ശാസ്ത്രലോകത്തെ പോലും ഞെട്ടിച്ച പ്രകൃതിയിലെ ചില സംഭവങ്ങള്‍..

Natural Phenomenon
Natural Phenomenon

ശാസ്ത്രലോകത്തെ വരെ ഞെട്ടിച്ച പല സംഭവങ്ങളും ഇന്ന് നമ്മുടെ പ്രകൃതിയില്‍ ഉണ്ടായിട്ടുണ്ട്. പ്രകൃതി എന്നുപറയുന്നത് പ്രവചനാതീതമായതും അതുപോലെതന്നെ നിഗൂഡമായതുമാണ്. ചലിക്കുന്ന പാറകളും, രക്തനിരത്തിലുള്ള മഴയും എല്ലാം പ്രകൃതിയില്‍ നിഗൂഡമായി നടന്നിട്ടുള്ള സംഭവങ്ങളാണ്. എന്നാല്‍ എല്ലാറ്റിനും ശാസ്ത്രത്തിന്റെ കയ്യില്‍ വിശദീകരണമുണ്ട്. നമ്മുടെ കാഴ്ച്ചപ്പാടില്‍ പ്രകൃതി എന്നും ഒരുപാട് രഹസ്യങ്ങള്‍ ഒളിപ്പിച്ചു വെച്ചിട്ടുള്ള ഒന്നാണ്. പ്രകൃതിയിൽ  സംഭവിച്ചിട്ടുള്ള അതിശയകരമായ മൂന്ന് പ്രതിഭാസങ്ങള്‍ നമുക്ക് നോക്കാം.

1. നോർത്തേൺ ലൈറ്റ്സ് ഐലന്‍ഡ്‌.

Northern Lights, Iceland
Northern Lights, Iceland

അറോറ ബോറാലിസ് അഥവാ ഓസ്‌ട്രേലിയസ്.വടക്ക് തെക്ക് ഭാഗത്തായി നടക്കുന്ന ഒരു പ്രതിഭാസമാണിത്. അന്തരീക്ഷത്തില്‍ തിളക്കമുള്ള പാടുകള്‍ സാധാരണയായി ചുവപ്പ്, പച്ച അല്ലെങ്കില്‍ നീല നിറങ്ങളിലായാണ് കാണപ്പെടുന്നത്, ശാസ്ത്രീയമായി സൂര്യനില്‍നിന്നുള്ള ചാര്‍ജ് കണങ്ങള്‍ ഭൂമിയുടെ അയണോസ്ഫിയറുമായുള്ള പ്രതിപ്രവര്‍ത്തനമാണ് ഇതിന് കാരണം. ഉയര്‍ന്ന സൌരോര്‍ജ പ്രതിപ്രവര്‍ത്തന സമയത്ത് ഈ പ്രതിഭാസം കൂടുതലായി കാണപ്പെടുന്നു.

2. സോര്‍ട്ട് സോൾ, ഡെൻമാർക്ക്

Sort sol
Sort sol

മാര്‍ച്ച്‌ ഏപ്രില്‍ മാസങ്ങളില്‍ ഡെന്മാര്‍ക്കിലെ തെക്കുപടിഞ്ഞാറന്‍ ചതുപ്പ് നിലങ്ങളിൽ നിങ്ങള്‍ക്ക് ഇത് കാണാന്‍ സാധിക്കും. അതായത് സോര്‍ട്ട് സോള്‍ എന്നാല്‍ കറുത്ത സുര്യന്‍ എന്നാണ് അര്‍ത്ഥം. സുര്യാസ്തമയ സമയത്ത് ഒരു ദശലക്ഷം പക്ഷികള്‍ വരെ ആകാശത്തേക്ക് പറക്കുകയും സൂര്യനെ പക്ഷികള്‍ മറഞ്ഞു നില്‍ക്കുകയും ചെയ്യുന്നതാണ് ഈ പ്രതിഭാസത്തിന് കാരണം.

3. മൂൺബോ, സിംബാബ്‌വെ

Moonbow, Zimbabwe
Moonbow, Zimbabwe

ഈ അപൂർവ അന്തരീക്ഷ പ്രതിഭാസത്തിന്‍ കാരണം മഴവില്ലല്ല, മറിച്ച് ഒരു ചന്ദ്രൻ ആണ് കാരണം ഇത് സൂര്യപ്രകാശത്തിന് പകരം ചന്ദ്രപ്രകാശത്തിന്റെ പ്രതിഫലനമാണ്. ഒരു മൂൺബോ അനുഭവിക്കാൻ ഏറ്റവും അനുയോജ്യമായ സീസണുകൾ ശരത്കാലത്തും വസന്തകാലവുമാണ്. കാലിഫോർണിയയിലെ യോസെമൈറ്റ് നാഷണൽ പാർക്കിലെ വെള്ളച്ചാട്ടത്തിന് സമീപമാണ് ഇത്തരം ചന്ദ്രൻ വില്ലുകൾ കാണപ്പെടുന്നത്. കോർബിൻ, കെന്റക്കി അല്ലെങ്കിൽ വിക്ടോറിയ വെള്ളച്ചാട്ടത്തിനും സമീപം സാംബിയയ്ക്കും സിംബാബ്‌വെയ്ക്കും ഇടയിലുള്ള ആഫ്രിക്കയിലെ വെള്ളച്ചാട്ടത്തിലും ഇത് കാണാം.

ഇത്തരം പ്രതിഭാസങ്ങളെ കുറിച്ച് കൂടുതല്‍ അറിയുന്നതിന് താഴെയുള്ള വീഡിയോ കാണുക.