നമ്മുടെ ജീവിതശൈലിയിലും ആധുനിക ഭക്ഷണ രീതിയിലും വന്ന മാറ്റങ്ങള്‍ നമ്മെ ഒബീസിറ്റി പോലെയുള്ള രോഗങ്ങളിലേക്ക് നയിക്കുന്നു. ഇത് കാരണം നമുക്ക് നമ്മുടെ ജീവിതത്തിനോട് തന്നെ മടിയും വെറുപ്പും തോന്നി തുടങ്ങുന്നു. പതിയെ നമുക്ക് എല്ലാത്തിനോടുമുള്ള താല്പര്യവും ഉന്മേഷവും കുറയുന്നു. അത് നമ്മളെ മാനസികമായും ശാരീരികമായും തളര്‍ത്തുന്നു. നമുക്ക് ഒന്നും ചെയ്യാനാവാതെ നമ്മള് നമ്മളിലേക്ക് തന്നെ ഒതുങ്ങിക്കൂടുന്നു. അത് നമ്മുടെ സന്തോഷമുള്ള ജീവിതത്തിലേക്ക് നമ്മള് തന്നെ ക്ഷണിച്ചു വരുത്തുന്ന ശത്രു തന്നെയാണെന്ന് പറയാം.
കാരണം,നമ്മുടെ തിരക്ക് പിടിച്ച ജീവിതത്തിനിടയില്‍ നമ്മള് നമ്മുടെ ആരോഗ്യത്തെ തന്നെ മറക്കുന്നു. തട്ടുകടകളില്‍ നിന്നും മറ്റുമായി നമുക്ക് കിട്ടുന്നതൊക്കെ വാരി കഴിക്കുന്നു. കഴിക്കുമെന്ന് മാത്രമല്ല, അതിനനുസരിച്ച് നമ്മുടെ ശരീരത്തിനാവശ്യമായ വ്യായാമം കിട്ടുന്നില്ല എന്നത് കൊണ്ട് തന്നെ അതിലുള്ള കൊഴുപ്പുകള്‍ എല്ലാം തന്നെ നമ്മുടെ മാംസങ്ങല്ക്കിടയില് തങ്ങി നില്ക്കുന്നു. ഇത് എനര്‍ജിയായി പുറത്തു കളയാനുള്ള ഒരു അവസരം നമ്മള് നല്‍കുന്നില്ല എന്നതാണ് സത്യം.എന്നാല്‍, ഇത്തരം ആളുകള്‍ക്കായി അവരുടെ ഭാരം കുറയ്ക്കാനായി നമുക്ക് ഒരു ഡ്രിങ്ക് പരീക്ഷിച്ചു നോക്കാം.അതെങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം.
ആദ്യം ഒരു ഗ്ലാസ് ഇളം ചുടുവെള്ളമെടുക്കുക. അതിലേക്ക് ഇഞ്ചി നന്നായി തൊലി കളഞ്ഞ ശേഷം കുറച്ചു വെള്ളം ചേര്‍ത്ത് നന്നായി മിക്സിയില്‍ വെച്ച് ഒന്നങ്ങ് നന്നായി അരച്ചെടുക്കുക.ശേഷം അത് നന്നായി പിഴിഞ്ഞ് അതിന്റെ നീര് ഒരു ടീസ്പൂണ്‍ നമ്മള് നേരത്തെ എടുത്ത ഇളം ചുടുവെള്ളത്തിലേക്ക് ഒഴിച്ചു കൊടുക്കുക. ശേഷം ഒരല്‍പ്പം തേന്‍ കൂടി ചേര്‍ത്ത് അത് നന്നായി മിക്സ് ചെയ്യുക.ശേഷം ഒരു നാരങ്ങയുടെ നീര് അര ടീസ്പൂണ്‍ വരെ എടുത്തു അതിലേക്ക് ചേര്‍ത്ത് നന്നായി മിക്സ് ചെയ്യുക. എന്നിട്ട് ഇത് നിങ്ങള്‍ രാവിലത്തെ പ്രാതല്‍ കഴിക്കുന്നതിന്റെ അര മണിക്കൂര്‍ മുമ്പായി ഇത് കുടിക്കുക.ഇതിനു മറ്റു കെമിക്കല്‍സ് അടങ്ങിയ ഡ്രിങ്ക്കളെ പോലെ പാര്‍ശ്വഫലങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരിക്കുന്നതല്ല. ഇനി അമിതഭാരം അത് കുറക്കാനായി ആഗ്രഹിക്കുന്നുവെങ്കില്‍ ഈ ഡ്രിങ്ക് ഒന്ന് പരീക്ഷിച്ചു നോക്കുക.