പോർച്ചുഗൽ എന്ന രാജ്യത്തെ പറ്റി നമുക്ക് എന്താണ് അറിയാവുന്നത്.? നമ്മുടെ ഇന്ത്യയുമായി ഒരുകാലത്ത് വ്യവസായ ബന്ധമുണ്ടായിരുന്നോരു രാജ്യം തന്നെയായിരുന്നു പോർച്ചുഗൽ. യൂറോപ്യൻ ഭൂഖണ്ഡത്തിലെ തെക്ക്-പടിഞ്ഞാറ് അറ്റ്ലാൻറിക് മഹാസമുദ്രത്തിന്റെ തീരത്ത് സ്ഥിതിചെയ്യുന്ന രാജ്യമാണ് പോർച്ചുഗൽ. യൂറോപ്പിലെ ഉഷ്ണമേഖലാ രാജ്യങ്ങളിൽ ഒന്നായ പോർച്ചുഗലിലെ തലസ്ഥാനം ലിസ്ബണാണ്. സ്പെയിൻ പോർച്ചുഗലിന്റെ അയൽരാജ്യമായ വരുന്നത്.
ഒരുപാട് പ്രത്യേകതകൾ പറയാനുള്ള ഒരു രാജ്യമാണ് പോർച്ചുഗൽ എന്ന് പറയുന്നത്. 15 -16 നൂറ്റാണ്ടുകളിൽ പോർച്ചുഗീസ് സഞ്ചാരികൾ ലോകത്തിലെ വിവിധ ഭാഗങ്ങളിൽ കപ്പൽ സഞ്ചാരം നടത്തുകയും പ്രദേശങ്ങൾ തങ്ങളുടെ അധീനതയിൽ ആകുകയുമോക്കെ ചെയ്തിരുന്നു. ലോകത്തെ ആദ്യത്തെ ഒരു ആഗോള സാമ്രാജ്യത്വമെന്ന് വിശേഷിക്കപ്പെട്ട പോർച്ചുഗീസ് സാമ്രാജ്യം, പ്രതാപകാലത്ത് ഏഷ്യ ആഫ്രിക്ക അമേരിക്ക എന്നിവിടങ്ങളിലെ വലിയൊരു ഭാഗം തന്നെ സ്ഥാപിക്കുകയും ചെയ്തിരുന്നു. ഇന്നും വിനോദസഞ്ചാരവും വീഞ്ഞ് ഉല്പാദനവും മത്സ്യബന്ധനമാണ് പോർച്ചുഗൽ ജനതയുടെ വരുമാനമാർഗ്ഗം. ഇവിടുത്തെ ഏറ്റവും വലിയൊരു ഭാഗമെന്ന് പറയുന്നത് ഇതാണ്. ലോകത്ത് ആവശ്യമായ സാധനങ്ങളുടെ 90 ശതമാനവും വിതരണം ചെയ്യുന്നത് പോർച്ചുഗൽ ആണ്.
സമരങ്ങളുടെയോരു നാടു കൂടിയാണ് പോർച്ചുഗലെന്ന് പറയുന്നത്. പോർച്ചുഗലിന്റെ ചരിത്രത്തിൽ സ്പെയിൻ കൂടി ഉൾപ്പെടുന്നുണ്ട്. അത് ഉപഭൂഖണ്ഡത്തിലെ ചരിത്രം കൂടിയാണ്. ഫിനിക്സുകാരും മറ്റും ഈ പ്രദേശം അധീനതയിലാക്കി. ആ കാലം പോർച്ചുഗലിന്റെ ഏതാനും ഭാഗങ്ങൾ റോമാസാമ്രാജ്യത്തിലെ ഭാഗമായിരുന്നു. എട്ടാം നൂറ്റാണ്ടിൽ റോമാസാമ്രാജ്യത്തിലെ ആളുകളുടെ കൈകളിൽ നിന്നും മുസ്ലീങ്ങൾ ലൈബീരിയയുടെ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു. നിയന്ത്രണം തിരിച്ചുപിടിക്കാൻ മുസ്ലീങ്ങളും ക്രൈസ്തവരും നടത്തിയ യുദ്ധങ്ങൾക്ക് ഇടയിലാണ് പോർച്ചുഗൽ സ്ഥാപിതമാകുന്നത്. മുസ്ലീങ്ങളെ സമ്പൂർണ്ണമായി പരാജയപ്പെടുത്തിക്കൊണ്ട് പോർച്ചുഗൽ ഒരു സാമ്രാജ്യമായി മാറുകയാണ് ചെയ്തത്.
ഇന്ന് കത്തോലിക്ക വിഭാഗത്തിലെ ഒരു വലിയ ഭാഗമാണ് പോർച്ചുഗലിലള്ള ആളുകൾ. പോർച്ചുഗലിന്റെ ഒരു ഔദ്യോഗിക രൂപവൽക്കരണമായി തന്നെ വേണമെങ്കിൽ ഈ സംഭവത്തെ പറയാൻ സാധിക്കും. പോർച്ചുഗൽ ഇംഗ്ലണ്ടുമായി ഒരു സഖ്യത്തിൽ ഏർപ്പെട്ടിരുന്നു. ഇന്നും നിലനിൽക്കുന്ന ഈ കൂട്ടുകെട്ട് ഇത് ലോകത്തിലെ ഏറ്റവും ദീർഘമായ ഒരു രാജ്യാന്തര സഖ്യമായി തന്നെയാണ് കണക്കാക്കുന്നത്. പതിനാലാം നൂറ്റാണ്ടിലെ പകുതിയോടെയാണ് പോർച്ചുഗൽ ഭൂമുഖത്തെ വിദൂരദേശങ്ങളെ വരുതിയിലാക്കാൻ തുടങ്ങിയത്. രാജകുമാരന്റെ പിന്തുണയോടെ പോർച്ചുഗീസ് നാവികർ അതുവരെ അറിയപ്പെടാതിരുന്ന ഭൂപ്രദേശങ്ങൾ എല്ലാം കണ്ടെത്തുകയും ചെയ്തിരുന്നു.