വിമാനത്തിൽ ദ്വാരമുണ്ടായിട്ടും എമിറേറ്റ്സിന്റെ എയർബസ് എ-380 വിമാനം 14 മണിക്കൂർ പറത്തിയ വിചിത്രമായ സംഭവം. സംഭവത്തെ തുടർന്ന് യാത്രക്കാർക്ക് പരിക്കേറ്റതായി റിപ്പോർട്ടില്ല. ഇൻഡിപെൻഡന്റ് റിപ്പോര്‍ട്ട് അനുസരിച്ച്. വിമാനം ദുബായിൽ നിന്ന് ഓസ്ട്രേലിയയിലെ ബ്രിസ്ബേനിലേക്ക് ജൂലൈ 1 ന് പുറപ്പെട്ടു. എന്നാൽ ഏകദേശം 14 മണിക്കൂർ യാത്രയ്ക്ക് ശേഷം പൈലറ്റുമാർക്ക് സംശയം തോന്നി. എയർ ട്രാഫിക് കൺട്രോളുമായി (എടിസി) ബന്ധപ്പെട്ടു. ടേക്ക് ഓഫിനിടെ വിമാനത്തിന്റെ ടയർ പൊട്ടിയെന്ന സംശയത്തെ തുടർന്നാണ് അടിയന്തര ലാൻഡിംഗിന് അനുമതി നൽകിയത്.
ലാൻഡ് ചെയ്ത ശേഷം വിമാനം പരിശോധിച്ചപ്പോൾ ഇടതു ചിറകിന്റെ താഴത്തെ ഭാഗത്ത് ദ്വാരം കണ്ടെത്തി. ദ്വാരം വിമാനത്തിന്റെ ഫ്യൂസ്ലേജിനെയോ ഫ്രെയിമിനെയോ ഘടനയെയോ ബാധിച്ചിട്ടില്ലെന്ന് എമിറേറ്റ്സ് പ്രസ്താവനയിൽ പറഞ്ഞു. വിമാനത്തിൽ ഇത്രയും വലിയ ദ്വാരം കണ്ട് പൈലറ്റുമാരും യാത്രക്കാരും ഞെട്ടി. വലിയൊരു അപകടത്തിൽ നിന്ന് രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് അവർ.
“ഞങ്ങളുടെ യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ എല്ലായ്പ്പോഴും ഞങ്ങളുടെ മുൻഗണനയാണ്,” വിമാനകമ്പനി ഇറക്കിയ പ്രസ്താവനയിൽ പറയുന്നു.