ഇന്ന് വിമാനത്തിൽ യാത്ര ചെയ്യാത്തവരായി ആരും തന്നെ ഉണ്ടാകില്ല. വളരെ ചുരുക്കം ആളുകൾ മാത്രമേ വിമാനത്തിൽ സഞ്ചരിക്കാത്തവരായിട്ട് ഒള്ളു. എങ്കിലും ഇത് വരെ വിമാനം ഒന്നു അടുത്ത് കാണാത്തവരും ചുരുക്കല്ല. ഒരു രാജ്യത്തു നിന്ന് മറ്റൊരു രാജ്യത്തേക്ക് ഏറ്റവും സുഖകരമായും എളുപ്പത്തിലും ട്രാൻസ്പോർട്ടേഷൻ നടത്താൻ പറ്റിയ നല്ലൊരു മാർഗമാണ് വിമാനങ്ങൾ. എന്നാൽ ഇത് പല അപകടങ്ങളും ഉണ്ടാക്കിയിട്ടുണ്ട്. ഇത് കാരണം ഒരുപാട് ജീവനുകൾ പൊലിഞ്ഞിട്ടുണ്ട്. ഈ അടുത്തിടെയാണ് ഒരുപാട് ആളുകളുടെ ജീവൻ നഷ്ട്ടപ്പെട്ട കരിപ്പൂർ വിമാനാപകടം ഒരു ദുരന്ത വാർത്തയായി മാറിയത്. എന്നാൽ ചില വിമാനാപകടങ്ങൾ ഇപ്പോഴും നിഗൂഡമായി കിടക്കുന്നുണ്ട്. അതായത് ലോകത്തിന്റെ പല കോണിലായി നടന്ന വിമാനാപകടങ്ങൾക്ക് ഒരു പൊടി പോലും തെളിവുകൾ അവശേഷിക്കാതെ വിമാനമടക്കം കാണാതാകുന്ന നിത്യ സംഭവങ്ങൾ നടക്കുന്നുണ്ട്. അത് പോലെയുള്ള ചില സംഭവങ്ങൾ ഏതൊക്കെയാണ് എന്ന് നോക്കാം.
ആദ്യമായി അറ്റ്ലാന്റിക് സമുദ്രത്തിലേക്ക് പതിച്ച വിമാനത്തെ കുറിച്ച് നോക്കാം. 2009 മെയ് 31, ഏകദേശം രാത്രി പത്തു മണിക്കു ശേഷം എയർ ഫ്രാൻസ് ഫ്ളൈറ്റ് ബ്രസീലിലെ റിയോഡി ജനീറോയിലെ വിമാനത്താവളത്തിൽ നിന്നും അറ്റ്ലാന്റിക് കടന്ന് പാരിസിലെ ചാൾസ് ഡി ഗല്ല ഇന്റർനാഷണൽ വിമാനത്താവളത്തിലേക്ക് കുതിച്ചുയരുകയായിരുന്നു. ജൂൺ ഒന്നിന് ഏകദേശം പുലർച്ചെ 2:10 നാണു വിമാനത്തിലുള്ളവർ പുറത്തുള്ളവരുമായി ബന്ധപ്പെട്ടിട്ടുള്ളത് എന്ന് റിപ്പോർട്ടുകൾ പറയുന്നു. വിമാനത്തിൽ ആകെ 216 യാത്രക്കാരും 12 ക്രൂ അംഗങ്ങളുമായിരുന്നു. അവിടെ നിന്നും അഞ്ചു ദിവസത്തിനു ശേഷം അറ്റ്ലാന്റിക് സമുദ്രത്തിൽ ഈ വിമാനത്തിന്റെ അവശിഷ്ട്ടങ്ങൾ പൊങ്ങിക്കിടക്കാൻ തുടങ്ങി. പിന്നീട് എന്ത് സംഭവിച്ചു എന്നറിയാനും ഇത് പോലെയുള്ള കൂടുതൽ അപകടങ്ങളെ കുറിച്ചറിയാനും താഴെയുള്ള വീഡിയോ കാണുക.