വ്യത്യസ്തമായ ഭക്ഷണ പരീക്ഷിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് എല്ലാവരും . ഓരോ ദേശങ്ങളിലും ഓരോ തരം വ്യത്യസ്ത ഭക്ഷണങ്ങള്‍ ആയിരിക്കും. ഇവിടെ രുചിയും മണവും നിറവും എല്ലാം മാറിക്കൊണ്ടിരിക്കും. 50 വര്‍ഷം മുന്നോട്ട് പോയി കഴിഞ്ഞാല്‍ നമ്മുടെ ഭക്ഷണ രീതിക്ക് എന്തൊക്കെ മാറ്റം വന്നിട്ടുണ്ടാകും എന്ന് ചിന്തിച്ചിട്ടുണ്ടോ , എന്നാല്‍ 50 വര്‍ഷം പിറകിലുള്ള നമ്മുടെ ഭക്ഷണരീതി തന്നെയാണോ ഇപ്പോഴും നില നില്‍ക്കുന്നത്. വളരെയധികം മാറ്റങ്ങള്‍ ആണ് ഭക്ഷണങ്ങള്‍ക്കും ഭക്ഷണം നല്‍കുന്ന രീതികള്‍ക്കും വന്നത്. ഇത്തരത്തില്‍ ഇനി കുറച്ചുകാലം കഴിയുമ്പോള്‍ ഹിറ്റാകുന്ന ഹീറോ ഭക്ഷണങ്ങളെ ക്കുറിച്ച് ആണ് നിങ്ങള്‍ക്ക് മുന്നില്‍ പരിചയപ്പെടുന്നത്. വളരെ വ്യത്യസ്തമായിരിക്കും ഇവ അതുകൊണ്ടു തന്നെ ഈ കുറിപ്പ് മുഴുവന്‍ വായിച്ച് , താഴെ പിന്‍ ചെയ്തിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ.
മഞ്ഞു കണങ്ങള്‍ ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാവില്ല. ഈ മഞ്ഞുകണങ്ങള്‍ കൊണ്ടുള്ള ഭക്ഷണങ്ങള്‍ കഴിച്ചിട്ടുണ്ടോ ,അത്തരത്തിലുള്ള ഭക്ഷണ രീതിയാണ് ഇനി വരുംകാലങ്ങളില്‍ ഹിറ്റാകാന്‍ പോകുന്നത്. ഇവരായിരിക്കും ഇനി തീന്‍ മേശകളില്‍ സ്റ്റാര്‍. ഇത്തരം ഭക്ഷണ രീതികള്‍ ഇപ്പോള്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രചാരത്തില്‍ വന്നു കൊണ്ടിരിക്കുകയാണ് . ഇനി മഞ്ഞുകണങ്ങള്‍ ഉപയോഗിച്ച് നമുക്ക് ഇഷ്ടപ്പെട്ട ഭക്ഷണങ്ങള്‍ കഴിക്കാവുന്നതാണ്.
ഇനി പറയാന്‍ പോകുന്നതാണ് ത്രീഡി പ്രിന്റ് ഭക്ഷണങ്ങളെ കുറിച്ചാണ്. നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ഭക്ഷണവിഭവങ്ങള്‍ പ്രിന്റ് ചെയ്ത് കഴിക്കാന്‍ സാധിച്ചാല്‍ എങ്ങനെയിരിക്കും. ഇനി 2030 ആവുമ്പോഴേക്കും ചിലപ്പോള്‍ നിങ്ങളുടെ തീന്‍ മേശകള്‍ കൈയടക്കുന്നത് ഇത്തരത്തില്‍ പ്രിന്റ് ചെയ്ത് ഭക്ഷണങ്ങള്‍ ആയിരിക്കും. ഭക്ഷണങ്ങള്‍ വിദഗ്ധ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ചെയ്യുന്നത് .അത് തന്നെയായിരിക്കും തീന്‍മേശകളില്‍ ഹീറോയും.
നമ്മുടെ ശരീരത്തിന് ഭക്ഷണം പോലെ തന്നെ അത്യന്താപേക്ഷിതമായ മറ്റൊരു കാര്യമാണ് വെള്ളം. ധാരാളം വെള്ളം കുടിക്കുന്നതിലൂടെ നമ്മുടെ സൗന്ദര്യം വര്‍ധിക്കാനും ആരോഗ്യം നിലനിര്‍ത്താനും സഹായിക്കും. ദൂര യാത്രകള്‍ ചെയ്യുമ്പോഴാണ് സാധാരണ നമ്മള്‍ വെള്ളം പാക്ക് ചെയ്തു കൊണ്ടു പോകുന്നത്. വെള്ളം കുടിച്ച ശേഷം നമ്മള് ബോട്ടിലുകള്‍ എവിടെയും വലിച്ചെറിയുകയാണ് ചെയ്യുക. ഇത്തരം ബോട്ടിലുകള്‍ കൂടി പരിസര മലിനീകരണം ആവാനും സാധ്യതയുണ്ട് . ഇത്തരം സന്ദര്‍ഭങ്ങളിലാണ് നമുക്ക് ബബിള്‍ വാട്ടര്‍ന്റെ ഉപയോഗം മനസ്സിലാകുന്നത. കാരണം വെള്ളം കുടിക്കണം എന്ന് തോന്നുമ്പോള്‍ ഈ വാട്ടര്‍ ബബിളിന്റെ പുറത്തെ തൊലി കളഞ്ഞ് ഇത് വായില്‍ ഇട്ടാല്‍ മതി. വളരെ എളുപ്പമായിരിക്കും കുടിക്കാന്‍. വരും വര്‍ഷങ്ങളില്‍ ഇത്തരം വെള്ളങ്ങള്‍ ആയിരിക്കും കടകളില്‍ സുപരിചിതം ആകുന്നത്.
വൈകുന്നേരങ്ങളിലോ രാവിലെയോ നമ്മുടെ മനസ്സിനെ സുഖപ്രദം ആക്കാന്‍ ഉപയോഗിക്കുന്ന ഒന്നാണ് കോഫികള്‍. കോഫികള്‍ ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാവില്ല ചില പ്രത്യേക സംഭവങ്ങളില്‍ അതായത് തിരക്കുള്ള ദിവസങ്ങളില്‍ ജോലികളില്‍ മുഴുകി ഇരിക്കുന്ന സമയങ്ങളില്‍ നമ്മള്‍ കോഫികള്‍ ഒഴിവാക്കാറുണ്ട് . സമയം ലഭിക്കാത്തതുകൊണ്ടും പാകം ചെയ്യാന്‍ ആരും ഇല്ലാത്തതിനാലും പോകാന്‍ സമയമില്ലാത്തതിനാല്‍ ചില സമയങ്ങളില്‍ നമ്മള്‍ കോഫി കുടിക്കാറില്ല. ഇത്തരം സന്ദര്‍ഭങ്ങളിലാണ് കോഫി ചൂയിങ്കം നിങ്ങള്‍ക്ക് ഉപകാരപ്രദം ആകുന്നതും. ഈ ചൂയിങ്കം നിങ്ങള്‍ക്ക് ലഭിക്കുകയാണെങ്കില്‍ തീര്‍ച്ചയായും നിങ്ങളിത് ഉപയോഗിച്ചിരിക്കും. കോഫിയുടെ അതേ രുചിയും കിക്കും ലഭിച്ചാല്‍ ആരായിരിക്കും ഇത് വാങ്ങാതിരിക്കു. വളരെ ചിലവ് കുറഞ്ഞതുമാണ് ഇവ. കോഫിയുടെ രുചിയുള്ള മിഠായികളും വിപണിയില് ലഭ്യമാണ്. ഇവയൊക്കെ പലരും വാങ്ങി ഉപയോഗിക്കാറുണ്ട്. ചിലരൊക്കെ ഇതിന് അഡിക്ടുമാണ്.