പൊതുവേ ബ്രാ ധരിക്കുന്നത് സ്ത്രീകളാണ് എന്നാല്‍ പശു ബ്രാ ധരിക്കുന്ന ഒരിടമുണ്ട്. ഇത് ഒരു ആചാരത്തിന് വേണ്ടിയല്ല പകരം ഇത് ഇവിടെയുള്ള പശുക്കള്‍ക്ക് നിര്‍ബന്ധമാണ്. സൈബീരിയയിലെ കടുത്ത തണുപ്പ് ഒഴിവാക്കാൻ യാകുട്ടിയയിലെ ഒമ്യാക്കോൺ ഗ്രാമത്തിലെ ആളുകൾ കമ്പിളി കൊണ്ട് നിർമ്മിച്ച ബ്രാ പശുക്കളെ ധരിപ്പിക്കുന്നു. ഇത് പശുവിന്റെ അകിടിൽ പാൽ മരവിപ്പിക്കുന്ന പ്രശ്നത്തെ തടയുന്നു.
ലോകത്തിലെ ഏറ്റവും തണുപ്പുള്ള സ്ഥലങ്ങളിലൊന്നാണ് ഒമ്യാക്കോൺ ഗ്രാമം. ഇവിടത്തെ താപനില മൈനസ് 45 ഡിഗ്രി വരെ കുറയാറുണ്ട്. കഠിനമായ തണുപ്പ് കാരണം പശുക്കളുടെ പാൽ അവരുടെ അകിടിൽ മരവിക്കാറുണ്ട്. ഇത് പശുക്കളെ അവരെ അസ്വസ്ഥരാക്കുന്നു. കൂടാതെ പശു വളർത്തുന്നവർക്ക് പാൽ ലഭിക്കാതെവരുന്നു. അതിനാൽ വളർത്തു മൃഗങ്ങളെ തണുപ്പിൽ നിന്ന് സംരക്ഷിക്കാൻ അവർ കമ്പിളി ബ്രാ ധരിപ്പിക്കുന്നു. ഈ പ്രത്യേക ബ്രാ ആടുകളുടെ മുടിയിൽ നിന്നാണ് നിർമ്മിച്ചിരിക്കുന്നത്. ഈ സവിശേഷമായ ഉൽപ്പന്നം സൃഷ്ടിക്കുന്നതിനുള്ള ആശയം കർഷകനായ നിക്കോളായ് അറ്റ്ലസോയാണ് കണ്ടുപിടിച്ചത്.
പശുക്കൾക്ക് ഈ ബ്രാ ധരിച്ച് ഒരു ദിവസം ഏകദേശം 2 ലിറ്റർ പാൽ ലാഭിക്കുമെന്ന് പറയപ്പെടുന്നു. അതിനാൽ പശുവിനെ തൊഴിത്തില്‍നിന്നും പുറത്തെടുക്കുമ്പോൾ ഇവിടെയുള്ള ആളുകൾ ഈ പ്രത്യേക ബ്രാ ധരിപിക്കുന്നു. ഇത് ജലദോഷത്തെ തടയുന്നു. ഇതുമൂലം പശുക്കൾക്ക് പെട്ടെന്ന് രോഗം വരില്ല. കൂടാതെ ഗ്രാമീണരുടെ ദൈനംദിന പാൽ ആവശ്യങ്ങൾ നിറവേറ്റാനും സാധിക്കുന്നു.