നമുക്കറിയാം നമ്മൾ സാധാരണക്കാരായിരുന്നിട്ടു കൂടിയും യാത്ര ചെയ്യാനായി നമ്മളിൽ ഭൂരിഭാഗം ആളുകളും സ്വന്തമായി ഒരു ഇരുചക്രവാഹനമെങ്കിലും വാങ്ങുന്നവർ ആയിരിക്കും. കാരണം തിരക്കൊഴിയാത്ത ഈയൊരു ജീവിതയാത്രയിൽ നമുക്ക് എവിടെയെങ്കിലും യാത്ര ചെയ്യണമെങ്കിലോ അത്യാവശ്യമായി ഒരു ആശുപത്രി വരെ പോയി വരണമെങ്കിൽ മറ്റു വാഹനങ്ങളെ ആശ്രയിക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യം തന്നെയാണ്. ഇന്ന് എന്തെങ്കിലും ഒരു വാഹനമില്ലാത്ത വീടുകൾ വളരെ ചുരുക്കം തന്നെയാണ് എന്ന് പറയാം. എന്നാൽ വളരെ വിചിത്രമായ ഒരു കാര്യത്തെ കുറിച്ചാണ് നമ്മളിന്ന് ചർച്ച ചെയ്യാൻ പോകുന്നത്. യാത്ര ചെയ്യാൻ സ്വന്തമായൊരു വിമാനം ഉണ്ടെങ്കിൽ നിങ്ങൾ ആരായിരിക്കും. എന്നാൽ നിങ്ങളുടെ കണ്ണ് തള്ളുന്ന ഒരു കാര്യം പറയട്ടെ. യാത്ര ചെയ്യാൻ സ്വന്തമായി വിമാനം ഉള്ളവരാണ് ഈയൊരു ഗ്രാമത്തിലെ ആളുകൾ എല്ലാവരും. അത്തരത്തിലൊരു ഗ്രാമവും നമ്മുടെ ഈ ലോകത്തുണ്ട് എന്ന് നിങ്ങൾ മനസ്സിലാക്കുക. ഏറ്റവും ആശ്ചര്യപ്പെടുത്തുന്ന മറ്റൊരു കാര്യം എന്ന് പറയുന്നത് ഈ ഗ്രാമത്തിലെ ആളുകൾ ഓഫീസിൽ പോകുന്നതിനും അവരുടെ മറ്റ് ദൈനംദിന ജോലികൾക്കും ഗതാഗത മാർഗ്ഗമായി ഉപയോഗിക്കുന്നത് വിമാനങ്ങൾ തന്നെയാണ്.
റോഡുകൾ വളരെ വീതിയുള്ള യുഎസിലെ കാലിഫോർണിയയിലാണ് വളരെ വിചിത്രമായ ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. ഏതൊരു വിമാനത്താവളത്തിന്റെയും റൺവേയേക്കാൾ വീതിയുള്ള റോഡുകളാണ് ഇവിടെയുള്ളതെന്ന് അറിഞ്ഞാൽ ഒരുപക്ഷെ നിങ്ങൾ വിശ്വസിക്കില്ല. ഒരു വിമാനം വഴി എളുപ്പത്തിൽ അടുത്തുള്ള വിമാനത്താവളത്തിലേക്ക് എത്താം എന്നതാണ് മറ്റൊരു സവിശേഷത. ഈ അദ്വിതീയ ഗ്രാമത്തെ കുറിച്ച് നമുക്ക് കൂടുതൽ മനസ്സിലാക്കാം.
കാമറൂൺ എയർ പാർക്ക് എന്നാണ് കാലിഫോർണിയയിലെ ഈ വിചിത്രമായ ഗ്രാമം അറിയപ്പെടുന്നത്. ഈ ഗ്രാമത്തിലെ എല്ലാ വീടുകൾക്കും പുറത്ത് വിമാനങ്ങൾ നിൽക്കുന്നതും ഗാരേജിന്റെ താക്കോലുകൾക്ക് പകരം ഹാംഗറുകൾ നിർമ്മിച്ചിരിക്കുന്നതും നിങ്ങൾക്ക് കാണുവാൻ സാധിക്കും. ഈ ഗ്രാമത്തിലെ ജനങ്ങൾ അവരുടെ വിമാനങ്ങൾ ഓഫീസ് അല്ലെങ്കിൽ ദൈനംദിന ജോലികൾക്കായി മാത്രം ഉപയോഗിക്കുന്നു എന്നതാണ് ഏറ്റവും വലിയ കാര്യം. ഇതറിഞ്ഞാൽ അൽപ്പം ആശ്ചര്യം തോന്നുമെങ്കിലും ഇത് തികച്ചും യാഥാർത്ഥ്യം നിറഞ്ഞതാണ്.
ഈ ഗ്രാമത്തിൽ എല്ലാവർക്കും വിമാനമുണ്ട് എന്ന് തന്നെ പറയാം. ഏറ്റവും പ്രധാനപ്പെട്ട മറ്റൊരു കാര്യം എന്ന് പറയുന്നത് ഈ ഗ്രാമത്തിലെ ഭൂരിഭാഗം ആളുകളും പൈലറ്റുമാരാണ് എന്നുള്ളതാണ്. അതിനാൽ ഈ ഗ്രാമത്തിലെ ആളുകൾക്ക് ഇവിടെ വിമാനങ്ങൾ ഉണ്ടാകുന്നത് സാധാരണമായാണ് എല്ലാവരും കാണുന്നത്. ഇതോടൊപ്പം ഡോക്ടർമാരും അഭിഭാഷകരും മറ്റ് ആളുകളും ഈ ഗ്രാമത്തിൽ താമസിക്കുന്നു.പക്ഷേ ഇവിടെയുള്ള എല്ലാവർക്കും വിമാനം സൂക്ഷിക്കാൻ വളരെയധികം ഇഷ്ടമാണ്. ഈ ഗ്രാമത്തിലെ ജനങ്ങളുടെ ആദ്യ ചോയ്സ് അല്ലെങ്കിൽ സ്വപ്നം എന്നൊക്കെ പറയുന്നത് വിമാനമാണ്. ഇവിടെ താമസിക്കുന്ന എല്ലാ ആളുകളും ശനിയാഴ്ച രാവിലെ ഒത്തുകൂടി പ്രാദേശിക വിമാനത്താവളത്തിലേക്ക് ഒരുമിച്ചു പോകുന്ന ഒരു കാഴ്ചയും കാണാൻ കഴിയും.
നമ്മുടെ നാട്ടിൽ സാധാരണയായി ഒട്ടുമിക്ക വീടുകളിലും കാറുകൾ ഉള്ളതുപോലെ ഈ ഗ്രാമത്തിലെ ഒട്ടുമിക്ക വീടുകളിലും വിമാനങ്ങൾ ഉണ്ടായിരിക്കും. ഇത്തരത്തിൽ വിമാനം ഉള്ള വീടുകൾക്ക് മുന്നിൽ ഹാംഗറുകൾ നിർമ്മിക്കുന്നു. വിമാനം സൂക്ഷിക്കുന്ന സ്ഥലത്തെ ഹാംഗർ എന്നാണ് വിശേഷിപ്പിക്കുന്നത്. ഈ അദ്വിതീയ നഗരത്തെക്കുറിച്ച് അറിയുന്ന ഏതൊരാളും അമ്പരന്നുപോകും.
വിമാനങ്ങളുടെ ചിറകുകൾക്ക് കേടുപാടുകൾ സംഭവിക്കാതിരിക്കാൻ റോഡ് അടയാളങ്ങളും ലെറ്റർബോക്സുകളും വളരെ താഴ്ന്ന ഉയരത്തിൽ തന്നെ സ്ഥാപിച്ചിട്ടുണ്ട്. ഈ ഗ്രാമത്തിലെ തെരുവുകൾക്കും വിമാനങ്ങളുടെ പേരാണ് നൽകിയിരിക്കുന്നത് എന്താണ് മറ്റൊരു പ്രത്യേകത. ഉദാഹരണത്തിന് ഇവിടത്തെ ഒരു റോഡിന്റെ പേര് ബോയിംഗ് റോഡ് എന്നാണ്.
രണ്ടാം ലോകമഹായുദ്ധത്തിനുശേഷം വിമാനങ്ങളുടെ പ്രവർത്തനം പ്രോത്സാഹിപ്പിക്കാൻ അമേരിക്ക തീരുമാനിച്ചിരുന്നു. ഇതുമൂലം രാജ്യത്ത് നിരവധി വിമാനത്താവളങ്ങൾ നിർമ്മിക്കപ്പെട്ടു. 1939-ൽ ഈ ഗ്രാമത്തിലെ പൈലറ്റുമാരുടെ എണ്ണം 34,000 ആയിരുന്നു. അത് 1946 ആയപ്പോഴേക്കും 4,00,000-ത്തിലധികമായി വർദ്ധിച്ചതായി കണക്കുകൾ പറയുന്നു. അതിനാൽ വിരമിച്ച സൈനിക പൈലറ്റുമാരെ ഉൾക്കൊള്ളാൻ ഉദ്ദേശിച്ചുള്ള റെസിഡൻഷ്യൽ എയർപോർട്ടുകൾ രാജ്യത്ത് നിർമ്മിക്കാൻ യുഎസ് സിവിൽ ഏവിയേഷൻ അതോറിറ്റി നിർദ്ദേശിക്കുകയായിരുന്നു. അങ്ങനെയാണ് ഇത്തരത്തിൽ ഒരു ഗ്രാമം രൂപംകൊള്ളാൻ കാരണമായത്.