നമ്മുടെ രാജ്യത്ത് ചെയ്യുന്ന പലകാര്യങ്ങളും മറ്റുള്ള രാജ്യങ്ങളിൽ ചില തെറ്റുകളായിരിക്കും. അത്തരത്തിൽ നമ്മുടെ ഇന്ത്യയിൽ ചെയ്യുന്ന ചില കാര്യങ്ങൾ മറ്റു രാജ്യങ്ങളിൽ വലിയ ബുദ്ധിമുട്ടുകൾ ആകുന്നതിനെ പറ്റിയാണ് പറയാൻ പോകുന്നത്. ഇന്ത്യയിൽ എല്ലാവരും കൈചൂണ്ടി സംസാരിക്കുന്നവരാണ്. ചിലർക്കെങ്കിലും കൈചൂണ്ടി സംസാരിക്കുന്നത് ഇഷ്ടമല്ല. അതുപോലെ കൈചൂണ്ടി സംസാരിക്കുന്നത് വലിയ ചീത്തയായ ഒരു രാജ്യമുണ്ട്. ആ രാജ്യമാണ് മലേഷ്യ. മലേഷ്യയിൽ കൈചൂണ്ടി സംസാരിച്ചാൽ അത് അവർ വലിയൊരു ചീത്തയായാണ് കണക്കാക്കുക. മലേഷ്യയിൽ പോവുകയാണെങ്കിൽ ഒരിക്കലും അങ്ങനെ ചെയ്യാതിരിക്കാൻ ശ്രദ്ധിക്കുക.
നമ്മുടെ നാട്ടിൽ ഞായറാഴ്ച അവധി ദിവസമാണ്. എന്നുമുതലാണ് നമ്മുടെ നാട്ടിൽ ഞായറാഴ്ച അവധി ദിവസമായത്. ബ്രിട്ടീഷുകാർ ഇവിടെ വന്ന കാലം മുതലാണ് അങ്ങനെയൊരു ശീലം ഇവിടെ ഉണ്ടാവാൻ തുടങ്ങിയത്. എന്നാൽ ഇസ്രായേൽ പോലെയുള്ള ജൂതരാജ്യങ്ങളിൽ അവധി ദിവസം എന്നത് ഞായറാഴ്ചയല്ല ശനിയാഴ്ചയാണ്.
അതുപോലെ എരിവുള്ള ഭക്ഷണം കൂടുതൽ കഴിയ്ക്കാൻ ഇഷ്ടപ്പെടുന്നവരാണ് ഇന്ത്യയിൽ ഉള്ളവർ. എന്നാൽ വിദേശ രാജ്യത്ത് ഉള്ളവർക്ക് മുളക് ഒന്നു തൊടുമ്പോൾ പോലും വലിയ ബുദ്ധിമുട്ടാണ്. അതുകൊണ്ടാണ് അവർ അധികം എരിവില്ലാത്ത ഭക്ഷണം കഴിക്കുന്നത്. അച്ഛനും അമ്മയും കൺകണ്ട ദൈവങ്ങളാണ് എന്തൊക്കെ പറഞ്ഞാലും ഇന്ത്യക്കാർക്ക്. ജോലി കിട്ടിയാലോ അവർക്ക് പ്രായമായാലോ ഒന്നും അവരെ ഉപേക്ഷിക്കാത്തവരാണ് കൂടുതൽ ആളുകളും. എന്നാൽ അമേരിക്കയിൽ അങ്ങനെയല്ല, കുട്ടികൾ ഒരു പ്രായമായി കഴിഞ്ഞാൽ ഉടൻ തന്നെ അവർ മാറി താമസിക്കുകയാണ് അമേരിക്കയിൽ ചെയ്യുക. അല്ലാതെ അച്ഛനമ്മമാർക്കൊപ്പമല്ല അവിടെ ജീവിക്കുക. ഇപ്പോൾ നമ്മുടെ നാട്ടിലും ഈ ശീലമോക്കെ വരുന്നുണ്ടെന്നു തോന്നുന്നു. എന്താണെങ്കിലും ആ ശീലം അത്ര നന്നായി തോന്നുന്നില്ല, നമ്മെ നോക്കി വളർത്തിയ നമ്മുടെ കൺകണ്ട ദൈവങ്ങൾ തന്നെയാണ് എന്നും നമ്മുടെ മാതാപിതാക്കൾ. അവരെ സംരക്ഷിക്കേണ്ടത് ഓരോ മക്കളുടെയും ചുമതല തന്നെയാണ്.
നമ്മുടെ നാട്ടിൽ ഒരാൾ മരിച്ചു കഴിഞ്ഞാൽ സാധാരണ എത്ര ദിവസം കഴിയുമ്പോഴാണ് അവരുടെ അടക്കം നടത്തുക, കൂടിപ്പോയാൽ ഒരു രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ അത് നടത്തുകയെന്നുള്ളത് ഉറപ്പാണ്. എന്നാൽ അവർ മരിച്ചു കഴിഞ്ഞു അവരെ അടക്കാനുള്ള പണം കയ്യിൽ ലഭിച്ചതിന് ശേഷം മാത്രം നടത്തുന്ന ചില വിദേശരാജ്യങ്ങളുമുണ്ട്. അങ്ങനെയുള്ള മൃതദേഹം സൂക്ഷിക്കുവാൻ ഒരാളും ഉണ്ടാകും. മൃതദേഹത്തെ നോക്കാൻ വേണ്ടി ഇത്തരത്തിൽ വ്യത്യസ്തമായ ചില ആചാരങ്ങൾ ഒക്കെയുള്ള നാടും ഉണ്ടെന്ന് മനസ്സിലായല്ലോ.