മഴയും മഞ്ഞും കാറ്റുമെല്ലാം ആളുകൾ ഒത്തിരി ഇഷ്ട്ടപ്പെടുന്ന കാര്യമാണ്. കേരളീയർക്ക് മഞ്ഞിനോട് വല്ലാത്ത ഇഷ്ട്ടമാണ്. ഇവയെല്ലാം തന്നെ ദൈവം പ്രകൃതിയാൽ തന്നെ സൃഷ്ട്ടിച്ച ചില പ്രതിഭാസങ്ങളാണ്. ഇവയൊക്കെ വേണം. എന്നാൽ മാത്രമേ മനുഷ്യന് ഭൂമിയിൽ നിലനിൽപ്പുണ്ടാകൂ. പക്ഷെ, മഞ്ഞും മഴയും കാറ്റുമെല്ലാം അമിതമായാൽ എന്താണ് സംഭവിക്കുക എന്ന് പറയേണ്ട കാര്യമില്ലലോ. എപ്പോഴും മഞ്ഞുള്ള സ്ഥലവും അതുപോലെ എല്ലാ വർഷവും വെള്ളപ്പൊക്കം നേരിടുന്ന ഒത്തിരി സ്ഥലങ്ങൾ നമ്മുടെ ഈ ലോകത്തുണ്ട്. ശക്തമായ മഞ്ഞിനടിയിൽ പെട്ട് തണുത്തുറഞ്ഞു പോയ ഒത്തിരി ജീവികളും മറ്റു വസ്തുക്കളും ഉണ്ട് എന്നാണ് കണ്ടെത്തൽ. അത്തരം ചില കാര്യങ്ങളെ കുറിച്ചാണ് ഈ പോസ്റ്റിൽ പറയുന്നത്.
ഫ്രോസൻ ക്യാറ്റ്. ഹൃദയ സ്പർശിയായ കാഴ്ച്ചയാണ് ഒരു പൂച്ചയ്ക്ക് സംഭവിച്ചത്. അതായത് ശക്തമായ മഞ്ഞു വീഴ്ച്ചയിൽ ഒരു സുന്ദരനായ പൂച്ചയുടെ കാൽ ഐസിൽ ആകെ തണുത്തുറഞ്ഞു പോയി. അതിനു കാലുകൾ അനക്കാൻ കഴിയാതെ വേദനിച്ചു നിൽക്കുകയായിരുന്നു. ഇത് കണ്ട ഒരു റഷ്യൻ ദമ്പതിമാർ ഒട്ടും വൈകാതെ തന്നെ ഒരുപാട് ബക്കറ്റുകളിൽ ചുടുവെള്ളം നിറച്ചു ആ ഫ്രീസ് ആയ പൂച്ചകുഞ്ഞിന്റെ കാലിലേക്ക് ഒഴിച്ചു കൊടുത്തു. പരീക്ഷണം വിജയിച്ചു. കാലുകൾ ഐസിൽ നിന്നും അടർന്നു പോന്നു. ഉടൻ തന്നെ വേണ്ട ചികിത്സകൾ നൽകി. അത് കഴിഞ്ഞ ഉടനെ തന്നെ ആ പൂച്ച നടക്കാൻ തുടങ്ങി. ഒമ്പതു മാസം പ്രായം മാത്രമേ ആ പൂച്ചക്കുഞ്ഞിന് ഉണ്ടായിരുന്നുള്ളൂ. പിന്നീട് ഈ പൂച്ചക്കുഞ്ഞിനെ മറ്റാരോ വാങ്ങി.
ഇതുപോലെയുള്ള മറ്റു സംഭവങ്ങളെ കുറിച്ചറിയാൻ താഴെയുള്ള വീഡിയോ കാണുക.