പ്രൈവറ്റ് ബസ് ഡ്രൈവറില്‍ നിന്ന് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറിലേക്ക് എത്തിയ ഈ വ്യക്തിയെ നിങ്ങള്‍ അരിയാതെ പോകരുത്.

കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയ ഏറ്റെടുത്ത ഒരു 28ക്കാരനായ യുവാവിന്‍റെ കഠിന പ്രയത്നം എല്ലാരും എല്ലാവരുടെയും മനസ്സില്‍ ഏറെ ഇടം നേടി കഴിഞ്ഞു. ഒരുപാട് വെല്ലുവിളികള്‍ നിറഞ്ഞ ആ യുവാവ് നേരിട്ട ഏറെ വെല്ലുവിളികള്‍ അതി കഠിനമായിരുന്നു. എന്നിട്ടും എല്ലാ പ്രയാസങ്ങളും അതി ജീവിച്ചു കൊണ്ട് അയാള്‍ ലക്ഷ്യസ്ഥാനത്തു എത്തിച്ചേര്‍ന്നു എന്നത് അയാളില്‍ അഭിമാനിക്കാവുന്ന ഒന്ന് തന്നെയാണ്.

Bus Driver to MVI
Bus Driver to MVI

28കാരനായ ജിതിന്‍ എന്ന് പറയുന്ന യുവാവ്.മെക്കാനിക്കല്‍ എഞ്ചിനിയര്‍ പഠനം കഴിഞ്ഞു ഒരുപാട് ജോലികള്‍ക്ക് അപേക്ഷിച്ചിട്ടും ഒന്നും തന്നെ ലഭിച്ചില്ല. ജോലിക്കായി ഒരുപാട് പേരെ സമീപിച്ചെങ്കിലും ഒന്നും തന്നെ ശരിയായില്ല. ജോലിക്കായി ഒരുപാട് അലഞ്ഞത് മാത്രം മിച്ചം. വീട്ടുകാരുടെ കുറ്റപ്പെടുത്തലുകളും തള്ളിപ്പറയലും സഹിക്കാനാകാതെ ഒരു പ്രൈവറ്റ് ബസില്‍ ഡ്രൈവര്‍ ആയി ജോലിക്ക് കയറി. പക്ഷെ, അപ്പോഴും നാടുകാര്‍ ജിതിനെയും അയാളുടെ കുടുംബത്തെയും വെറുതെ വിട്ടില്ല. ഇത്രയും പഠിച്ചിട്ടും അവസാനം ഒരു ഡ്രൈവര്‍ ആയതിനെ ചൊല്ലി പരിഹാസങ്ങളായി.

എന്നാല്‍, ഇതിലൊന്നും തളരാതെ ജിതിന്‍ മുന്നോട്ട് തന്നെ പോയി. ഒഴിവു വേളകളില്‍ ഒക്കെ പി.എ.സി പഠനവും പരീക്ഷികളും എല്ലാം കൂടെ കൊണ്ട് പോയി. അങ്ങനെ മൂന്നു വര്‍ഷത്തോളം ജിതിന്‍ പ്രൈവറ്റ് ബസില്‍ ഡ്രൈവര്‍ ജോലിയില്‍ തന്നെ തുടര്‍ന്നു. അങ്ങനെ സ്വന്തമായി പി.എ.സി കോച്ചിങ്ങും ഒക്കെയായി മുന്നോട്ടു പോയ ജീതിന്‍ തന്നെ പരിഹസിക്കുകയും തള്ളിപ്പറയുകയും ചെയ്ത നാട്ടുകാര്‍ക്ക് മുന്നില്‍ താന്‍ അണിഞ്ഞിരുന്ന അതേ കാക്കി കുപ്പായം ആലപ്പുഴ ആര്‍.ടി.ഒ ഓഫീസിലെ അസിസ്റ്റന്‍ട് വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ആയപ്പോള്‍ അണിഞ്ഞു കാണിച്ചു കൊടുത്തു. ഇത് ജിതിന്‍റെ കുടുംബത്തെ വളരെയധികം സന്തോഷിപ്പിച്ചു.

നമ്മള്‍ ഒരു കാര്യം ചിന്തിച്ചാല്‍ മതി. ഓഊഊ ജോലിയും ചെറുതല്ല. എല്ലാത്തിനും അതിന്‍റെതായ മഹത്വമുണ്ട്. പിന്നെ നമുക്കൊരു ലക്ഷ്യമുണ്ടെങ്കില്‍ അതിനു വേണ്ടി നിരന്തരമായി പ്രയത്നിക്കുക.ഒരു ദിവസം എന്തായാലും വിജയം നമ്മെ കാത്തിരിക്കുന്നുണ്ടാകും.