എന്തെങ്കിലുമൊക്കെ അവശേഷിപ്പുകൾ തീർത്താണ് ഓരോ കാലവും കടന്നു പോയിട്ടുള്ളത്. അത്തരത്തിൽ ഒരു വ്യക്തി ചെയ്തു വച്ച കാര്യം ഒരു രാജ്യത്തെ മുഴുവൻ രക്ഷിച്ച കഥയെ കുറിച്ചാണ് പറയാൻ പോകുന്നത്. എപ്പോഴും നമ്മൾ കേൾക്കുന്ന ഒരു കാര്യമാണ് നമ്മൾ എന്ത് കാര്യം ചെയ്താലും ഒരുപക്ഷേ അതിന്റെ ഫലം അനുഭവിക്കുന്നത് നമ്മളായിരിക്കില്ല. നമ്മളെ കടന്നുവരുന്നവരായിരിക്കും. ഒരു മരം നടുന്നത് പോലും അടുത്ത തലമുറയ്ക്ക് വേണ്ടിയാണ്. അങ്ങനെ നല്ല മനസ്സോടെ ചില കാര്യങ്ങൾ ചെയ്തു വെക്കുന്ന ചില ആളുകളുമുണ്ട്. അത്തരത്തിലുള്ള ഒരു വ്യക്തിയായിരുന്നു ന്യൂയോർക്കിൽ ഉണ്ടായിരുന്നത്.
ആക്രമണങ്ങളും പിടിച്ചുപറികളും എല്ലാം നിറഞ്ഞു നിന്നിരുന്ന ഒരു സ്ഥലമായി ന്യൂയോർക്ക് ഒരുകാലത്ത് മാറിയിരുന്നു. സ്ത്രീകൾക്കെതിരെയുള്ള ആക്രമണങ്ങളും അതുപോലെതന്നെ പണത്തിനു വേണ്ടിയുള്ള ഉപദ്രവങ്ങളും അവിടെ സ്ഥിരം സംഭവമായപ്പോൾ ഒരു വ്യക്തി അവിടെയുള്ള മോശം ആളുകളെ എങ്ങനെയാണ് കണ്ടുപിടിക്കുന്നത് എന്നതിന് വേണ്ടിയോരു ചാർട്ട് തയ്യാറാക്കിയിരുന്നു. ഇങ്ങനെ ഒരു ആക്രമണം നടത്തുന്ന ആളുകൾ എവിടെയാണ് തമ്പടിക്കുന്നതെന്ന് വ്യക്തമായി മനസ്സിലാക്കാൻ സാധിച്ചിരുന്നു. അല്ലെങ്കിൽ അവർ അവിടെ എത്രനേരം ചിലവഴിക്കുന്നുവെന്ന് വ്യക്തമായി മനസ്സിലാക്കാൻ സാധിക്കുന്ന രീതിയിലുള്ളതായിരുന്നു ഈ ചാർട്ട്.
ആദ്യകാലങ്ങളിൽ എല്ലാവരും അദ്ദേഹത്തെ വിമർശിക്കുകയായിരുന്നു ഉണ്ടായത്. ഇങ്ങനെ ഒരു ചാർട്ട് ഉപയോഗിച്ചുകൊണ്ട് ഒരിക്കലും ഈ ഒരു കാര്യത്തിൽ ഒരു നിയന്ത്രണം വരുത്തുവാൻ അദ്ദേഹത്തിന് സാധിക്കില്ലന്ന് നിരവധി ആളുകൾ അദ്ദേഹത്തോട് പറഞ്ഞു. എന്നാൽ അദ്ദേഹം തോറ്റു പിന്മാറാൻ തയ്യാറായിരുന്നില്ല. വീണ്ടും അദ്ദേഹം ആ ചാർട്ട് കൂടുതൽ മികച്ച രീതിയിൽ നിർമ്മിക്കുവാൻ ശ്രമിച്ചുകൊണ്ടിരുന്നു.
എന്നാൽ പിൽകാലത്ത് ഇദ്ദേഹത്തിന് ഈ ചാർട്ട് ഉപയോഗിച്ചുകൊണ്ടാണ് കൂടുതൽ കാര്യങ്ങൾ കണ്ടെത്താൻ സാധിച്ചത്. അന്നത്തെ കാലത്ത് ഒരു ചാർട്ട് ഉപയോഗിച്ച് ആധുനികകാലത്തെ കുറ്റകൃത്യങ്ങൾ എങ്ങനെ കണ്ടു പിടിക്കുമെന്ന് അവിടെയുള്ളവരെല്ലാം ചിന്തിച്ചിരുന്നു. പിന്നീട് കമ്പ്യൂട്ടറിന്റെ കൂടി സഹായത്തോടെ ഈ ചാർട്ട് ഉപയോഗിച്ചുകൊണ്ട് അവിടെ നിലനിന്നിരുന്ന ഒരുപാട് മോശം കാര്യങ്ങൾ മാറ്റുവാൻ സാധിച്ചുവെന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്. അന്ന് പലരും വിമർശിച്ചപ്പോൾ അദ്ദേഹം അത് വേണ്ടെന്നു വെച്ചിരുന്നുവെങ്കിൽ ഒരുപക്ഷേ ഇന്ന് അദ്ദേഹത്തിന്റെ പേര് ചരിത്രത്തിന്റെ താളുകളിൽ ഉണ്ടാകുമായിരുന്നില്ല. വിശദമായ വിവരങ്ങൾക്ക് വേണ്ടി ഈ പോസ്റ്റിനോപ്പം ഉൾകൊള്ളിച്ച വിഡിയോ കാണാം.