പലതരത്തിലും അതിജീവനങ്ങളുടെ കഥകൾ നമ്മൾ കേട്ടിട്ടുണ്ട്. അത്തരം കഥകൾ ഒക്കെ നമുക്കും ജീവിതത്തിൽ നൽകുന്നത് പുതിയൊരു പ്രചോദനം തന്നെയാണ്. അത്തരത്തിൽ ഒരു പെൺകുട്ടിയുടെ കഥയാണ് കേൾക്കാൻ സാധിക്കുന്നത്. അതിജീവനത്തിന്റെ ഈ കഥ ആരെയും അമ്പരപ്പിക്കുന്നതാണ്. വിമാനത്തിൽ സഞ്ചരിക്കുകയായിരുന്നു ഈ പെൺകുട്ടിയും പെൺകുട്ടിയുടെ അമ്മയും. ആസമയത്ത് വിമാനത്തിൽ മിന്നൽ ഏൽക്കുകയും വിമാനം തകരുകയും ചെയ്തു. പിന്നീട് സംഭവിക്കുന്നത് സ്വാഭാവികമായ കാര്യങ്ങളാണ്. വിമാനം താഴേക്ക് പതിക്കുന്നു. ഈ വിമാനം പതിച്ചത് ലോകത്തിൽ വച്ച് തന്നെ ഏറ്റവും അപകടകരമായ ആമസോൺ മഴക്കാടുകളിലാണ് ഇവിടെ മുതലാണ് കഥ തുടങ്ങുന്നത്.
വിമാനം ഇവിടെ പതിച്ച സമയത്ത് ഈ പെൺകുട്ടി ആ വിമാനത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെടുന്ന ഒരു കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഇവിടെ നിന്നും രക്ഷപ്പെട്ട ഈ പെൺകുട്ടി തന്റെ ജീവൻ രക്ഷിക്കുവാൻ വേണ്ടിയുള്ള പല മാർഗ്ഗങ്ങൾ തിരഞ്ഞു. അവളുടെ കാലിൽ ഉണ്ടായിരുന്ന മുറിവ് വളരെ അസഹനീയമായിരുന്നു. കാട് അവൾക്ക് ആദ്യത്തെ അനുഭവമല്ല അതുകൊണ്ടുതന്നെ അവൾ ഭയന്നില്ല. ജലം തേടി അവിടെയുള്ള ജലാശയത്തിന് അരികിലേക്ക് എത്തി. പലവട്ടം അവൾ അച്ഛനും അമ്മയ്ക്കുമൊപ്പം കാട്ടിൽ യാത്ര ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ കാട് അവൾക്ക് അപരിചിതമായ ഒരു ഇടമല്ല. അതുതന്നെയായിരുന്നു അവൾക്ക് ലഭിച്ച ഏറ്റവും വലിയ ഭാഗ്യമായിരുന്നു. ജലാശയം കണ്ടെത്തിയപ്പോഴേക്കും അവളുടെ കാലുകളിലെ മുറിവ് അങ്ങേയറ്റം തീവ്രമായി മാറിയിരുന്നു. അതിൽനിന്നും പുഴുക്കൾ വരാൻ തുടങ്ങി. ആ സമയത്ത് തനിക്ക് ലഭിച്ച ഒരു പെട്രോൾ ഉപയോഗിച്ച് അവൾ കാലിൽ തനിക്ക് ആവശ്യമില്ലാത്ത പല കാര്യങ്ങളും നശിപ്പിച്ചു കളയുകയായിരുന്നു ചെയ്തത്.
തക്കസമയത്ത് ആ പെൺകുട്ടി അങ്ങനെ ചെയ്തത് കൊണ്ടാണ് ആ പെൺകുട്ടിയുടെ കാലുകൾ മുറിച്ചു കളയുന്ന അവസ്ഥയിൽ നിന്ന് രക്ഷപെട്ടത്. ഇല്ലായിരുന്നെങ്കിൽ കാലുകൾ നഷ്ടപ്പെടുന്ന ഒരു അവസ്ഥയിലേക്കായിരിക്കും അത് പെൺകുട്ടിയെ കൊണ്ടുചെന്നെത്തിക്കുന്നത്. കാരണം അത്രത്തോളം അപകടം നിറഞ്ഞതായിരുന്നു ആ അവസ്ഥയെന്ന് പിന്നീട് ഡോക്ടർമാർ പറയുകയും ചെയ്തു. എന്നാൽ ഇവിടെ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട പെൺകുട്ടി പിന്നീട് അവിടെ വിമാനത്തിലുണ്ടായിരുന്ന ആളുകളെ രക്ഷിക്കുവാൻ വേണ്ടി രക്ഷാപ്രവർത്തകർക്കൊപ്പം എത്തുകയും ചെയ്തു. പിന്നീട് ഈ പെൺകുട്ടിയുടെ കഥ പല സിനിമകളും വന്നിട്ടുണ്ടെന്നാണ് അറിയാൻ സാധിക്കുന്നത്.വിശദമായ വിവരങ്ങൾക്ക് വേണ്ടി ഈ പോസ്റ്റിനോപ്പം ഉൾകൊള്ളിച്ച വിഡിയോ കാണാം.