വംശനാശം സംഭവിച്ച ഒത്തിരി ജീവികളെ കുറിച്ച് നാം ഒരുപാട് കേട്ടിട്ടുണ്ടാകും. പല ജീവികളുടെയും ഫോസിലുകൾ നമ്മളിൽ പല ആളുകളും മ്യൂസിയങ്ങളിൽ പോയി സന്ദർശിച്ചിട്ടുമുണ്ടാകും. അത്തരം ഫോസിലുകൾ കാണുമ്പോഴും അവയെ കുറിച്ച് കേൾക്കുമ്പോൾ പേടി കാരണം ഉള്ളിൽ നമ്മലോറി ദീർഘശ്വാസം എടുക്കാറുണ്ട്. രക്ഷപ്പെട്ടല്ലോ എന്ന് വിചാരിച്ച്. എന്തിനു കൂടുതൽ പറയുന്നു. ദിനോസറുകൾ തന്നെ ഉത്തമ ഉദാഹരണം. ഭൂമി തന്നെ ഒട്ടാകെ നശിപ്പിക്കാൻ കഴിവുള്ള ഭീകര ജീവികളായിരുന്നു ദിനോസറുകൾ. ഒരുപക്ഷെ, അവ ഇന്നും ഉണ്ടായിരുന്നെങ്കിൽ നമ്മുടെ ഭൂമി തന്നെ ഇന്നുണ്ടാകുമായിരുന്നില്ല. ദിനോസറുകളെ പോലെ തന്നെ വംശനാശം സംഭവിച്ചതും മനുഷ്യ ജീവന് തന്നെ ഭീഷണി സൃഷ്ട്ടിച്ചിരുന്ന ചില ജീവികളെ നമുക്കിന്നു പരിചയപ്പെടാം.
ഹാസ്റ്റ് ഈഗിൾ. ഇവയെ പ്രധാനമായും കാണപ്പെട്ടിരുന്നത് ന്യുസ്സിലാന്റിൽ ആയിരുന്നു. മനുഷ്യരെ ആയിരുന്നു ഇവ കൂടുതലായും വേട്ടയാടിയിരുന്നത്. ഇവയുടെ ചിറകു വിടർത്തിയാൽ മൂന്നു മീറ്ററിൽ അധികം നീളമുണ്ടായിരുന്നു എന്ന് പറയപ്പെടുന്നു. കുറെ കാലങ്ങൾക്കു മുമ്പ് ജീവിച്ചിരുന്ന ഭീകര ജീവികളിൽ പെട്ട ഒരു പക്ഷി തന്നെയാണ് ഇതെന്ന് പറയപ്പെടുന്നു. അയലന്റിലെ ആളുകളുടെ പ്രധാന ഭക്ഷണം എന്ന് പറയുന്നത് മുവാ പക്ഷികൾ എന്നറിയപ്പെടുന്ന ഒരിനം ജീവിയായിരുന്നു. എന്നാൽ ഹാസ്റ്റ് ഈഗിൾസിന്റെ പ്രധാന ഇര മുവാ പക്ഷികളുമായിരുന്നു. ഈ പക്ഷികൾ ഗണ്യമായി കുറഞ്ഞതോടെ ഈ കഴുകൻ മനുഷ്യരെ വേട്ടയാടാൻ തുടങ്ങി. എങ്കിലും മനുഷ്യർക്ക് ഇവയുടെ ആക്രമണത്തിൽ നിന്നും വേഗത്തിൽ രക്ഷപ്പെടാൻ കഴിഞ്ഞതോടെ. അതോടെ ഇവയ്‌ക്ക് ഇരയെ കിട്ടാതായി വംശനാശം സംഭവിച്ചു.
ഇതുപോലെയുള്ള മറ്റുജീവികളെ കുറിച്ചറിയാൻ താഴെയുള്ള വീഡിയോ കാണുക.