ഈ അടുത്തിടെയാണ് എസ് എസ് എല്‍ സി റിസള്‍ട്ട് വന്നത്. കേരളത്തില്‍ 98 ശതമാനത്തിലധികം വിജയവും ഉണ്ടായിരുന്നു. മാത്രമല്ല, അതില്‍ എല്ലാ വിഷയത്തിലും ഫുള്‍ എ പ്ലസ് കിട്ടിയവരും ഒരുപാട് വിദ്യാര്‍ത്ഥികള്‍ ഉണ്ടായിരുന്നു. അവരൊക്കെയും സന്തോഷം കൊണ്ട് ആഹ്ലാദിച്ചെങ്കിലും പോത്തന്‍കോട് സ്വദേശിയായ വിദ്യാര്‍ത്ഥിനി ഫാത്തിമ കരയുകയായിരുന്നു.
ഫാത്തിമ പോത്തന്‍കോട് ലക്ഷ്മി വിലാസം ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്നു. എസ്എസ് എല്‍ സി പരീക്ഷ എഴുതുന്ന ദിവസമാണ് ഫാത്തിമയുടെ മാതാവ് അവളെ തനിച്ചാക്കി ഈ ലോകത്തോട് വിട പറഞ്ഞത്.കരഞ്ഞു കൊണ്ട് എസ് എസ് എല്‍ സി പരീക്ഷ എഴുതി കൊണ്ടിരുന്ന ഫാത്തിമയെ കണ്ടപ്പോള്‍ അധ്യാപിക കാരണം തിരക്കിയപ്പോഴാണ് അറിഞ്ഞത് ഫാത്തിമയുടെ ഉമ്മ പരീക്ഷ തുടങ്ങുന്നതിന്റെ അല്‍പ്പം മുമ്പാണ് മരിച്ചു പോയതെന്ന്. അന്ന് എസ് എസ് എല്‍ സി പരീക്ഷയുടെ അഞ്ചാം ദിവസമായിരുന്നു. കാരണം ഫാത്തിമയുടെ ഉമ്മക്ക് അവളുടെ പഠനത്തില്‍ ഒരുപാട് പ്രതീക്ഷകളായിരുന്നു.
നസീറ ബീവിയാണ് ഫാത്തിമയുടെ ഉമ്മ. രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു ഫാത്തിമയുടെ മാതാവ് നസീറ ബീവി. എപ്പോഴും മകളുടെ പഠനത്തില്‍ ഒരുപാട് താല്പര്യം കാണിച്ചിരുന്നു. റിസള്‍ട്ട് വന്നപ്പോള്‍ ഫത്തിമയ്ക്ക് എല്ലാ വിഷയങ്ങളിലും ഫുള്‍ എ പ്ലസ്. എന്നാല്‍, ഈ സന്തോഷം കാണാന്‍ കഴിയാതെ അവര്‍ യാത്രയായി. മരിക്കുന്നതിനു മുമ്പ് നസീറ മകളോട് ഒരു ആഗ്രഹമേ പറഞ്ഞിരുന്നുള്ളൂ, ഫാത്തിമ നന്നായി പഠിച്ചു ഒരു ജോലിയൊക്കെയായി ഉപ്പച്ചിയെ നല്ല പോലെ നോക്കണമെന്ന്.ഉമ്മയുടെ ഈ വാക്കുകള്‍ ഫാത്തിമ വിതുമ്പലോടെ പറയുന്നു.