കേരളീയരുടെ ഭക്ഷണത്തിൽ ഒരിക്കലും മാറ്റാൻ സാധിക്കാത്ത ഒന്നാണ് മത്സ്യം എന്നു പറയുന്നത്. മത്സ്യം ഇല്ലാത്ത ഒരു ഭക്ഷണം ചിലപ്പോൾ പല കേരളീയർക്ക് മനസ്സിൽ പോലും ചിന്തിക്കുവാൻ സാധിക്കില്ല. മാംസത്തേക്കാൾ കൂടുതൽ മത്സ്യം ഇഷ്ടപ്പെടുന്നവരും നിരവധിയാണ്. വെറുതെയിരിക്കുമ്പോൾ മീൻപിടുത്തം അല്ലാതെ മറ്റെന്താണ് ഏറ്റവും മനോഹരമായ വിനോദം. അങ്ങനെ നമ്മുടെ പാടത്തും പുഴയുടെ അരികിലും ഒക്കെ എത്രയോ ആളുകൾ മീൻ പിടുത്തം ആയി എത്തിയിട്ടുണ്ട്. എന്നാൽ ലോകത്തിൽ വച്ച് തന്നെ ചില വ്യത്യസ്തമായ മത്സ്യബന്ധനങ്ങളെ പറ്റിയാണ് പറയാൻ പോകുന്നത്. ഏറെ കൗതുകകരമാണ് ഈ അറിവ്. അതോടൊപ്പം തന്നെ രസകരവും.
അതുകൊണ്ടുതന്നെ ഈ അറിവ് മറ്റുള്ളവരിലേക്ക് എത്തിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. പല രീതിയിലുള്ള മത്സ്യബന്ധന സൗകര്യങ്ങൾ ഇപ്പോൾ നിലവിലുണ്ട്. അത്തരത്തിലുള്ള ഒരു മത്സ്യബന്ധനത്തെ കുറിച്ച് ആണ് പറയാൻ പോകുന്നത്. സ്ത്രീകൾക്ക് വേണ്ടിയുള്ള ഒരു മത്സ്യബന്ധന രീതിയാണ്. വിദേശരാജ്യങ്ങളിൽ ഒക്കെ ഇത് പ്രചാരത്തിലുണ്ട്. 12 വയസ്സു തൊട്ട് ഉള്ള പെൺകുട്ടികൾ ഈ യൊരു രീതിക്ക് വേണ്ടി ആഴക്കടലിൽ മുങ്ങി തപ്പുന്നതിന് വേണ്ടി പരിശീലനം വരെ നേടി എടുക്കാറുണ്ട്. ഒരു ഡൈവിങ് തന്നെയാണ് ഇത്. മീനിനെ മാത്രമല്ല പിടിക്കാൻ സാധിക്കുന്നത്. ആഴക്കടലിൻ ഉള്ളിലേക്ക് ഇറങ്ങി അവിടെ നിന്നും മുത്തുച്ചിപ്പികൾ വരെ ഇവർക്ക് ശേഖരിക്കുവാൻ സാധിക്കും.
ഇത് ഉപജീവനമാർഗ്ഗം ആക്കിയ നിരവധി സ്ത്രീകളും ഉണ്ട്. വളരെ മനോഹരമായ രീതിയിൽ ഇത് പഠിപ്പിക്കുന്ന സെൻററുകൾ വരെ അവിടെയുണ്ട്. അപ്പോൾ തന്നെ മനസ്സിലാക്കാൻ സാധിക്കും എത്രത്തോളം അവരുടെ ജീവിതത്തിൽ ഈ ഒരു രീതിക്ക് പ്രാധാന്യം ഉണ്ട് എന്ന്.വേണമെങ്കിൽ അവിടുത്തെ സ്ത്രീകൾക്ക് ഒരു പാർടൈം ജോലി ആയിരിക്കാം ഇത് എന്നും പറയാതിരിക്കാൻ വയ്യ. വളരെ മനോഹരമായ രീതിയിൽ ഇത്തരത്തിൽ ഉപജീവം ചെയ്യുന്ന സ്ത്രീകളും ഉണ്ട്. ഇനി പറയാൻ പോകുന്നത് ഒരു കരാർ കച്ചവടത്തിന് പറ്റി ആണ്. അതായത് ഡോൾഫിനും മനുഷ്യനും തമ്മിലുള്ള ഒരു കരാറാണ് ഇത്. ഡോൾഫിൻ നല്ല മീനുകളുടെ മാർഗ്ഗം മനുഷ്യർക്ക് കാണിച്ചുകൊടുക്കുന്നു.
അതായത് നല്ല മീനുകൾ എവിടെയാണെന്നും അല്ലെങ്കിൽ മീനുകൾ കൂടുതലുള്ള സ്ഥലം എവിടെയാണെന്നും മനുഷ്യരെ സഹായിക്കുന്നതിനുവേണ്ടി ഒരു ചാരപ്രവർത്തനം ചെയ്യുന്നു എന്ന് പറയാം. ആ സ്ഥലത്ത് വല ഇടുകയും മീനിനെ പിടിക്കുകയും മനുഷ്യർ ചെയ്യുന്നു. വലയിൽ നിന്നും വഴുതി പോകുന്ന മീൻ പിന്നെ ഡോൾഫിന് സ്വന്തമാണ്.എന്താണെങ്കിലും വലയിൽനിന്നും കുറച്ചു മീനുകൾ വഴുതി പോകുമ്പോൾ ഡോൾഫിന്റെ കാര്യവും ഉഷാറായി. അങ്ങനെ മനുഷ്യനും ഡോൾഫിനും തമ്മിലുള്ള കരാർ വഴിയാണ് ഈ മീൻപിടുത്തം നടക്കുന്നത്. ഇതും വളരെയധികം പ്രചാരത്തിൽ ഉള്ള ഒരു മീൻ പിടുത്തം തന്നെയാണ്. ഇനി പറയുന്നത് റിമോട്ട് കൺട്രോളർ ഉപയോഗിച്ച് മീൻ പിടിക്കുന്ന രീതി ആണ്.
ഈ ആധുനിക കാലത്തിൽ മീൻപിടുത്തം കൂടി റിമോട്ട് കൺട്രോളർ ഉപയോഗിച്ചല്ല എന്നുണ്ടെങ്കിൽ അത് മോശമായ കാര്യം തന്നെയാണ്. ചെറിയൊരു ഈ ഇരയെ മീനിന് മുന്നിലിട്ട് ആശങ്ക ഉണർത്തിയതിന് ശേഷം മീൻ പിടിക്കുന്ന രീതി ആണ് ഇത്. ഇനിയുമുണ്ട് വ്യത്യസ്തങ്ങളായ നിരവധി മത്സ്യബന്ധന മാർഗങ്ങൾ. എല്ലാം വിശദമായി തന്നെ ഈ പോസ്റ്റിനോടൊപ്പം ചേർത്തിരിക്കുന്ന വീഡിയോയിൽ പറയുന്നുണ്ട്. അത്തരം വിവരങ്ങൾ കോർത്തിണക്കി ഒരു വീഡിയോയാണ് ഇത്. ഏറെ കൗതുകകരമായി അറിവ് മറ്റുള്ളവരിലേക്ക് എത്തിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്.