എയര്‍പോര്‍ട്ടില്‍ പിടികൂടിയ രസകരമായ കാര്യങ്ങള്‍.

എയർപോർട്ടിൽ വച്ച് സ്വർണ്ണം കണ്ടുപിടിച്ചു,അല്ലെങ്കിൽ മറ്റെന്തെങ്കിലും കണ്ടുപിടിച്ചു എന്നൊക്കെയുള്ള വാർത്തകൾ നമ്മൾ കേട്ടിട്ടുണ്ട്. അത്തരത്തിൽ രസകരമായ ചില സംഭവങ്ങളെ പറ്റിയാണ് പറയുന്നത്. നമ്മൾ ഒരു രാജ്യത്തിൽ നിന്നും മറ്റൊരു രാജ്യത്തേക്ക് നിയമപരമല്ലാതെ എന്ത് സാധനം കൊണ്ടു വന്നാലും അത് കള്ളക്കടത്തിൽ തന്നെയാണ് ഉൾപ്പെടുത്താറുള്ളത്. നമ്മൾ എന്ത് കാര്യവും നിയമത്തിന്റെ അനുമതിയോടെ വേണം ചെയ്യുവാൻ എന്നാണ് അതിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത്. ചില വിരുതന്മാർ ഇത് ഒന്നും നോക്കാതെ പല കാര്യങ്ങളും മറ്റൊരു രാജ്യത്തു നിന്നും നമ്മുടെ രാജ്യത്തേക്ക് കൊണ്ടു വരാറുണ്ട്. അപ്പോഴാണ് അവർ എയർപോർട്ടിൽ പിടികൂടുന്നത്. അത്തരത്തിൽ രസകരമായ ചില സംഭവങ്ങളിലുള്ള ആളുകളെയാണ് കാണാൻ സാധിക്കുന്നത്.

Airport Security
Airport Security

ഇവിടെ ഒരാൾ സ്വന്തം ബാഗിൽ കൊണ്ടുവന്നത് കുഞ്ഞിനെ തന്നെയാണ്. ഇവർ ദമ്പതികളായിരുന്നു. കുഞ്ഞിന് പാസ്പോർട്ട് ലഭിച്ചില്ല. അങ്ങനെ ചില നിയമ തടസങ്ങൾ ഉള്ളതുകൊണ്ട് തന്നെ ഈ കുഞ്ഞിനെ ബാഗിൽ വെച്ചു കൊണ്ടുവരുകയായിരുന്നു ചെയ്തത്.എന്നാൽ ബാഗ് ചെക്കിങ്ങിനു പോയപ്പോൾ കുഞ്ഞിനെ ബാഗിൽ കണ്ടെടുത്തു. ഉടനെ തന്നെ പോലീസിനെ അറിയിക്കുകയും ഇവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കുഞ്ഞിന് മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. എങ്കിലും എന്ത് ധൈര്യത്തിലാണ് ഇവർ ഇങ്ങനെ ചെയ്തതെന്ന് ആലോചിക്കേണ്ടിയിരിക്കുന്നു.

അതുപോലെ മറ്റൊരു വ്യക്തിയെ കാണാൻ സാധിക്കും. ഇദ്ദേഹത്തെ കണ്ടാൽ വളരെ മാന്യനായ ഒരു വ്യക്തിയായാണ് തോന്നുക. ഇദ്ദേഹത്തെ ചെക്ക് ചെയ്തപ്പോഴും എന്തോ സംശയം തോന്നി. ഇദ്ദേഹത്തെ പരിശോധിച്ചപ്പോഴാണ് ഒരു ഐഫോൺ മനുഷ്യനെ കാണുന്നത്. ശരീരത്തിൽ മുഴുവനായി ഐഫോണുകൾ സജ്ജീകരിച്ച വെച്ചിരിക്കുകയാണ് ഇദ്ദേഹം. ഇത് മോഷ്ടിച്ചതാണോ അതോ മറ്റെന്തെങ്കിലുമാണോന്ന് മനസ്സിലാക്കാൻ സാധിച്ചിരുന്നില്ല.

ഇനി മറ്റൊരു വ്യക്തിയെ കാണുകയാണെങ്കിൽ ഇദ്ദേഹത്തിന്റെ ബാഗിൽ നിന്നും ലഭിച്ചത് കുറെ അസ്ഥികൂടങ്ങൾ ആയിരുന്നു. എന്തിനാണ് ഇത് കൊണ്ടുവന്നതെന്ന് ചോദിച്ചപ്പോൾ എന്തോ പഠനാവശ്യത്തിനോ വേണ്ടിയാണെന്നാണ് ഇദ്ദേഹം പറഞ്ഞത്. എന്നാൽ പിന്നീടുള്ള അന്വേഷണത്തിൽ ഇത് അങ്ങനെ കൊണ്ടുവന്നതല്ലന്നു മനസ്സിലാക്കാൻ സാധിച്ചു. അതോടെ തന്നെ ഇദ്ദേഹവും ജയിലിൽ ആയ സാഹചര്യമാണ് കണ്ടത്. ഇനിയുമുണ്ട് ഇത്തരത്തിലുള്ള രസകരമായ ചില സംഭവങ്ങൾ. അവയെല്ലാം കോർത്തിണക്കിക്കൊണ്ടുള്ള ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവച്ചിരിക്കുന്നത്.