ഒരു വ്യക്തിയുടെ ഈവിതത്തിലെ ഏറ്റവും മനോഹരമായ കാലഘട്ടം കുട്ടിക്കാലം തന്നെയാണ് എന്ന് നമ്മൾ പലരും പറഞ്ഞു കേട്ടിട്ടില്ലെ? അതൊരു വെറും വാക്കല്ല. അത് ഒരു ആയുസ്സ് മുഴുവൻ ഓർമ്മിക്കാനുള്ള ഒരുപാട് നല്ല നിമിഷങ്ങൾ തന്ന വല്ലാത്തൊരു അവസ്ഥ തന്നെയാണ് കുട്ടിക്കാലം. അത് കൊണ്ട് തന്നെ ഒരു കുട്ടിയുടെ ഏറ്റവും വലിയ അവകാശം എന്ന് പറയുന്നത് അവന്റെ ഉള്ളിലെ കുട്ടിയെ ആവോളം ആസ്വദിക്കാൻ അനുവദിക്കുക. ചെളിയിൽ കിടന്ന് മറിഞ്ഞാലും ചുമരിൽ വരച്ചു വൃത്തിക്കേടാക്കിയാലും മഴ നനഞ്ഞാലും അവനെ അല്ലെങ്കിൽ അവളെ നിങ്ങൾ വഴക്കു പറയാതിരിക്കുക. കാരണം, ഒരു അച്ഛനും അമ്മയ്ക്കും തന്റെ മക്കൾക്ക് കൊടുക്കാൻ കഴിയുന്ന ഏറ്റവും വലിയ സമ്മാനം എന്ന് പറയുന്നത് മനോഹരമായ ഒരു കുട്ടിക്കാലം തന്നെയാണ്. ഇന്ന് നമ്മൾ പറയാൻ പോകുന്നത് കുട്ടികൾ കാണിച്ചു കൂട്ടിയ ചില കുസൃതികളെ കുറിച്ചാണ്.
ചൈനയിൽ ഒരു കുട്ടി കാണിച്ച വികൃതി നോക്കൂ. അവളുടെ പേരന്റ്സ് വീട്ടിൽ ഇല്ലാതിരുന്ന സമയത്ത് കാണിച്ചു കൂട്ടിയ വല്ലാത്തൊരു കുസൃതി ആയിപ്പോയി. അതാത് വീട്ടിൽ സൂക്ഷിച്ചിരുന്ന പണത്തിൽ നിന്നും നൂറു രൂപ നോട്ട് മാത്രം എടുത്ത് അതിലുള്ള ആളുടെ ഫോട്ടോ മാത്രം വെട്ടിയെടുത്തു. എന്ത് ചെയ്യണമെന്ന് അറിയാതെ അന്ധാളിച്ചു പോയ ആ കുട്ടിയുടെ പേരന്റ്സ് ഉടൻ തന്നെ ആ കട്ട് ചെയ്ത പണം ബാങ്കിൽ കൊണ്ട് പോയി കൊടുത്ത്. ശേഷം നടന്നതെല്ലാം പറഞ്ഞു. തുടർന്ന് മൂന്നു മണിക്കൂർ സാമ്യം എടുത്താണ് ആ പണമെല്ലാം ടേപ്പ് കൊണ്ട് ഒട്ടിച്ചു തീർത്തത്.
ഇതുപോലെയുള്ള രസകരമായ സംഭവങ്ങളെ കുറിച്ചറിയാൻ താഴെയുള്ള വീഡിയോ കാണുക.