നമ്മളറിയാതെ തന്നെ ചില ക്യാമറ കണ്ണുകൾ നമ്മുടെ ചില സ്വഭാവങ്ങളെ ഒപ്പിയെടുക്കാറുണ്ട്. അതായത് നമ്മൾ ഒരു പുതിയ ഫോൺ വാങ്ങിയ ഉടൻ പുറത്തേക്ക് വരുന്നതിനിടയിൽ അത് കയ്യിൽ നിന്നും വീണു പൊട്ടിയാൽ എന്തായിരിക്കും അവസ്ഥ, അത്പോലെ തന്നെ നമ്മൾ ഒരു വലിയ ഫുട്ബോൾ ഗ്യാലറിയിൽ ഇരുന്നു കൊണ്ട് ഫുട്ബോൾ കാണുന്നതിനിടയ്ക്ക് അറിയാതെ വിരലൊന്നു മൂക്കിലിടുകയും അത് ഗ്യാലറിൽ ഉള്ള വലിയ സ്ക്രീനിൽ നമ്മുടെ മുഖം തെളിഞ്ഞു നിന്നാൽ അതിലും വലിയൊരു നാണക്കേടുണ്ടോ? അത്തരത്തിൽ ക്യാമറ കണ്ണുകൾ കാരണം നാണക്കേടുണ്ടായ ചില സംഭവങ്ങളെ കുറിച്ചാണ് നമ്മളിവിടെ പറയാൻ പോകുന്നത്.
ഒരു ആഘോഷ പ്രകടനം. ഇന്ന് സോഷ്യൽ മീഡിയയിൽ ആളുകളെ ചിരിപ്പിക്കുന്ന ഒട്ടേറെ വീഡിയോകൾ ഉണ്ട്. ചിലത് കാണുമ്പോൾ നമുക്ക് ചിരി അടക്കാൻ കഴിഞ്ഞെന്നു വരില്ല. ഇതിൽ കൂടുതലും ആരെങ്കിലുമൊക്കെ വീഴുന്ന വീഡിയോകൾ ആയിരിക്കും. വീഴുന്ന ആളുകൾ സഹിക്കുന്ന നാണക്കേടും വേദനയും എത്രയാണ് എന്ന് കണ്ടു ആസ്വദിച്ചു ചിരിക്കുന്ന ആളുകൾക്ക് അറിയില്ലല്ലോ. നമ്മളിൽ പലരും ഇത്തരം വീഡിയോകൾ കാണുന്ന സ്ഥിരം ആളുകൾ ആയിരിക്കും. അത്പോലെ ഇങ്ങനെ ആളുകളെ ചിരിപ്പിക്കുന്ന വീഡിയോകൾ സ്ഥിരം കാണുന്ന ഒരാളായിരുന്നു ബോബി ബ്ലാങ്ക്. ഇദ്ദേഹം തന്റെ യൂണിവേഴ്സിറ്റിയിൽ നിന്നും ഒരു ബിരുദം നേടിയ ശേഷം അതൊന്നു ആഘോഷിക്കാൻ വേണ്ടി വേദിയിൽ വെച്ച് തന്നെ കുട്ടിക്കരണം മറിയാൻ നോക്കി. പക്ഷെ, പണി പാളി കയ്യിന്നു പോയി. തല കുത്തി വീഴുകയാണ് ചെയ്തത്. ഈ നാണക്കേടിൽ നിന്നും രക്ഷപ്പെടാൻ തന്റെ കുടുംബത്തിലെ ഒരു ആചാരമാണ് എന്നൊക്കെ പറഞ്ഞു നോക്കി. പക്ഷെ, കാര്യമുണ്ടായില്ല, ആളുകൾ അത് ഒന്നടങ്കം ഏറ്റെടുത്ത് ചിരിച്ച് ആസ്വദിക്കാൻ തുടങ്ങിയിരുന്നു.
ഇതുപോലെയുള്ള മറ്റു സംഭവങ്ങളെ കുറിച്ചറിയാൻ താഴെയുള്ള വീഡിയോ കാണുക.