ലോകത്തെതന്നെ മാറ്റിയെഴുതുക, അങ്ങനെ ചിന്തിച്ചു നോക്കിയിട്ടുണ്ടോ എപ്പോഴെങ്കിലും.? എന്നാൽ അങ്ങനെ ഒന്ന് ചിന്തിച്ചു നോക്കുമ്പോൾ നമുക്ക് മനസ്സിലാകും എത്രത്തോളം വലുതാണ് ആണ് ലോകം എന്ന്. നമ്മളെല്ലാവരും എവിടെയെങ്കിലും യാത്ര പോകുമ്പോൾ ആദ്യം കാർ ആയിരിക്കും തിരഞ്ഞെടുക്കുന്നത്. കാർ നൽകുന്ന സുരക്ഷിതത്വം ചെറുതല്ല, അതുകൊണ്ടുതന്നെയാണ് കൂടുതൽ ആളുകളും അത് തിരഞ്ഞെടുക്കുന്നത്. കാറ് ആദ്യമായി നിർമ്മിക്കുക അങ്ങനെ ഒരു ആശയം കൊണ്ടുവരുവാനും കാരണമായ ഒരു വ്യക്തി ആരാണെന്ന് അറിയാമോ.? ഹെൻട്രി ഫോർഡ് എന്നറിയപ്പെടുന്ന ഒരു മനുഷ്യനായിരുന്നു ഇതിന് പിന്നിലുണ്ടായിരുന്നത്.
അമേരിക്കയുടെ ചരിത്രം തന്നെ മാറ്റി എഴുതുവാൻ ഇദ്ദേഹം വഹിച്ച പങ്ക് ചെറുതൊന്നുമല്ല. അദ്ദേഹത്തിൻറെ ജീവിതം കൊണ്ട് വലിയൊരു പ്രചോദനമായിരുന്നു ഇദ്ദേഹം പലർക്കും നൽകിയിരുന്നത്. സാമ്പത്തികം ഒന്നും ഇല്ലാതെ കാര്യമായ വിദ്യാഭ്യാസംപോലും ഇല്ലത്ത ഒരു മനുഷ്യൻ ലോകത്തെ മുഴുവൻ മാറ്റിയെഴുതാൻ തീരുമാനിക്കുകയാണ്. ലോകത്തിനു മുഴുവൻ പുതിയ സാധ്യതകൾ തുറന്നുകാണിക്കുകയാണ്. അദ്ദേഹത്തെ പറ്റിയാണ് ഇനി പറയാൻ പോകുന്നത്.ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ്. അതോടൊപ്പം എല്ലാവർക്കും പ്രചോദനം നൽകുന്നതുമായി ഒരു അറിവ്. ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഇതൊന്ന് ഷെയർ ചെയ്യാൻ മറക്കരുത്. ആദ്യത്തെ മോട്ടോർ കാർ നിർമ്മിക്കുകയും പതിനൊന്നു വർഷത്തിനു ശേഷം “ഫോർഡ് മോട്ടോർ കമ്പനി” സ്ഥാപിക്കുകയും ചെയ്ത ഹെൻറി ഫോർഡ് 1863 ജൂലൈ 30 ന് ആണ് ജനിച്ചത്.
നല്ലൊരു വ്യവസായിയും ലാഭത്തിൻറെ ഒരു ഭാഗം മനുഷ്യ നന്മയ്ക്കു വേണ്ടി വിനിയോഗിക്കുകയും ചെയ്ത മനുഷ്യൻ ആയിരുന്നു അദ്ദേഹം . അമേരിക്കയിലെ മിഷിഗണിൽ ജനിച്ച അദ്ദേഹം ഒരു കർഷകനായി ജീവിതമാരംഭിച്ച് കാർ നിർമ്മാണത്തിനെ തുടർന്ന് ട്രാക്ടറുകളുടെയും, ടാങ്കുകളുടെയും വിമാനങ്ങളുടെയും വരെ നിർമ്മാണം ആരംഭിച്ചു.1863 ജൂലൈ 30-ആം തീയതി വില്യം ഫോർഡ്, മേരി ഫോർഡ് ദമ്പതിമാരുടെ പുത്രനായി ആണ് മിഷിഗണിൽ ജനിച്ചത് . ഫോർഡ് തന്റെ ചെറുപ്പത്തിൽ പിതാവിന്റെ വിളനിലത്തിൽ പണിയെടുത്തിരുന്ന വ്യക്തി ആയിരുന്നു . മാർഗരറ്റ്, ജെയ്ൻ, വില്യം, റോബർട്ട് എന്നിവരായിരുന്നു ഹെൻറിയുടെ സഹോദരങ്ങൾ.
അച്ഛൻ അദ്ദേഹത്തിന് കുട്ടിക്കാലത്തു ഒരു പോക്കറ്റ് വാച്ച് കൊടുത്തിരുന്നു. പതിനഞ്ചാം വയസ്സിൽ സുഹൃത്തുക്കളുടെയും അയൽവാസികളുടെയും വാച്ചുകൾ അഴിക്കുകയും തിരിച്ചു ശരിയാക്കി വയ്ക്കുകയും ചെയ്ത് വാച്ച് നന്നാക്കുന്നതിലും അദ്ദേഹം പേരെടുത്തു.1876ൽ അമ്മ മരിച്ചതോടെ തകർന്നുപോയ ഹെൻറി, പിന്നീട് പാരമ്പര്യമായി നടത്തിക്കൊണ്ട് വന്ന വിളനിലം നോക്കിനടത്തുന്നതിൽ നിന്നും പൂർണ്ണമായും പിൻവാങ്ങി.1879ൽ വീട് വിട്ടിറങ്ങിയ ഹെൻറി ഡെട്രോയിറ്റിൽ ചെറിയ ജോലികൾ ചെയ്തു വന്നു . 1882ൽ മടങ്ങി വീണ്ടും വിളനിലത്തിൽ പണിയെടുക്കാൻ തുടങ്ങി. അവിടെവെച്ച് വിളനിലത്തിൽ ഉപയോഗിക്കുന്ന ആവിയന്ത്രം പ്രവർത്തിപ്പിക്കുന്നതിൽ പ്രഗല്ഭനായി.
പിന്നീട് വെസ്റ്റിംഗ്ഹൗസ് എന്ന സ്ഥാപനത്തിൽ ആവിയന്ത്രം നന്നാക്കുന്ന ജോലിയിലും പ്രവേശിച്ചു. ഇതേ സമയം കണക്കെഴുത്തും ഡെട്രോയിറ്റിലെ ഒരു കലാലയത്തിൽ നിന്നും ഫോർഡ് പഠിച്ചിരുന്നു.1875 ൽ രണ്ടു പ്രധാന സംഭവങ്ങൾ തൻ്റെ ജീവിതത്തിൽ സംഭവിച്ചതായി ഫോർഡ് തൻ്റെ ആത്മകഥയിൽ പറഞ്ഞിട്ടുണ്ട്. അതിൽ ഒന്ന് അച്ഛൻ വാച്ച് നൽകിയത് ആയിരുന്നു . രണ്ടാമത്തത് അതുവരെ കണ്ടതിൽ നിന്നും വ്യത്യസ്തമായി കുതിരയില്ലാതെ ഒരു എൻജിൻ ഉപയോഗിച്ച് വണ്ടി ഓടുന്നതായിരുന്നു. തുടർന്ന് അദ്ദേഹം ആവിയന്ത്രങ്ങളും ഉണ്ടാക്കി നോക്കി.
1885ൽ ഓട്ടോ എൻജിനിൽ പണിയെടുത്ത് ശീലിച്ചു. 1892ൽ അദ്ദേഹം തൻ്റെ ആദ്യത്തെ മോട്ടോർ വാഹനം ഉണ്ടാക്കി. അതിൽ മാറ്റങ്ങൾ വരുത്തിക്കൊണ്ടേയിരുന്ന ഫോർഡ്, 1895നും 1896നും ഇടയിൽ 1000 മൈലുകൾ വരെ സഞ്ചരിച്ചു. 1896ൽ രണ്ടാമത്തെ വണ്ടി ഉണ്ടാക്കാൻ ആരംഭിച്ചു ഫോർഡ്, പിന്നീട് മൂന്നാമത് ഒരു വണ്ടി കൂടി തൻ്റെ വീട്ടിൽ ഉണ്ടാക്കി അദ്ദേഹം.