ഓരോ ജീവികൾക്കും അവയുടേതായ സവിശേഷതകളുണ്ട്. ഈ സവിശേഷതകളായിരിക്കും ഒരുപക്ഷെ അവയെ കൂടുതൽ വ്യത്യസ്തമാക്കുന്നതും. അത്തരത്തിലുള്ള ചില സവിശേഷമായ ജീവികളെക്കുറിച്ചാണ് പറയാൻ പോകുന്നത്. നമുക്ക് ആ ജീവിയുണ്ടെന്ന് പോലും തോന്നാത്ത രീതിയിലുള്ള ചില ജീവികളുണ്ട് നമ്മുടെ കണ്മുൻപിൽ. കണ്ടാലും അതൊരു ജീവിയാണെന്ന് നമുക്ക് മനസ്സിലാവാത്ത രീതിയിൽ ഉള്ളവർ.
അത്തരത്തിൽ ഉഷ്ണമേഖലാപ്രദേശങ്ങളിൽ വസിക്കുന്ന ഒരു ജീവി ഇലയോട് സാമ്യമുള്ളതുമാണ്. അന്റാർട്ടിക്ക ഒഴികെയുള്ള ഭൂമിയിലെ എല്ലാ ഭാഗത്തും ഇത് കാണപ്പെടുന്നു എന്നാണ് അറിയുന്നത്. ഇവയുടെ സമീപത്ത് ഒരു വേട്ടക്കാരൻ എത്തുമ്പോൾ ഈ ജീവി ഇലയ്ക്ക് സമാനമായി നിൽക്കും. പെട്ടന്ന് നോക്കിയാൽ ഒരു ഇലയാണെന്ന് മാത്രമേ തോന്നുകയുള്ളൂ. അങ്ങനെ ഒരു ജീവിയാണിത്. അങ്ങനെയാണ് ഇലകളിൽ നിന്നും ഇവ രക്ഷപ്പെടുന്നത്.
അതുപോലെ ചർമ്മത്തിന്റെ നിറവും മറ്റും മാറ്റുവാൻ കഴിയുന്ന ഓന്ത് വർഗ്ഗത്തിൽ പെട്ട മറ്റൊരു ജീവിയും ഉണ്ട്. ചൂട് കാലാവസ്ഥയിലാണ് ഇവ കൂടുതലായും കാണപ്പെടുന്നത്. തെക്കുപടിഞ്ഞാറൻ ഏഷ്യ, ആഫ്രിക്ക, യൂറോപ്പ്, മഡഗാസ്കർ എന്നീ സ്ഥലങ്ങളിലും ആഫ്രിക്കയിലും ഇന്ത്യയിലും ശ്രീലങ്കയിലുമോക്കെ ഇത് കാണപ്പെടുന്നുണ്ട്. മരുഭൂമികളുമൊക്കെ ഇവയെ കാണാം. ശത്രുക്കളിൽ നിന്നും രക്ഷപ്പെടാനാണ് ഈ നിറമാറ്റം ഇവ കണ്ടുപിടിച്ചിരിക്കുന്നത്.
അടുത്തത് ഒരു പ്രത്യേകമായ മത്സ്യമാണ്. ഇവ അല്പം അപകടകാരിയായ മത്സ്യം കൂടിയാണ്. 100 മുതൽ 200 വരെയുള്ള സ്പീഷീസുകളാണ് ഇവയുടേതായി ഈ ലോകത്തിലുള്ളത്. ഇന്ത്യൻ പസഫിക് സമുദ്രത്തിലാണ് ഇവ ഉള്ളത്. ഇവയ്ക്ക് നല്ല നീളവും അല്പം ഭാരവുമൊക്കെ ഉണ്ട്. ഇവയുടെ ശരീരത്തിൽ കാണപ്പെടുന്ന ചില അപകടകരമായ മുള്ളുകൾ കടലിനടിയിലെ മണ്ണിനോട് സാമ്യമുള്ളതാണ്. പെട്ടെന്ന് നോക്കിയാൽ ഒരു മണ്ണ് കിടക്കുന്നതുപോലെ ആയിരിക്കും തോന്നുക. എന്നാൽ ഇതിന്റെ മുകളിലേക്ക് ചവിട്ടുകയാണെന്നുണ്ടെങ്കിൽ വലിയതോതിൽ അപകടം സംഭവിക്കുകയും ചെയ്യും. ഒരു അപകടകാരിയായ മത്സ്യം ആണെന്നാണ് മനസ്സിലാക്കാൻ സാധിച്ചിട്ടുള്ളത്.
അതുപോലെ പൂവിന്റെ മുകളിൽ വന്നിരുന്നാൽ നമുക്ക് മനസ്സിലാവാത്ത രീതിയിലുള്ള ചില വണ്ടുകൾ ഉണ്ടാക്കാറുണ്ട്. പൂവിന്റെ അതേ നിറത്തിലുള്ള ഒരു വണ്ട് ആയിരിക്കും ചിലപ്പോൾ. പെട്ടെന്ന് നോക്കിയാൽ അത് പൂവിൻറെ ഒരു ഡിസൈനാണെന്ന് തോന്നുകയുള്ളൂ. വളരെ മികച്ചൊരു സ്പീഷീസാണ് ഇത്. ഇവ വംശനാശ ഭീഷണിയുടെ വക്കിലാണെന്നാണ് മനസിലാക്കാൻ സാധിക്കുന്നത്. ഇതുപോലെ നിരവധി ജീവികളാണ് നമ്മുടെ ലോകത്തിലുള്ളതെന്ന് നമുക്ക് മനസ്സിലാക്കിയെടുക്കാൻ കഴിയും.