കുട്ടിക്കാലത്തെ നമ്മുടെ മനസ്സിൽ പതിഞ്ഞു പോയ ചില സംഭവങ്ങൾ ഉണ്ട്. ചില നിഗൂഡതകൾ ആയിരിക്കാം, അല്ലെങ്കിൽ ചില അവിശ്വസനീയമായ കഥകൾ ആയിരിക്കാം. എന്താണെങ്കിലും ആകാംഷയും അവിശ്വസനീയതയും നിറയുന്ന കഥകൾ കേൾക്കുവാൻ താല്പര്യമില്ലാത്തവർ ഉണ്ടായിരിക്കില്ല. അത്തരം കഥകളോട് മലയാളികൾക്ക് പൊതുവേ അല്പം താല്പര്യം കൂടുതലാണ്. കുട്ടിച്ചാത്തന്റെയും യക്ഷിയുടെയും ഒക്കെ കഥകൾ കേട്ട് വളർന്നവരാണ് നമ്മൾ. പല മുത്തശ്ശി കഥകളിലൂടെ നാം അറിഞ്ഞ കഥകൾ നമ്മളെ ഉറക്കുവാൻ മാത്രം ഉള്ള ഒരു ഉപാധി മാത്രമായിരുന്നില്ല. അതിൽ പലയിടത്തും നടന്നു എന്നു പറയപ്പെടുന്ന ചില സംഭവങ്ങൾ തന്നെയാണ്. അത്തരത്തിലെ നിഗൂഢമായ ചില കാര്യങ്ങളെപ്പറ്റി ആണ് പറയാൻ പോകുന്നത്.
ചില അവിശ്വസനീയമായ കഥകൾ കേട്ടാൽ ആരാണ് വിശ്വസിച്ച് പോകാത്തത്. ഈ ലോകത്തിൻറെ പല ഭാഗങ്ങളിലും അവിശ്വസനീയമായ പല കാര്യങ്ങളും നടന്നിട്ടുണ്ട്. ഇതിനെ പലരും പിശാച്, നെഗറ്റീവ് എനർജി എന്നൊക്കെ പറയും. മറ്റു ചിലർ പറയുന്നത് ഇത് മനസ്സിന്റെ വെറും ഭ്രമമാണ് എന്നാണ്. എന്താണെങ്കിലും ഇത് എന്താണ് എന്നത് യഥാർത്ഥത്തിൽ മനസ്സിലാക്കാൻ സാധിച്ചിട്ടില്ല. ചില പഠനങ്ങൾ തെളിയിക്കുന്നത് ഇതൊരു വസ്തുത തന്നെയാണ് എന്നാണ്. ഇങ്ങനെ ഒരു കാര്യം ഭൂമിയിലുണ്ട് എന്ന് ആണ്. പക്ഷേ അതൊരിക്കലും പിശാച്, യക്ഷി, പ്രേതം എന്നീ പേരുകളിൽ ഒന്നും വിളിക്കുവാൻ സാധിക്കുന്ന ഒന്നല്ല.
എന്തൊക്കെയോ മിസ്റ്ററി ഉണർത്തുന്ന ചില സാന്നിധ്യങ്ങൾ എന്ന് വേണമെങ്കിൽ പറയാൻ സാധിക്കുമെങ്കിലും പലരുടെയും ചിന്തകളിലും അങ്ങനെയൊന്ന് ഉണ്ടായിരിക്കാം. പ്രേതം എന്നോ യക്ഷി എന്നോ ഒക്കെ വിളിക്കുന്ന ചില രൂപങ്ങൾ.. പക്ഷേ പഠനങ്ങൾ തെളിയിച്ചിരിക്കുന്നത് ഒരു ആത്മാവിന് ഒരു മനുഷ്യൻറെ അത്രയും പോലും ശക്തി ഉണ്ടാവില്ല എന്നാണ്. അതായത് ആത്മാക്കൾ ദുർബലരാണ് എന്ന്. ജീവിച്ചിരിക്കുന്ന മനുഷ്യനെ ഒന്നും ചെയ്യുവാൻ അവർക്ക് കഴിയില്ല എന്ന്. ചില മിസ്റ്ററി ഉണർത്തുന്ന വാർത്തകളെ പറ്റിയാണ് പറയുവാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് മറ്റുള്ളവരുടെ കൂടി എത്തിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്.
പലപ്പോഴും ഇത്തരത്തിൽ മിസ്റ്ററി ഉണർത്തുന്ന പല അറിവുകൾ വന്നുവീഴുന്നത് ക്യാമറകളിൽ ആയിരിക്കും. ഒരു ചിത്രമെടുക്കുമ്പോൾ അല്ലെങ്കിൽ ഒരു ചിത്രം പിന്നീട് സൂം ചെയ്തു നോക്കുമ്പോൾ ഒക്കെ ആയിരിക്കും ഇത് അറിയുന്നത്. അതുകൊണ്ടുതന്നെ ഇതിന്റെ പിന്നിലുള്ള ചില വസ്തുതകളെ പറ്റിയാണ് പറയുന്നത്. ചിലർ ഇത് കൃത്രിമമായി ഉണ്ടാക്കിയതാണ് എന്നൊക്കെ പറയും. എന്നാൽ ചില യഥാർത്ഥമായ ചിത്രങ്ങളുമുണ്ട്. അത്തരത്തിലുള്ളവയെപ്പറ്റി ആണ് പറയാൻ പോകുന്നത്. ഒരു സ്ഥലത്ത് രണ്ടുപേർ ഒരുമിച്ച് ചിത്രമെടുക്കുക ആയിരുന്നു. അപ്പോൾ ചിത്രത്തിൽ അവർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ പിന്നീട് ഈ ചിത്രം വിശദമായി ഇവർ പരിശോധിച്ചപ്പോൾ ആയിരുന്നു അവർക്ക് പിന്നിൽ തല ഇല്ലാത്ത കാലും ഉടലും മാത്രമുള്ള ഒരു രൂപത്തിനെ കാണുന്നത്.
ഈ ചിത്രം സാമൂഹികമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്തു. എന്നാൽ പലരും ഇത് കൃത്രിമം ആണെന്ന് പറഞ്ഞു എന്നാൽ അതങ്ങനെയല്ല എന്ന് തെളിഞ്ഞു. എന്തുകൊണ്ടാണ് ശരീരമില്ലാത്ത ഒരു ഉടൽ മാത്രമായി അങ്ങനെയൊരു രൂപത്തെ കാണാൻ സാധിച്ചത് എന്നത് ഇപ്പോഴും അവ്യക്തത നിറയുന്ന ഒരു കാര്യം തന്നെയാണ്. ഇതുപോലെ ഒരു അമ്മയും മകളും ഒരുമിച്ച് ഒരു സെൽഫി എടുത്തു. സെൽഫിയെടുത്തത്തിനുശേഷം കുറേ ദിവസങ്ങൾക്കുശേഷം അത് നോക്കുമ്പോഴാണ് ഈ അമ്മയുടെ തോളിൽ മറ്റാരുടെയോ കൈകൾ കാണാൻ സാധിക്കുന്നത്. ഇവർ താമസിക്കുന്ന സ്ഥലത്ത് ഒരു അമ്മയും മകളും ആത്മഹത്യ ചെയ്തിരുന്നു എന്നും പത്ത് വർഷങ്ങൾക്ക് മുമ്പായിരുന്നു ഇത് സംഭവിച്ചത് എന്നൊക്കെ പിന്നീട് അറിയാൻ സാധിച്ചു.
രണ്ട് പെൺകുട്ടികൾ ടോയ്ലറ്റിൽ നിന്ന് കൊണ്ട് ഫോട്ടോയെടുക്കുക ആയിരുന്നു. ഒരുപക്ഷേ സ്കൂൾ അധികൃതർ അറിയാതേ ആയിരിക്കും ഫോൺ സ്കൂളിൽ കൊണ്ടുവന്നത് അതുകൊണ്ടായിരിക്കും ടോയ്ലറ്റിൽ നിന്നും ഫോട്ടോ എടുത്തത്. രണ്ട് കൂട്ടുകാരികളും ഒരുമിച്ച് നിന്ന് ഫോട്ടോ എടുത്തപ്പോൾ ഒരു ചിത്രവും കണ്ടിരുന്നില്ല. എന്നാൽ പിന്നീട് ഫോട്ടോ നോക്കിയപ്പോഴാണ് പിന്നിലായി ഒരു ഭീകരമായ ഒരു രൂപത്തെ കാണുന്നത്. ഈ ബാത്റൂമിൻ ഉള്ളിൽ തന്നെ സ്കൂളിൽ പഠിക്കുന്ന ഒരു പെൺകുട്ടി നേരത്തെ മരിച്ചിട്ടുണ്ട് എന്നും അറിയുവാൻ സാധിക്കുന്നുണ്ട്.