മൊബൈല്‍ ഫോണുകള്‍ ഈ ഡിജിറ്റൽ ലോകത്ത് നമ്മുടെ സ്ഥിര കൂട്ടാളിയായി മാറിയിരിക്കുന്നു. പകൽ സമയത്ത് നമ്മള്‍ മൊബൈല്‍ഫോണുകള്‍ നമ്മുടെ കൈകളിൽ പിടിക്കുകയോ വസ്ത്രത്തിന്‍റെ പോക്കറ്റില്‍ വെക്കുകയോ ആണ് ചെയ്യുന്നത്. രാത്രിയിൽ നമ്മളിൽ പലരും ഉറങ്ങുന്നതിനു മുന്നേ അവസാനമായി നോക്കുന്നതും ഉറക്കമുണരുമ്പോൾ ആദ്യം നോക്കുന്നതും മൊബൈല്‍ ഫോണുകളാണ്. വാസ്തവത്തിൽ മൊബൈല്‍ഫോണ്‍ കിടക്കയിൽവെച്ച് ഉറങ്ങുന്നത് വളരെ സാധാരണമാണ്. ലോകത്ത് 44 ശതമാനം ആളുകളും ഇങ്ങനെ ചെയ്യുന്നതായി പ്യൂ ഇന്‍റര്‍നെറ്റ് പ്രോജക്റ്റ് റിപ്പോർട്ട് ചെയ്യുന്നു.
കസാക്കിസ്ഥാനിലെ ബാസ്റ്റോബിലുള്ള ഗ്രാമത്തിൽ അലുവ അസെറ്റ്കിസി അബ്സൽബെക്ക് (14) എന്ന പെണ്‍കുട്ടി മൊബൈല്‍ഫോണില്‍ പാട്ടുകേട്ട് ഉറങ്ങാൻ കിടന്നു. പിറ്റേന്ന് രാവിലെ ഫോണിന്‍റെ ബാറ്ററി പെണ്‍കുട്ടിയുടെ തലയോട് ചേർന്ന് പൊട്ടിത്തെറിച്ച് പെണ്‍കുട്ടി മരിച്ച നിലയിൽ കണ്ടെത്തി. അവളുടെ മൊബൈല്‍ഫോണ്‍ പവർ സോക്കറ്റിൽ ഘടിപ്പിച്ചതായി കണ്ടെത്തി. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതാണ് മരണകാരണമെന്ന് പോലീസ് പറഞ്ഞു.
മൊബൈല്‍ ഫോണുകള്‍ തലയിണക്കടിയില്‍ വെച്ചുറങ്ങുന്നത് മൂലമുണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് ന്യൂയോർക്ക് പോലീസ് ഡിപ്പാർട്ട്മെന്‍റ് ഒരു മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഉറങ്ങുമ്പോഴോ ചാർജ് ചെയ്യുമ്പോഴോ മൊബൈല്‍ഫോണ്‍ നിങ്ങളുടെ ഒരു തലയിണക്ക് അടിയില്‍ വെക്കരുത്.. ദയവായി ഈ പോസ്റ്റ് മറ്റുള്ളവരിലേക്ക് ഷെയര്‍ ചെയ്യുക . ന്യൂയോർക്ക് പോലീസ് ഡിപ്പാർട്ട്മെന്‍റ് ട്വീറ്റ് ചെയ്ത ഒരു ഫോട്ടോയാണ് താഴെകൊടുത്തിരിക്കുന്നത്. ഈ ഫോട്ടോ കണ്ടാല്‍ പിന്നെ നിങ്ങള്‍ മൊബൈല്‍ഫോണ്‍ തലയിണക്കടിയില്‍ വെച്ച് ഉറങ്ങില്ല.
തലയിണക്കടിയില്‍ വെച്ചിരുന്ന മൊബൈല്‍ ഫോണ്‍ സ്‌ഫോടനത്തെ തുടര്‍ന്ന് തലയിണയും ബെഡ്ഡില്‍ ഉണ്ടായിരുന്ന തുണിയും കത്തിയിരിക്കുന്നു.
ഇത്തരം സംഭവങ്ങള്‍ ഇതാദ്യമല്ല. 2014-ൽ ടെക്സാസിലുള്ള ഒരു കാന്‍റീന്‍ ജീവനക്കാരി ഉറങ്ങുന്നതിനിടെ അമിതമായ പുകയുടെ ഗന്ധം അറിഞ്ഞു എഴുന്നേറ്റു നോക്കിയപ്പോള്‍ കണ്ടത് അവളുടെ തലയിണയ്ക്ക് അടിയിലുള്ള മൊബൈല്‍ ഫോണ്‍ കത്തികരിയുന്നതാണ്.
മൊബൈല്‍ഫോണ്‍ മൂലമുണ്ടാകുന്ന അപകട സാധ്യതയെക്കുറിച്ച് സാംസങ് അവരുടെ ഉപപോക്താക്കള്‍ക്ക് ഫോണിന്‍റെ കൂടെ നല്‍കുന്ന മാനുവലുകൾ മുന്നറിയിപ്പ് നൽകുന്നു: “മൊബൈല്‍ഫോണ്‍ കിടക്ക, മനുഷ്യ ശരീരം, കട്ടിയുള്ള വസ്ത്രങ്ങൾ അല്ലെങ്കിൽ വായുപ്രവാഹത്തിനു തടസ്സം ഉണ്ടാകാന്‍ സാധ്യതയുള്ള മറ്റേതെങ്കിലും വസ്തുക്കൾ എന്നിവ ഉപയോഗിച്ച് മൂടുന്നത് ഫോണിന്‍റെ പ്രവർത്തനത്തെ ബാധിക്കുകയും തീ അല്ലെങ്കിൽ സ്ഫോടന സാധ്യതയുണ്ടാക്കുകയും ചെയ്തേക്കാം.”