ഡ്രാക്കുളവെറുമൊരു കെട്ടുകഥയല്ല.

ഒരു രാത്രിയെങ്കിലും ഡ്രാക്കുളയെ പറ്റി കേട്ട് ഭയന്ന് ഉറങ്ങാത്തവർ വളരെ കുറവായിരിക്കും. കുട്ടികളെയും മറ്റും ഉറക്കുവാൻ വേണ്ടി റഷ്യൻ കഥകളിലെ പ്രധാനിയായ ഡ്രാക്കുളയുടെ കഥകളെ പറ്റിയായിരുന്നു പലപ്പോഴും അമ്മമാർ പോലും പറഞ്ഞു തന്നിരുന്നത്. ഡ്രാക്കുളയെ പറ്റി അറിയാത്തവർ വളരെ കുറവായിരിക്കും എന്നു പറയുന്നതാണ് സത്യം. യഥാർത്ഥത്തിൽ അങ്ങനെ ജീവിച്ചിരുന്ന ഒരാളായിരുന്നു എന്ന് പറഞ്ഞാൽ എത്ര പേർക്ക് വിശ്വസിക്കുവാൻ സാധിക്കും. യഥാർത്ഥത്തിൽ ഡ്രാക്കുള എന്നൊരാൾ ജീവിച്ചിരുന്നു. അയാളെ കുറിച്ച് ആണ് പറയാൻ പോകുന്നത്.

Dracula
Dracula

ഏറെ കൗതുകവും ആകാംഷയും അതോടൊപ്പം എല്ലാവരും അറിയേണ്ടതും ആയ ഒരു അറിവാണ്. അതുകൊണ്ട് തന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. സത്യത്തിൽ ഒരു ഐറിഷ് കഥാകാരനിൻ നിന്നുമാണ് ഡ്രാക്കുള എന്ന നോവലിനെ പറ്റി ആളുകൾ അറിയുന്നത്. ഈ ഒരു വ്യക്തിയിൽ നിന്നും ആണ് ഡ്രാക്കുള എന്ന നോവൽ. ഐറിഷ് എഴുത്തുകാരനായ ബ്രാം സ്റ്റോക്കർ 1897-ൽ എഴുതിയ ഭീകര നോവലാണ് ഡ്രാക്കുള എന്നത് . സ്റ്റോക്കറുടെ രചന പിന്നീട് നാടകമായും ചലച്ചിത്രമായും ആഗോള ശ്രദ്ധ നേടിയിരുന്നു . മറ്റു പല സാഹിത്യ ശാഖകളും പിന്നീട് സ്റ്റോക്കറുടെ ഈ സൃഷ്ടി ആധാരമാക്കിയിട്ടുണ്ട് എന്നത് മറ്റൊരു സത്യം .

അടിസ്ഥാനപരമായി ഇതൊരു എപ്പിസ്റ്റോളറി ശൈലിയിലുള്ള നോവലാണ്. അത് കൊണ്ട് തന്നെ ഈ കഥ പുരോഗമിക്കുന്നത് കത്തുകൾ, ഡയറിക്കുറിപ്പുകൾ, കപ്പൽ രേഖകൾ എന്നിവയിൽ കൂടിയാണ് എന്ന് കാണാം . കാർപത്യൻമലയിലെ കൊട്ടാരത്തിലെ ഡ്രാക്കുളപ്രഭു ആണ് പ്രധാന കഥാപാത്രം. പകൽ സമയം മുഴുവൻ നിസ്സഹായനായി ശവപ്പെട്ടിക്കുള്ളിൽ കഴിയുകയും യാമങ്ങളിൽ ശവപ്പെട്ടിക്കുള്ളിൽ നിന്നും തനിയെ പുറത്തിറങ്ങി യുവതികളുടെ രക്തം കുടിക്കുകയും ചെയ്യുന്നു ഈ കഥാപാത്രം . തന്റെ ചൈതന്യം നിലനിർത്തുവാനായാണ് അയാൾ രക്തം കുടിക്കുന്നത്. രക്തം നഷ്ടപ്പെടുന്ന ഈ യുവതികൾ യക്ഷികളായി മാറി കൊട്ടാരത്തിൽ വിഹരിക്കുന്നു. പ്രഭുവിനെക്കുറിച്ച് കേട്ടറിഞ്ഞ ജോനാതൻ എന്ന അഭിഭാഷകൻ കഥാപാത്രം ദുർഘടമായ യാത്രകളിലൂടെ കൊട്ടാരത്തിൽ എത്തിച്ചേരുന്നുണ്ട് .

നഗരത്തെക്കുറിച്ച് ജോനാതനിൽ നിന്നും മനസ്സിലാക്കിയ പ്രഭു അവിടെ ഒരു ഭവനം വാങ്ങുവാനുള്ള ആഗ്രഹം ജോനാതനോട് ഉണർത്തിച്ചിരുന്നു . തിരക്കാർന്ന നഗരത്തിൽ യാമങ്ങളിൽ തന്റെ രക്തപാനം വർദ്ധിതമായി നടത്താമെന്നായിരുന്നു പ്രഭുവിന്റെ കണക്കുകൂട്ടൽ. തന്റെ ലക്ഷ്യ സാക്ഷാത്കാരത്തിനായി പ്രഭു ജോനാതനോടൊപ്പം നഗരത്തിലെത്തുന്നുണ്ട് . നഗരത്തിലെത്തിയ പ്രഭു ജോനാതന്റെ വേണ്ടപ്പെട്ടവരിൽ തന്നെ ആദ്യം തന്റെ ശ്രമങ്ങൾ ആരംഭിക്കുന്നു. അവസാനം സാഹസികരുടെ ഒരു സംഘം നിതാന്ത ശ്രമത്തിലൂടെ ഡ്രാക്കുളയെ വേട്ടയാടി അവസാനിപ്പിക്കുന്നു.ഇനിയുമുണ്ട് ഡ്രാക്കുളയെ പറ്റി അറിയുവാൻ ഒരുപാട് കാര്യങ്ങൾ.

ഡ്രാക്കുളയുടെ ചരിത്രം കൊണ്ട് അവിശ്വസനീയമായ ചില വിവരങ്ങളും.അവയെല്ലാം കോർത്തിണക്കിക്കൊണ്ടുള്ള ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവച്ചിരിക്കുന്നത്. ഏറെ രസകരവും അതോടൊപ്പം എല്ലാവരിലും ആകാംക്ഷ ഉണർത്തുന്നതും ആയ ഒരു അറിവാണ്. ഇത്‌ കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുവാൻ മറക്കരുത്. ഇത്തരം കൗതുകം നിറയ്ക്കുന്ന വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെ ഉണ്ടാകും. അത്തരം ആളുകളിലേക്ക് ഈ അറിവ് എത്താതെ പോകാനും പാടില്ല. അതിനുവേണ്ടി ഇതൊന്നു ഷെയർ ചെയ്യാൻ മറക്കരുത്.. ഇങ്ങനത്തെ ഓരോ അറിവുകളും നമുക്ക് നൽകുന്നത് ഓരോ പുതിയ ആശയങ്ങൾ തന്നെയാണ്. അതുകൊണ്ടുതന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക.