ദുബായ് നഗരത്തെ കുറിച്ച് പറയാൻ വാക്കുകൾ ഇല്ലന്ന് പറയുന്നതാണ് സത്യം. കൂടുതൽ മലയാളികൾ ജോലി ചെയ്യുന്ന ഒരു നഗരമെന്ന് തന്നെ ദുബായ് വിശേഷിപ്പിക്കേണ്ടിരിക്കുന്നു. ഒരുപാട് പ്രത്യേകതകളുള്ള ഒരു അറേബ്യൻ രാജ്യമാണ് ദുബായ്. ഗൾഫ് രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ ആളുകൾ ജോലി ചെയ്യാൻ ഇഷ്ടപ്പെടുന്ന ഒരു സ്ഥലം ദുബായ് തന്നെയാണ്. അതിന് കാരണം ഒരുപക്ഷേ ദുബായിലെ നിയമ സംവിധാനങ്ങളും മറ്റും ആയിരിക്കും. ഒരുപാട് ബുദ്ധിമുട്ടിക്കുന്ന നിയമസംഹിതകൾ ഒന്നും തന്നെ ദുബായിൽ ഇല്ല. വിനോദസഞ്ചാരത്തിൽ മുന്നിൽത്തന്നെയാണ് ദുബായ്.
പഞ്ചനക്ഷത്ര ഹോട്ടലുകളും ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയും ഒക്കെ കൊണ്ട് സമ്പന്നമായ നഗരം. വരാനിരിക്കുന്ന വലിയ വികസനങ്ങളുടെ ഒരു തട്ടകം തന്നെയാണ് ദുബായ് എന്ന എടുത്തുപറയേണ്ടിയിരിക്കുന്നു. അറേബ്യൻ ഗൾഫിലെ തീരത്ത് കിഴക്കുഭാഗത്ത് സ്ഥിതിചെയ്യുന്ന ദുബായ് പശ്ചിമേഷ്യയിലെ ബിസിനസ് ഹബ്ബ് ലക്ഷ്യമിട്ടു കൊണ്ടിരിക്കുന്നത്. യാത്രക്കാരുടെയും ചരക്കുകളുടെയും പ്രധാന ആഗോള ഗതാഗത കേന്ദ്രം കൂടിയാണ് ദുബായ്.
ഇതിനകം തന്നെ ഒരു പ്രധാന വാണിജ്യ കേന്ദ്രമായ ഈ നഗരം വികസനം നേടി കഴിഞ്ഞു. എണ്ണ വരുമാനം തന്നെയാണ് എല്ലാ അറേബ്യൻ നാടുകളെ പോലെ ദുബായിൽ സാമ്പത്തിക സ്ഥിതിയിൽ മുന്നേറ്റം നടത്താൻ സഹായിക്കുന്നത്. ഇരുപതാം നൂറ്റാണ്ടിലെ ആരംഭം മുതൽ തന്നെ പ്രാദേശികവും അന്തർദേശീയവുമായ വ്യാപാരത്തിനുള്ള കേന്ദ്രമായി ദുബായ് മാറികഴിഞ്ഞിരുന്നു. വ്യാപാരങ്ങളും റിയൽ എസ്റ്റേറ്റും, സാമ്പത്തിക സേവനങ്ങൾ എന്നിവയിൽ നിന്നുള്ള വരുമാനം ദുബായിലെ ഒരു വമ്പൻ നഗരമാക്കി കളഞ്ഞു..
ഗൾഫ് രാജ്യങ്ങൾക്കിടയിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ എത്തുന്ന ഒരു നഗരമെന്ന പേരും ദുബായ്ക്ക് സ്വന്തമാണ്. ദുബായ് ഫെസ്റ്റിവൽ നടക്കുന്ന സമയത്ത് ഒരിക്കലും പ്രതീക്ഷിക്കാത്തത്രത്തോളം തിരക്കാണ് അവിടെ അനുഭവപ്പെടുന്നത്. ഇനി ഭൂമിശാസ്ത്രപരമായി പറയുകയാണെങ്കിൽ ദുബായ് ഏകദേശം സമുദ്രനിരപ്പിൽ ആണ് സ്ഥിതി ചെയ്യുന്നത്.മറ്റു ഗൾഫ് രാജ്യങ്ങളെ വെച്ച് നോക്കുമ്പോൾ ദുബായുടെ കാലാവസ്ഥ അത്ര പ്രശ്നമില്ലാത്തത് ആണെന്നാണ് പൊതുവേ കണ്ടുവരുന്നത്. മണൽ മരുഭൂമി, പർവ്വതനിരകൾക്കോക്കെ വഴിമാറുന്നു. ദുബായ്യിൽ സുനാമി ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണെന്നാണ് പ്രചരിച്ചുകൊണ്ടിരിക്കുന്നത്. വിശദമായ വിവരങ്ങൾക്ക് വേണ്ടി ഈ പോസ്റ്റിനോപ്പം ഉൾകൊള്ളിച്ച വിഡിയോ കാണാം.