പല തരത്തിലുമുള്ള തട്ടിപ്പുകളും അല്ലെങ്കിൽ ഭാഗ്യങ്ങളും ഒക്കെ നമ്മൾ കണ്ടിട്ടുണ്ട്.. അത്തരത്തിലുള്ള ചില ഭാഗ്യങ്ങളെ പറ്റിയും തട്ടിപ്പുകളെ പറ്റിയും ഒക്കെയാണ് പറയാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ്. അതുകൊണ്ടുതന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കേണ്ടതാണ്. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. ജയിലിലുണ്ടായിരുന്ന ഒരുപറ്റം ആളുകൾ ഒരുമിച്ച് ജയിലിന്റെ പരിസരം വൃത്തിയാക്കുന്നതിനിടയിൽ ആണ് ഒരു പാത്രത്തിൽ നിറയെ അവർക്ക് വെള്ളിനാണയങ്ങൾ ലഭിച്ചത്.
എന്നാൽ ഇവരെ ജയിൽ അധികൃതർ ഏൽപ്പിക്കുകയായിരുന്നു ചെയ്തത്. ഇവരുടെ ഈ നല്ല മനസ്സിനെ ജയിലധികൃതർ പ്രശംസിക്കുകയും ചെയ്തിരുന്നു. അതുപോലെ ഒരു കുട്ടിയുടെ കയ്യിൽ ഒരു പാവ ഉണ്ടായിരുന്നു. അതിൽ നിന്ന് ലഭിച്ചുകൊണ്ടിരുന്നത് വിലമതിക്കാനാവാത്ത രത്നങ്ങൾ ആയിരുന്നു. ഈ കുട്ടിക്ക് ഒരു പാവ വാങ്ങി നൽകിയതായിരുന്നു വീട്ടുകാർ. എന്നാൽ പാവയ്ക്ക് ഉള്ളിൽ എന്തോ ഒരു സാധനം ഇവർക്ക് തോന്നി, അതൊരു കിഴി പോലെയാണ് തോന്നിയത്, ഈ കിഴി പുറത്തെടുത്തപ്പോൾ ആയിരുന്നു ഇവർ അതിനുള്ളിൽ എന്താണെന്ന് നോക്കിയത്. അതിനുള്ളിൽ വളരെയധികം വില പേറിയ കോടികളുടെ വില വരുന്ന ചില രത്നങ്ങൾ ആയിരുന്നു. നമ്മൾ സിനിമകളിൽ മാത്രം കണ്ടുവരുന്ന ഒരു കാര്യമാണ് യഥാർത്ഥ ജീവിതത്തിൽ അവർ നേരിൽ കണ്ടത് എന്ന് ഓർമ വേണം.
ഇനി പറയാൻ പോകുന്നത് ചില തട്ടിപ്പുകളെ പറ്റിയാണ്. പൊതുവേ മാന്യമായ മുഖത്തോട് കൂടി ആളുകളാണ് ഇത്തരം കാര്യങ്ങളിൽ ഏർപ്പെടുന്നത് എന്നത് ശ്രദ്ധിക്കപ്പെടുന്ന ഒരു കാര്യം തന്നെയാണ്. അത്തരത്തിലൊരാൾ ചെയ്ത കാര്യമാണ് നമുക്കു ശ്രദ്ധനേടി തരുന്നത്. മാന്യതയുള്ള ഒരു വേഷത്തിലായിരിക്കും ഇവർ അതുകൊണ്ടുതന്നെ അവിടെ എയർപോർട്ടിൽ നിന്ന് അവർക്ക് യാതൊരു സംശയവും തോന്നില്ല. എങ്കിലും അയാളുടെ മുഖത്ത് തെളിഞ്ഞു കാണുന്ന പരിഭ്രമം അതുപോലെ അവരോട് ഉള്ള ഒരു സംശയം. അങ്ങനെയാണ് ഇയാളെ അവർ പരിശോധനക്ക് വിധേയനാക്കുന്നത്. പരിശോധനയിൽ പെട്ടു എന്ന് പറഞ്ഞാൽ മതിയല്ലോ.
വസ്ത്രങ്ങൾ എല്ലാം അഴിച്ചുനോക്കിയപ്പോൾ ദാ നിൽക്കുന്നു ഒരു ഐഫോൺ മനുഷ്യൻ. ഏകദേശം ശരീരത്തിൽ നൂറോളം ഐ ഫോണുകളായിരുന്നു ഇയാൾ സൂക്ഷിച്ചിരുന്നത്. വളരെയധികം ഞെട്ടിക്കുന്ന ഒരു കാഴ്ചയായിരുന്നു ഇത്. അത്രയും ഐ ഫോണുകൾ തന്നെ ശരീരത്തിൽ സൂക്ഷിച്ചു കൊണ്ടാണ് ഇദ്ദേഹം യാത്ര ആരംഭിച്ചത്. അതിനിടയിൽ അദ്ദേഹത്തിന് പരിഭ്രമം തോന്നി. അതുകൊണ്ടാണ് ഇത് ആളുകൾ കണ്ടുപിടിച്ചത് എന്നതാണ് വാസ്തവം. അടുത്ത തൻറെ കാമുകനെ ജയിലിൽ നിന്നും രക്ഷിക്കാൻ ശ്രമിച്ച ഒരു സ്ത്രീയുടെ കഥയാണ്. ഇവർ തന്റെ കാമുകനെ കാണാൻ വേണ്ടി ജയിലിൽ എത്തിയതായിരുന്നു. എന്തോ ഒരു കുറ്റത്തിന് ശിക്ഷിക്കപ്പെട്ടത് ആയിരുന്നു. മൂന്നുവർഷത്തിനു ശേഷം മാത്രമേ അയാൾക്ക് പുറത്ത് ഇറങ്ങുവാനും കഴിയു എന്ന് അറിയാൻ സാധിച്ചു.
എന്നാൽ അയാളുടെ കാമുകിക്ക് അത്രകാലം ഇയാളെ കാണാതിരിക്കാനുള്ള ക്ഷമയുണ്ടായിരുന്നില്ല. അങ്ങനെ ഇവർ ജയിലിൽ ഇയാളെ കാണാൻ വന്നു. അതിനുശേഷം ഇവർ കാണാൻ വന്ന ഒരു സ്കൂട്ട് കേസിന്റെ ഉള്ളിൽ ഇയാളെ പൊതിഞ്ഞു. അതിനുശേഷം കൊണ്ടു പോകാനായിരുന്നു ശ്രെമിച്ചത്. എന്നാൽ ഇവരുടെ സ്കൂട്ട് കേസിന്റെ ആകൃതിയിൽ വ്യത്യാസം തോന്നുകയും, അത് അവരുടെ മുഖത്തെ പരിഭ്രമം വിളിച്ചോതുകയും ചെയ്തപ്പോൾ പോലീസുകാർക്ക് ഒരു സംശയം തോന്നി. അങ്ങനെയാണവർ സ്കൂട്ട് കേസ് പരിശോധിക്കുന്നത്. തുറന്നപ്പോൾ അതിനുള്ളിൽ ദേ ഇരിക്കുന്നു പ്രതി. അയാളെ നേരെ ജയിലിലേക്ക് വിട്ടു.
അതോടൊപ്പം തന്നെ അവർക്കെതിരെയും കേസെടുത്തു എന്നാണ് പിന്നീട് അറിയാൻ സാധിച്ചത്. ആ സ്ത്രീ ഇപ്പോഴും വിചാരണയുടെ വക്കിലാണെന്ന് അറിയാൻ കഴിയുന്നു. ഉണ്ടായിട്ടുള്ളതിൽ മാന്യമായി തട്ടിപ്പ് നടത്തിയ ചില ആളുകൾ ഇനിയുണ്ട്. അവരുടെയെല്ലാം വിവരങ്ങൾ കോർത്തിണക്കിക്കൊണ്ടുള്ള ഒരു വീഡിയോ ആണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവച്ചിരിക്കുന്നത്.