വ്യത്യസ്തതകൾ എന്നും ഇഷ്ടപ്പെടുന്നവരാണ് മനുഷ്യൻ. വ്യത്യസ്തമായ പുതിയതായി എന്തുണ്ടെങ്കിലും അത് ഇഷ്ടപ്പെടുന്ന ആളുകൾ നിരവധിയാണ്. വ്യത്യാസ്തമായ ഭവനങ്ങളിൽ താമസിക്കുന്നതും ചില ആളുകൾക്ക് ഇഷ്ടം ഉള്ളതാണ്. വ്യത്യസ്തത ചിലപ്പോൾ ആദ്യത്തെ രൂപഭംഗിയിൽ ആയിരിക്കില്ല. ഏത് രീതിയിൽ നിർമ്മിച്ചതാണ് എന്നതിൽ ആയിരിക്കും. ചില വസ്തുക്കൾ ഉപയോഗിച്ച് നിർമ്മിക്കുന്ന വീടുകളിൽ താമസിക്കുന്നത് ആളുകൾക്ക് ഇഷ്ടമുള്ള കാര്യമാണ്.
വിദേശരാജ്യങ്ങളിൽ ഒക്കെ ഇപ്പോൾ ഇത്തരത്തിലുള്ള വ്യത്യസ്തമായ വീടുകളാണ് ട്രെൻഡിങ് ആയി മുൻപിൽ നിൽക്കുന്നത്. അത്തരത്തിലുള്ള ഒന്നാണ് ഗ്ലാസ് കൊണ്ടുള്ള വീട്.ഒരു കാടിന് നടുവിൽ മരത്തിൻറെ മുകളിലായാണ് ഗ്ലാസ് കൊണ്ടുള്ള ഈ വീടു നിർമ്മിച്ചിരിക്കുന്നത്. ഈ വീട് ഒറ്റ നോട്ടത്തിൽ ആർക്കും കണ്ടുപിടിക്കുവാനും സാധിക്കില്ല. കാരണം ഗ്ലാസ് കൊണ്ട് നിർമ്മിച്ചിരിക്കുന്നതിനാൽ ചുറ്റുമുള്ള മരങ്ങളെയും കാടിനെയും മാത്രമാണ് ഇത് പ്രതിഫലിപ്പിക്കുന്നത്. അതുകൊണ്ട് അങ്ങനെ ഒരു വീട് അതിനു മുകളിൽ ഉണ്ട് എന്ന് നന്നായി തന്നെ സൂക്ഷിച്ചു നോക്കാതെ ഒരാൾക്ക് മനസ്സിലാക്കാൻ സാധിക്കില്ല.
പക്ഷികളൊന്നും ഇതിന് മുകളിൽ വന്ന് ഇടിക്കും എന്ന് പേടിക്കേണ്ട കാര്യമില്ല. കാരണം അങ്ങനെ സംഭവിക്കുകയാണെങ്കിൽ പക്ഷികൾക്ക് മനസ്സിലാക്കുന്നതിനുവേണ്ടി ഇൻഫ്രാറെഡ് ഗ്ലാസ്സുകൾ പതിപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് പക്ഷികൾക്ക് ഇത് കാണാൻ സാധിക്കുന്നുണ്ട്. അവിടെ ഒരു വീടുണ്ട് എന്ന് പക്ഷികൾക്ക് മനസ്സിലാവുകയും ചെയ്യും. വേണമെങ്കിൽ ഒളിച്ചു താമസിക്കാൻ പറ്റിയ സ്ഥലമാണ്. കാട്ടിലെ ഈ ഗ്ലാസ്സ് വീടുകൾ എത്ര മനോഹരം ആയിരിക്കും എന്ന് ഒന്ന് ആലോചിച്ചു നോക്കിക്കേ. കാടിൻറെ സൗന്ദര്യവും കുളിർകാറ്റ്, ഗ്ലാസ് വീട് എന്ന് പറഞ്ഞാൽ ഗ്ലാസ് കൊണ്ടുള്ള ഒരു തട്ടിക്കൂട്ട് വീട് ഒന്നുമല്ല കേട്ടോ.
അതിനുള്ളിൽ എല്ലാ സൗകര്യങ്ങളുമുണ്ട്. ലക്ഷ്വറി ആയി തന്നെയാണ് ഈ വീട് ഒരുങ്ങിയിരിക്കുന്നത്. ഇതിൽ താമസിക്കണം എങ്കിൽ നല്ല വില തന്നെ നൽകുകയും വേണം. വളരെ മനോഹരം ആയിരിക്കും ഇവിടെയുള്ള ഒരു ദിവസം എന്നുള്ളത് ഉറപ്പാണ്. മരത്തിനുമുകളിൽ ഏറുമാടം പോലെ ഗ്ലാസ് കൊണ്ട് ഒരു വീട് എന്ന് കേൾക്കുമ്പോൾതന്നെ എത്ര മനോഹരമാണ് അല്ലേ…? ഇനിയും ഉണ്ട് കടലിനടിയിൽ താമസിക്കുന്ന ആളുകൾ. കടലിനടിയിൽ എങ്ങനെ താമസിക്കും എന്നായിരിക്കും സംശയം അല്ലേ…..? അതിനെല്ലാമുള്ള സജ്ജീകരണങ്ങൾ ഒരുക്കിയാണ് കടലിനടിയിൽ മനോഹരമായ ഒരു വീട് ഉയർന്നത്.
അതിമനോഹരമാണ് പക്ഷേ ഒരു ദിവസം ഇവിടെ താമസിക്കണം എങ്കിൽ നമ്മൾ സ്വപ്നത്തിൽ പോലും വിചാരിക്കാത്ത ഒരു സംഖ്യയാണ് നൽകേണ്ടത്. അതുപോലെ വിമാനത്തിൽ താമസിക്കുന്ന ആളുകൾ ഉണ്ട്. പണ്ട് ഉപയോഗത്തിൽ ഉണ്ടായിരുന്ന വിമാനങ്ങൾ ഇപ്പോൾ ഉപയോഗിക്കുന്നത് താമസത്തിന് വേണ്ടിയാണ് വിദേശ രാജ്യങ്ങളിലെ ചില ആളുകൾ. അതും അതിമനോഹരമായ ലക്ഷ്വറി സ്റ്റൈലിലാണ് വിമാനം ഒരുക്കിയിരിക്കുന്നത്. അവിടെ താമസിക്കുന്നതും വളരെ മനോഹരം ആയിരിക്കും.
ഇനി തടികൊണ്ടുള്ള വീട്ടിൽ താമസിക്കുന്ന കാര്യത്തെപ്പറ്റി ഒന്നു ചിന്തിച്ചു നോക്കൂ. എത്ര മനോഹരമായിരിക്കും അതും. തടികൾ തീർത്ത മനോഹരമായ ഒരു വീട്ടിൽ ഒരു ദിവസം താമസിക്കുന്നതിന് വലിയ തുകയാണ് നൽകേണ്ടി വരുന്നത്. പക്ഷേ വളരെ മനോഹരമാണ് പ്രകൃതിദത്തമായ രീതിയിൽ ആണ് ഈ വീടു നിർമ്മിച്ചിരിക്കുന്നത്. ഇത്തരത്തിൽ വ്യത്യസ്തങ്ങളായ ചില വീടുകളെ പറ്റിയാണ് ഈ വീഡിയോയിൽ പറയുന്നത്. ഈ പോസ്റ്റിനോടൊപ്പം ഉള്ള വീഡിയോ മുഴുവനായി കാണുവാൻ ശ്രദ്ധിക്കേണ്ടതാണ്. അതോടൊപ്പം ഏറെ കൗതുകകരവും രസകരവുമായ ഈ അറിവ് മറ്റുള്ളവരിലേക്ക് എത്തിക്കാൻ കൂടി ശ്രദ്ധിക്കുക.