പെപ്സികോയുടെ കിടിലന്‍ ഫാക്ടറി കാഴ്ചകള്‍.

നമ്മളിൽ പല ആളുകളും സൂപ്പർ മാർക്കറ്റുകളിലോ ഹൈപ്പർ മാർക്കറ്റുകളിലോ ചെന്നാൽ ആദ്യം കണ്ണ് പോകുന്നത് റെഡിമെയ്ഡ് ഭക്ഷണങ്ങളിലേക്ക് ആയിരിക്കും. അതിനോട് വല്ലാത്ത ഒരു ആകർഷണമായിരിക്കും. അതിൽ പ്രായ വ്യത്യാസമില്ലാതെ ഏറെ ഇഷ്ട്ടപ്പെടുന്ന ഒന്നാണ് കുർകുറെയും ഐസ് ക്രീമും. ഈ രണ്ടു ഭക്ഷണ പദാർത്ഥങ്ങളും ആളുകൾക്ക് വല്ലാത്ത ഇഷ്ട്ടമാണ് എന്ന് തന്നെ അറിയാം. ഇതെങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ അതെങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നമുക്ക് നോക്കാം.

Factory
Factory

ലോകത്തിൽ ഏറെ നിലവാരമുള്ള ഐസ് ക്രീം കമ്പനികളിൽ ഏറ്റവും മുൻ നിരയിൽ നിൽക്കുന്ന ഒരു കമ്പനിയാണ് അമുൽ. അമുലിന്റെ ഒട്ടുമിക്ക വസ്തുക്കളും ആളുകൾ ഏറെ ഇഷ്ട്ടപ്പെടുന്നു. അതിൽ പ്രായഭേതമന്യേ ആളുകൾ ഇഷ്ട്ടപ്പെടുന്ന ഒന്നാണ് അമുൽ ഐസ് ക്രീം. കുട്ടികൾക്കും വലിയവർക്കും ഏറെ പ്രിയം. അമുൽ ഐസ് ക്രീം നിർമ്മാണത്തിന്റെ ആദ്യ ഘട്ടം തുടങ്ങുന്നത് ഡയറി ഫാമുകളിൽ നിന്നാണ്. അവിടെ നിന്നും പാല് ശേഖരിച്ചു വലിയ ടാങ്കർ ലോറികളിലാക്കി അമുൽ പ്ലാന്റുകളിൽ എത്തിക്കുന്നു. ഇവിടെ എത്തിയ ശേഷം പാലിന്റെ ക്വാളിറ്റി പരിശോധിച്ച ശേഷം മാത്രമേ പാൽ സ്റ്റോറേജ് ടാങ്കുകളിലേക്ക് പമ്പു ചെയ്യുന്നു. ശേഷം അവിടെ നിന്നും ഫിൽറ്ററേഷൻ, സെപ്പറേഷൻ എന്നീ രണ്ടു പ്രക്രിയകൾക്കു വിധേയമാക്കി അതിൽ നിന്നും ക്രീം വേർതിരിച്ചെടുക്കുന്ന.ഈ ക്രീമിൽ പഞ്ചസാരയും കൂടി ചേർത്ത് നന്നായി മിക്സ് ചെയ്ത ശേഷം പാസ്ചറൈസേഷനു വിധേയമാക്കിയ ശേഷം അത് ആറു മണിക്കൂർ വരെ തണുക്കാൻ വേണ്ടി വെക്കുന്നു. എന്നിട്ടു പാക്കിങ് ഘട്ടത്തിലേക്ക് കടക്കുന്നു. വക്കം മെഷീൻ ഉപയോഗിച്ച് ഒരു നോബിലൂടെ ആവശ്യമായ ഫ്ലേവറിൽ ഉള്ള ഐസ് ക്രീം പ്ലാസ്റ്റിക് ഡബ്ബകളിലേക്ക് നിറയ്ക്കുന്നു.

ഇനി കുർകുറെ എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. ഇത് അദ്ദ്യമായി വിപണിയിൽ എത്തുന്നത് 1999ലാണ്. അന്ന് മുതലേ ആളുകൾക്ക് ഏറെ പ്രിയപ്പെട്ട ഒരു സ്നാക്ക് ആണിത്. ദിനം പ്രതി ആളുകൾക്ക് ഇതിനോടുള്ള ഇഷ്ട്ടം കൂടിയിട്ടേ ഒള്ളൂ. ഇതിന്റെ നിർമ്മാണ പ്രക്രിയ എങ്ങനെയാണ് എന്ന് നോക്കാം. ഇതിന്റെ നിർമ്മാണം നടക്കുന്നത് കൊൽക്കത്തയിലുള്ള പെപ്സിക്കോ പ്ലാന്റിലാണ്. ഇതിനായി ഇവർ ഉപയോഗിക്കുന്നത് കോൺ മീൽ, ഗ്രാം മീൽ, പിന്നെ കുറച്ചു മസാല ചേരുവകളുമാണ്. ഇതിന്റെ മറ്റു നിർമ്മാണ പ്രക്രിയകളെ കുറിച്ചറിയാൻ താഴെയുള്ള വീഡിയോ കാണുക.