കൊച്ചിയില്‍ ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണം ഡെലിവറി ചെയ്യാന്‍ പോയ യുവാവ് കണ്ടത് ഞെട്ടിപ്പിക്കുന്ന കാഴ്ച.

ഇന്ന് നമ്മുടെ സംസ്കാരം മാറുന്നതിനു അനുസരിച്ചു ജീവിത രീതിയും മാറിത്തുടങ്ങി. അന്യരാജ്യങ്ങളുടെ പരിഷ്ക്കാരത്തെ കടമെടുത്തു എന്ന് ഒരു കൂടം ആളുകള്‍ അതിനെ പറയുമ്പോള്‍ മറ്റൊരു വിഭാഗം ആളുകള്‍ അതിനെ പറയുന്നത് നഗര വല്‍ക്കരണം എന്നാണ്. എന്തൊക്കെ ആയാലും ഒരു ഭാഗത്ത് അതിനു നല്ലതും മറുഭാഗത്ത് അതിനൊരു ചീത്ത വശവും ഉണ്ട് എന്നത് തന്നെയാണ് സത്യം. ഇന്ന് കേരളത്തില്‍ നഗര വല്‍ക്കരണടത്തിന്‍റെ ഭഗമായി ഇന്ന് നമ്മള്‍ ഒട്ടുമിക്ക സാധനങ്ങള്‍ വാങ്ങുന്നതും ഓണലൈന്‍ വഴിയാണ്. നമ്മുടെ ആന്‍ഡ്രോയിട് ഫോണില്‍ ഒന്ന്‍ വിരല്‍ അമര്‍ത്തിയാല്‍ മതി. ചുരുങ്ങിയ സമയം കൊണ്ട് നമ്മള്‍ ആഗ്രഹിച്ചത് നമ്മുടെ മുന്നില്‍ എത്തിക്കും. എന്തിന് ഇപ്പള്‍ ഭക്ഷണത്തിന്‍റെ കാര്യവും അങ്ങനെ തന്നെയാണ്.

Food Delivery Boy | Credits: ThePrint

നമ്മള്‍ക്കിഷ്ട്ടമുള്ള ഫുഡ് തിരഞ്ഞെടുത്ത് ഓര്‍ഡര്‍ ചെയ്യാനുള്ള സൌകര്യവും ഇന്ന് ലഭ്യമാണ്.ഇന്ന് പ്രധാനമയും എറണാംകുളം,കോഴിക്കോട്, തിരുവനന്തപുരം എന്നീ ജില്ലകളിലാണ് ഇത്തരം സര്‍വീസുകള്‍ കാര്യമായി പുരോഗമിക്കുന്നത്. എറണാംകുളം ഒരു ബിസിനസ് സിറ്റി ആയതിനാല്‍ തന്നെ അവിടെ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള ആളുകള്‍ വന്നു താമസിക്കുന്നതിനാല്‍ ഇത്തരം സര്‍വീസുകള്‍ കൂടുതലാണ്.

അങ്ങനെ ഇടക്ക് എറണാംകുളത്ത് ഒരു സംഭവം നടന്നു. ഇങ്ങനെ ഓണ്‍ലൈന്‍ വഴി ഒരു ഫുഡ് ഓര്‍ഡര്‍ കിട്ടിയപ്പോള്‍ അതുമായി ഒരു ഓര്‍ഡര്‍ കിട്ടിയ ഫ്ലാറ്റിലേക്ക് പോയി. എത്ര കോളിംഗ് ബെല്‍ അടിച്ചിട്ടും ആരും തന്നെ വാതില്‍ തുറക്കുന്നില്ല. ഓര്‍ഡര്‍ കിട്ടിയ നമ്പറില്‍ വിളിച്ചെങ്കിലും ആരും കോള്‍ എടുക്കുന്നില്ല. അങ്ങനെ പകുതി തുറന്നിട്ട വാതില്‍ തുറന്നപ്പോള്‍ കണ്ട കാഴ്ച്ച അയാളെ ഞെട്ടിച്ചു.ഒരു യുവതി തറയില്‍ ബോധമറ്റു കിടക്കുന്നു. അപ്പോള്‍ തന്നെ അയാള്‍ അവിടെയുള്ള സെക്യൂരിറ്റിയെ വിവരം അറിയിച്ചു ഹോസ്പ്പിറ്റലില്‍ കൊണ്ട് പോയി. പ്രഷര്‍ കൂടിയത് കാരണം ബോധം പോയതാണ്. ബോധം തിരിച്ചു വന്നതിനു ശേഷം ആ യുവതി ഡെലിവറി ബോയിക്ക്‌ നന്ദി പറഞ്ഞു. കാരണം ഇന്നത്തെ കാലത്ത് ഇത്തരം സാഹചര്യങ്ങളില്‍ ഇടപെടാന്‍ വളരെ കുറച്ചാളുകളെ ധൈര്യം കാണിക്കു. പോലീസ് കേസ് ആകുമോ എന്ന് പേടിച്ചു പലരും ഇത്തരം കാര്യങ്ങളില്‍ ഇടപെടാറില്ല.