പറക്കും കാർ വിപണിയിൽ എത്തി. ആയിരക്കണക്കിന് ആളുകൾ ബുക്ക് ചെയ്തു, വില വിവരങ്ങൾ ഇങ്ങനെ.

പറക്കാൻ കഴിയുന്ന കാറോ? കേൾക്കുമ്പോൾ തന്നെ വിചിത്രം തോന്നുന്നില്ലേ? ഈ പേര് കേൾക്കുമ്പോൾ നമുക്ക് മനസ്സിലേക്ക് ഓടിവരുക ആകാശത്തിലൂടെ പറന്നു നടക്കുന്ന ഒരു കാറിൻറെ ചിത്രമാണ്. അല്ലേ? എന്താണ് ഇതിന് പിന്നിലെ സത്യാവസ്ഥ എന്ന് നോക്കാം. പറക്കും കാറിനായുള്ള കാത്തിരിപ്പ് തുടങ്ങിയിട്ട് ഏറെ നാളായി ഇന്ന് പല ആളുകളും പറയുന്നു. പല കമ്പനികളും പറക്കും കാറുകൾ വികസിപ്പിച്ചെടുക്കുന്നതിനായി നിരന്തരം പ്രവർത്തിക്കുന്നുണ്ട്. 14 വർഷത്തെ ഗവേഷണത്തിനും ഡിസൈനിംഗിനും ശേഷം അമേരിക്കൻ കമ്പനിയായ സാംസൺ സ്കൈ ആണ് അത്തരമൊരു കഠിന പ്രായത്തിന് തിരികൊളുത്തുന്നത്.ഒടുവിൽ സ്വിച്ച്ബ്ലേഡ് പറക്കും കാർ കൊണ്ടുവരാൻ പോകുന്നു. തങ്ങളുടെ വാഹനത്തിന്റെ ഹൈസ്പീഡ് ടാക്സി ടെസ്റ്റിംഗ് പൂർത്തിയായതായി കമ്പനി അറിയിക്കുകയും ചെയ്തു. യുഎസ് പൗരന്മാർക്ക് ലഭ്യമാകുന്ന ആദ്യത്തെ പറക്കും കാർ ആയിരിക്കുമെന്ന് സ്വിച്ച് ബ്ലേഡ് പറയുന്നു. തുടക്കത്തിൽ തന്നെ ഏകദേശം 2000 പേർ ഇത് ബുക്ക് ചെയ്തതായും അവർ അറിയിക്കുന്നു. വിലയെ കുറിച്ച് പറയുകയാണെങ്കിൽ 1.70 ലക്ഷം ഡോളർ (1.35 കോടി രൂപ) ആണ് ഇതിന്റെ വില എന്നാണ് പറയുന്നത്.

Flying Car
Flying Car

എന്നാണ് പലരുടെയും സംശയം. എന്തായിരിക്കും ആ കാറും വിമാനവും തമ്മിലുള്ള വ്യത്യാസം എന്നും പലരും ചോദിക്കുന്നു.അത് ഒരേ സമയം കാറും വിമാനവുമാണ് എന്നതാണ് പ്രത്യേകത. ശരിക്കും കൗതുകം തോന്നുന്നില്ലേ? ഈ വാഹനത്തെ അമേരിക്കയിലെ ത്രീ വീൽ മോട്ടോർസൈക്കിൾ എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്. എന്നാൽ അതിന് പറക്കാൻ കഴിവുണ്ട് എന്ന് മാത്രം. ഇതിൽ ഒരു ഡ്രൈവർക്കും ഒരു യാത്രക്കാരനും ഇരിക്കാം. ഇത് റോഡിലൂടെ ഓടുകയും പറക്കാനും കഴിയും. ടേക്ക് ഓഫിനും ലാൻഡിംഗിനും റൺവേ ആവശ്യമാണ്.

സ്വിച്ച്ബ്ലേഡ് ഫ്ലൈയിംഗ് കാർ ഉടമകൾക്ക് വ്യോമയാന കാർ ഡ്രൈവിംഗ് ലൈസൻസ് ആവശ്യമാണ്. കൂടാതെ അവർ ഒരു ഫ്ലൈറ്റ് എക്സാമിനറിൽ നിന്ന് വൈദ്യപരിശോധനയ്ക്ക് വിധേയരാകുകയും അവരുടെ വിമാനത്തിന്റെ അറ്റകുറ്റപ്പണികൾക്കായി റിപ്പയർ ലൈസൻസ് നേടുകയും വേണം.

ഫ്ലയിംഗ് കാർ ഇൻഷുറൻസ് ഒരു തന്ത്രപരമായ ബിസിനസ്സ് കൂടിയാണ്. നിലവിൽ പറക്കുന്ന വാഹനങ്ങൾക്ക് ഇൻഷുറൻസ് ഇല്ല എന്നാണ് പറയുന്നത്. തുടക്കത്തിൽ ഈ വാഹനം ഓടിക്കുന്ന ഉപഭോക്താക്കൾ രണ്ട് പോളിസികൾ എടുക്കേണ്ടിവരുമെന്ന് കമ്പനി പറയുന്നു, ഒന്ന് വിമാന യാത്രയ്ക്കും മറ്റൊന്ന് റോഡ് യാത്രയ്ക്കും. അതുകൊണ്ടുതന്നെ ഇത് നല്ലൊരു ബിസിനസ് ആശയം കൂടിയാണ്. ഉടനെ തന്നെ ഇത് അമേരിക്കൻ വിപണിയിൽ എത്തുമെന്ന് പ്രതീക്ഷിക്കാം.