ഡോക്ടർമാർ പോലും ഞെട്ടിപോയി ചില സംഭവങ്ങള്‍.

വിചിത്രമായ ഡോക്ടർമാർ പോലും ഞെട്ടിപോയി ചില അസുഖങ്ങളെ പറ്റിയാണ് പറയുവാൻ പോകുന്നത്. ഇത് കേൾക്കുമ്പോൾ ഇങ്ങനെയൊക്കെ ഉണ്ടായിട്ടുണ്ടോ എന്ന് നമ്മൾ തന്നെ ചിന്തിച്ചുപോകും. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ്. അതുകൊണ്ടുതന്നെ ഇത് മറ്റുള്ളവരിലേക്ക് എത്തിക്കാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. ചില കുട്ടികൾക്ക് ഒരു പ്രത്യേക സ്വഭാവം ഉണ്ട്. കാണുന്ന എല്ലാ കാര്യങ്ങളും ഇവർ വായിലേക്ക് ഇടും. മിട്ടായി ആണ് എന്ന് കരുതിയായിരിക്കും,. കൊച്ചുകുട്ടികളും ഇങ്ങനെ ചെയ്യാറുണ്ട്. എന്നാൽ ഈ സ്വഭാവം എത്രത്തോളം അപകടകരമാണെന്ന് ആണ് പറയാൻ പോകുന്നത്. ഒരു കുട്ടി ഒരു കാന്തം വിഴുങ്ങി.

Spider
Spider

അതിനുശേഷം ഭയങ്കരമായ വേദന ഈ കുട്ടിക്ക് വന്നപ്പോൾ ഈ കുട്ടി ഇതിൻറെ മാതാപിതാക്കളോട് തുറന്നു പറയുക തന്നെ ചെയ്തു. ഇനി തുറന്നു പറയുക അല്ലാതെ മറ്റു മാർഗങ്ങൾ ഒന്നും ഇല്ലല്ലോ. കുട്ടിയിൽ നിന്നും ഈ വിവരം അറിഞ്ഞതോടെ രക്ഷിതാക്കൾ കുട്ടിയെ കൂട്ടി ആശുപത്രിയിലെത്തിയിരുന്നു. കുട്ടിയെ സ്കാൻ ചെയ്തതിനുശേഷം ഡോക്ടർ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. ശസ്ത്രക്രിയയ്ക്കുശേഷം ഈ കുട്ടിയുടെ വയറ്റിൽ നിന്നും ലഭിച്ച സാധനങ്ങൾ കണ്ട് ഡോക്ടർ പോലും ഞെട്ടിപ്പോയിരുന്നു. പല രീതിയിലുള്ള കല്ലുകളും ലോഹത്തകിടുകൾ ഒക്കെ ഈ കുട്ടി കഴിച്ചിരുന്നു എന്നാണ് അറിയാൻ സാധിക്കുന്നത്. ഇത് കുട്ടിയുടെ ആമാശയത്തെ വളരെ മോശമായ രീതിയിൽ ബാധിച്ചിരുന്നു എന്നും അറിയുവാൻ സാധിക്കുന്നുണ്ട്.

ഇനിയെങ്കിലും കുട്ടികളോട് പ്രത്യേകം പറയണം കാണുന്നതെല്ലാം മിഠായികൾ അല്ല എന്ന്. അതൊന്നും എടുത്ത് വായിൽ ഇടാൻ പാടില്ല എന്ന്. അതുപോലെ ഒരു പെൺകുട്ടിക്ക് മുടി തിന്നുന്ന സ്വഭാവം ഉണ്ടായിരുന്നു. ചിലർക്ക് ഇങ്ങനെയുള്ള ചില സ്വഭാവങ്ങൾ ഒക്കെ ഉണ്ടല്ലോ. ഈ പെൺകുട്ടിയുടെ ഈ സ്വഭാവം കാരണം അവരുടെ മാതാപിതാക്കൾ നൽകേണ്ടിവരുന്നതും വലിയൊരു വില ആയിരുന്നു. എന്താണെന്നുവെച്ചാൽ ഈ പെൺകുട്ടി കഴിക്കുന്ന മുടിയെല്ലാം കൂടി വയറ്റിൽ അടിഞ്ഞു കൂടുകയും അത് 4 കിലോ ആയി മാറുകയും ചെയ്തതായാണ് അറിയുവാൻ സാധിച്ചത്. ഇനി ജീവിതത്തിൽ ഒരിക്കലും ഈ പെൺകുട്ടി മുടി കഴിക്കില്ല എന്ന് ഉറപ്പാണ്. മറ്റൊരാൾക്ക് വയറ്റിൽ വല്ലാത്തൊരു വേദന അനുഭവപ്പെട്ടു. ഇദ്ദേഹം ഡോക്ടർ സമീപിച്ചപ്പോഴാണ് വളരെ രസകരമായ ഒരു കാര്യം അറിയുന്നത്.

ഇദ്ദേഹത്തിൻറെ വയറ്റിൽ ഒരു പയർ ചെടി വളരുക ആണത്രേ. ഇതെങ്ങനെയാണ് സംഭവിച്ചതെന്ന് ആ ഡോക്ടർക്കും ഊഹം ഉണ്ടായിരുന്നില്ല. ചിലപ്പോൾ ഇദ്ദേഹം ഒരു വിത്ത് വിഴുങ്ങിയിട്ട് ഉണ്ടാകാമെന്നും, അങ്ങനെ ആയിരിക്കണം എന്നായിരുന്നു. ഇതിലും രസകരമായ ഒരു കാര്യം ആ പയറുചെടി അപ്പോഴും അദ്ദേഹത്തിൻറെ വയറ്റിൽ വളരുകയായിരുന്നു എന്നതായിരുന്നു. പിന്നീട് ഒരു ശസ്ത്രക്രിയയിലൂടെ ആയിരുന്നു അത് നീക്കം ചെയ്തിരുന്നത്. പ്രായമായ ഒരു സ്ത്രീയുടെ ചെവിയിൽ നിന്നും ആയിരത്തോളം പുഴുക്കളെ ഒരുമിച്ച് കിട്ടി.

എങ്ങനെയായിരിക്കും ഇതൊക്കെ സംഭവിച്ചിട്ട് ഉണ്ടാവുക. ഇത്തരത്തിലുള്ള ചില വിവരങ്ങൾ കൂട്ടിയിണക്കിയാണ് ഈ പോസ്റ്റിനോടൊപ്പം ഒരു വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഏറെ കൗതുകകരവും രസകരവുമായി അറിവ് മറ്റുള്ളവരിലേക്ക് എത്തിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. ഇത്തരം കൗതുകം നിറക്കുന്ന വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമ്മുടെ ഇടയിൽ തന്നെ ഉണ്ടാകും. അത്തരം ആളുകളിലേക്ക് ഈ വാർത്ത എത്താതെ പോകാൻ പാടില്ല.