ഇന്നത്തെ കാലത്ത് ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ഒന്നാണ് വൈദ്യുതിയെന്ന് പറയുന്നത്. വൈദ്യുതി ഇല്ലാത്ത ഒരു കാലഘട്ടത്തെ പറ്റി ഇന്നത്തെ ആളുകൾക്ക് ചിന്തിക്കാൻ പോലും സാധിക്കില്ല. എല്ലാകാര്യത്തിനും വൈദ്യുതി വേണം. വൈദ്യുതി ഉപയോഗിച്ചുള്ള വാഹനങ്ങൾ പോലും വിപണിയിലെത്തിക്കഴിഞ്ഞു. അതുകൊണ്ടുതന്നെ വൈദ്യുതി വലിയ അത്യാവശ്യമുള്ള ഒന്നായി മാറുകയാണ് ചെയ്തിരിക്കുന്നത്. പണ്ടുകാലത്തെ ആളുകൾ ഭക്ഷണം പാർപ്പിടം എന്നായിരുന്നു പറയുന്നതെങ്കിൽ ഇന്ന് അവയോടൊപ്പം ഒന്നിച്ചു പറയാൻ സാധിക്കുന്ന ഒന്നാണ് വൈദ്യുതി.
ഇന്ത്യയിലെ ഭൂരിഭാഗം താപവൈദ്യുത നിലയങ്ങളിലും കൽക്കരി ശേഖരം വളരെ കുറവാണ്. അതുകൊണ്ട് തന്നെ ഉത്തർപ്രദേശ്, മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാൻ,ഹരിയാന തമിഴ്നാട്,കർണാടക,പഞ്ചാബ്,ജാർഖണ്ഡ്, ബിഹാർ തുടങ്ങിയ നിരവധി സംസ്ഥാനങ്ങളിൽ വൈദ്യുതി മുടങ്ങാറുണ്ട്. കൽക്കരി കമ്പനികൾക്കുള്ള വൈദ്യുതി ഉൽപ്പാദന കമ്പനികളുടെ വലിയ കുടിശ്ശിക നിലവിലെ വൈദ്യുതി പ്രതിസന്ധികളിൽ വലിയ പങ്കു തന്നെയാണ് വഹിക്കുന്നത്. കേരളത്തിലും വലിയ തോതിൽ തന്നെ വൈദ്യുതിയുടെ അപര്യാപ്തത അനുഭവപ്പെടാറുണ്ട്. ചിലസമയങ്ങളിൽ ലോഡ്ഷെഡ്ഡിങ് മറ്റും നമുക്കും അനുഭവപ്പെടുന്ന ഒരു അവസ്ഥ തന്നെയാണ്. കൂടുതൽ ചൂട് കാലഘട്ടങ്ങളിലാണ് ഇത് കണ്ടുവരുന്നത്.
വൈദ്യുത നിലയങ്ങളിൽ കൽക്കരി ശേഖരം ചുരുങ്ങുകയും, ഇന്ധന ഇറക്കുമതി കുറയുകയും ചെയ്യുന്നത് കൊണ്ടാണ് പലപ്പോഴും വൈദ്യുതിയുടെ തടസ്സങ്ങൾ മുൻപിൽ നിൽക്കുന്നത്. അടുത്തകാലത്ത് ഉക്രൈൻ യുദ്ധം പോലും വൈദ്യുതിയുടെ വിതരണത്തിനുള്ള വലിയ ഒരു തടസമായിരുന്നു.
വ്യാവസായിക മേഖലയിലെ വൈദ്യുതി വിതരണം വെട്ടി കുറയ്ക്കുകയാണെങ്കിൽ അത് നിർമ്മാണമേഖലയിലെ വീണ്ടെടുക്കൽ കുറഞ്ഞത് വൈകിപ്പിക്കും. കൽക്കരി പ്രവർത്തിക്കുന്ന പവർ സ്റ്റേഷനുകളിലെ 14 അധികം ഇടിഞ്ഞു എന്നാണ് അറിയുന്നത്. ഇനി ഒരു ഇലക്ട്രിക് കാലഘട്ടമാണ് വരുന്നതെങ്കിൽ പെട്രോളിനെ പോലെ തന്നെ വളരെയധികം വിലയുള്ള ഒരു വസ്തുവായി വൈദ്യുതിയും മാറും. ഇപ്പോൾ ഒരു വീട്ടിലേക്ക് ഉപയോഗിക്കുന്ന വൈദ്യുതി വളരെ തുച്ഛമായതാണ്. എന്നാൽ വാഹനങ്ങളിലും മറ്റും വൈദ്യുതി ഉപയോഗിക്കണമെന്നുണ്ടെങ്കിൽ അത് ഒരിക്കലും ഈയൊരു അളവിൽ നിലനിൽക്കുന്നതല്ല.
സ്വാഭാവികമായും അപ്പോൾ വൈദ്യുതിയുടെ ഡിമാൻഡ് വർദ്ധിക്കുകയും, പെട്രോളിനേകാൾ കൂടിയ രീതിയിലേക്ക് മാറുകയും ചെയ്യും. വൈദ്യുതി രംഗമെന്ന് പറയുന്നത് സ്വകാര്യവൽക്കരിക്കുമെന്ന വാർത്തകളും പുറത്തു വരുന്നുണ്ടായിരുന്നു. വിശദമായ വിവരങ്ങൾക്ക് വേണ്ടി ഈ പോസ്റ്റിനോപ്പം ഉൾകൊള്ളിച്ച വിഡിയോ കാണാം.