വണ്ണം ഉള്ള ആളുകൾ വളരെയധികം മാനസിക വിഷമങ്ങൾ അനുഭവിക്കുന്നുണ്ടാകും. എന്നാൽ ചിലരെങ്കിലും അതൊരു കഠിനപ്രയത്നം ആയി എടുത്ത് അതിൽ നിന്നും നന്നായി തന്നെ മെലിഞ്ഞവരും ഉണ്ട്. അത്തരത്തിലുള്ള ചില ആളുകളെ പറ്റിയാണ് പറയുവാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് മറ്റുള്ളവരിലേക്ക് കൂടി എത്തിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. നമ്മുടെ നിശ്ചയദാർഢ്യം കൊണ്ട് നമുക്ക് കീഴടക്കാൻ പറ്റാത്ത യാതൊരു മേഖലകളും ഇല്ല.. മനുഷ്യൻ ഒന്ന് തീരുമാനിക്കുകയാണെങ്കിൽ അത് നടത്തുവാൻ അവന് സാധിക്കും.
പക്ഷേ അതിനെ കഠിനാധ്വാനം ചെയ്യാനുള്ള ഒരു മനസ്സ് ഉണ്ടാകണമെന്ന് മാത്രം. അങ്ങനെ സാധിക്കും എന്ന് വീണ്ടും കാണിച്ചുതരികയാണ് ചില ആളുകൾ. നല്ല വണ്ണമുള്ള ചിലരുടെയെങ്കിലും മനസ്സിൽ ഒരു വിചാരം ഉണ്ടായിരിക്കാം എത്രയൊക്കെ ശ്രമിച്ചാലും ഈവണ്ണം മാറ്റാൻ സാധിക്കില്ല എന്ന്. പഴയ അവസ്ഥയിലേക്ക് എത്താൻ കഴിയില്ല എന്ന്. തീർത്തും തെറ്റായ ധാരണയാണ് അത് എന്ന് കാണിച്ചുതരികയാണ് ചിലർ. അമിതമായ ജംഗ് ഫുഡ് കഴിക്കുന്നത് കൊണ്ടാണ് പലർക്കും വണ്ണം അധികരിക്കുന്നത്. ചിലർക്ക് ഇത് ചികിത്സകളിലൂടെ മാത്രമേ മാറ്റുവാൻ സാധിക്കുകയുള്ളൂ. അതുപോലെതന്നെ മസിലുകളും മറ്റും വളരുന്നതിന് വേണ്ടി കുത്തിവയ്ക്കുന്ന ചില കെമിക്കലുകളും അമിതമായ വണ്ണത്തിന് കാരണമാകാറുണ്ട്.
ഇത്തരം കെമിക്കലുകൾ കുത്തിവയ്ക്കുന്നവർ ഓർക്കേണ്ട മറ്റൊരു കാര്യം എന്താണെന്ന് വെച്ചാൽ പലപ്പോഴും ഇവർ മരണത്തെ തന്നെയാണ് വിളിച്ചു വരുത്തി കൊണ്ടിരിക്കുന്നത്. ഇത്തരം മാലിന്യങ്ങൾ കുത്തിവെച്ച് വണ്ണം ഉണ്ടാക്കുന്ന പലരും അറിയാതെ പോകുന്ന ഒരു കാര്യം ഇവർ നാൽപത് അമ്പത് വയസ്സ് ആക്കിയുമ്പോഴേക്കും മരിച്ചു പോകും എന്നുള്ളത് ആണ്. ഇത് ശരീരത്തിൽ പൂർണമായി എത്തുന്നതോടെ ഇവരുടെ മരണവും അടുത്ത് കൊണ്ടിരിക്കുകയാണ്. ഇത്തരം കാര്യങ്ങൾ ഒക്കെ കുത്തിവച്ചിട്ടുള്ള ആളുകളൊക്കെ 40 വയസ്സിനും 55 വയസ്സിനും മുകളിലേക്ക് പോയിട്ടില്ല എന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. ഇനി വണ്ണം കുറച്ച ആളുകളിലേക്ക് പോകാം. 250 കിലോ ഭാരമുള്ള ഒരു വ്യക്തി 60 കിലോയിലേക്ക് വന്നു എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ അല്പം ബുദ്ധിമുട്ടായിരിക്കും അല്ലേ….?
അത് സത്യം ആണ്. കൃത്യമായ ഡയറ്റ് കൊണ്ടും അവരുടെ വ്യായാമങ്ങൾ കൊണ്ടും ആണ് അവർ ഈ ഒരു അവസ്ഥയിലേക്ക് എത്തീരുന്നത്. അമിതമായ വണ്ണം ആയതോടെ ഇവരെ ഭർത്താവ് പോലും ഉപേക്ഷിച്ചിരുന്നു. വലിയ രീതിയിൽ ഇവർ മാനസികമായി വിഷമത്തിലായിരുന്നു. തന്നെ തോൽപ്പിച്ചവരുടെ മുന്നിൽ ജയിച്ചു കാണിക്കണം എന്നൊരു ചിന്ത ഇവരിൽ ഉടലെടുത്തു. അങ്ങനെയാണവർ കൃത്യമായ രീതിയിൽ ശരീരം വണ്ണം കുറയ്ക്കുവാൻ കാര്യങ്ങൾ തിരഞ്ഞെടുത്തത്. അതിൽ വ്യായാമവും ആഹാരവും എല്ലാം ഉൾപ്പെടും. അങ്ങനെ ഇവർ 250 കിലോയിൽ നിന്നും വളരെ പെട്ടെന്ന് തന്നെ 60 കിലോയിലേക്ക് മാറി. എല്ലാവരെയും ഞെട്ടിക്കുന്ന ഒരു മേക്കോവർ തന്നെയായിരുന്നു ഇത്.
ഈയൊരു അവസ്ഥയിലേക്ക് അവർ മാറുന്നതിനു മുൻപ് ആത്മഹത്യാശ്രമം വരെ ഇവർ നോക്കിയിരുന്നു എന്നാണ് അറിയാൻ സാധിക്കുന്നത്. ചിലപ്പോഴെങ്കിലും നമ്മുടെ വണ്ണമുള്ള സുഹൃത്തുക്കളെ ആരെയെങ്കിലുമൊക്കെ കളിയാക്കുമ്പോൾ ഓർക്കണം, അത് അവരുടെ മനസ്സിനെ അത് എത്രത്തോളം വേദനിപ്പിക്കുന്നുണ്ടാകും എന്ന്. ചിലരെങ്കിലും ആത്മഹത്യയെപ്പറ്റി വരെ ചിന്തിച്ചിട്ടുണ്ടാകും. നമ്മുടെ ഒരു സുഹൃത്തിനെ ആത്മഹത്യയിലേക്ക് തള്ളിവിടാൻ നമ്മൾ ഒരു കാരണം ആവാൻ പാടില്ല. ഇനിയുമുണ്ട് ഇത്തരത്തിൽ വളരെ പെട്ടെന്ന് വണ്ണം കുറച്ച് നിരവധി ആളുകൾ. അവരെപ്പറ്റി ഒക്കെ അറിയാം. വിശദമായി വീഡിയോയിൽ പറയുന്നുണ്ട്.