദ്ധിമുട്ടും ഉണ്ടാകും. നാഷണൽ ഫൗണ്ടേഷൻ അഭിപ്രായത്തിൽ 40 ശതമാനം ആളുകൾ കാലാകാലങ്ങളായി ഈ അസുഖത്തിന്റെ ലക്ഷണങ്ങൾ ഉണ്ടായിരുന്നതാണ് അറിയാൻ സാധിക്കുന്നത്. രാത്രിയിൽ വേണ്ടത്ര ഉറക്കം ലഭിക്കുന്നില്ല, അമിത ഭാരം മയക്കുമരുന്ന് അല്ലെങ്കിൽ മദ്യത്തിൽ ദുരുപയോഗം അല്ലെങ്കിൽ അത്രത്തോളം കാഠിന്യമേറിയ എന്തെങ്കിലും മരുന്നുകൾ കഴിക്കുന്നവർ ന്യൂറോളജി രോഗങ്ങൾ ഉള്ളവർ ആൻറി വിറ്റാമിനുകൾ പോലെയുള്ള കുറിപ്പടി മരുന്നുകൾ കഴിക്കുന്നവർ വിഷാദം ഒക്കെ ആയിരിക്കാം ചിലപ്പോൾ ഇതിൻറെ കാരണം.
ചിലർക്ക് ഇത് പാരമ്പര്യമായി വരുകയും ചെയ്യും. പകൽ സമയം നിങ്ങൾക്ക് സ്ഥിരമായി മയക്കം അനുഭവപ്പെടുന്നുണ്ടെങ്കിൽ അത് ഡോക്ടറോട് സംസാരിക്കണം.. ഹൈപ്പർ സോമിയ രോഗനിർണയം നടത്തുമ്പോൾ നിങ്ങളുടെ ഉറക്ക ശീലങ്ങൾ,രാത്രിയിൽ നിങ്ങളെത്രമാത്രം ഉറങ്ങുന്നു രാത്രിയിൽ നിങ്ങൾ ഉണർന്നിരിക്കുകയാണെങ്കിൽ പകൽ ഉറങ്ങുന്നുണ്ടോ അങ്ങനെ എല്ലാം നോക്കണം. നിങ്ങളുടെ അവസ്ഥ ഡോക്ടറോട് ചോദിക്കുക വേണം.. നിങ്ങൾക്കെന്തെങ്കിലും വൈകാരിക പ്രശ്നങ്ങൾ ഉണ്ടോ അല്ലെങ്കിൽ നിങ്ങളോട് ഉറക്കത്തെ തടസ്സപ്പെടുത്തുന്ന എന്തെങ്കിലും മരുന്ന് കഴിക്കുന്നുണ്ടോ എന്നറിയാനും നിങ്ങളുടെ ഡോക്ടർ ആഗ്രഹിക്കുന്നുണ്ടാകും, രക്തപരിശോധനകൾ കമ്പ്യൂട്ടർ ടോമോഗ്രാഫി എന്ന് ഉറക്ക പരിശോധനയിലൂടെ ചില കാര്യങ്ങൾ മനസ്സിലാക്കാൻ സാധിക്കും.