ഇന്ന് തീയേറ്ററുകൾ ഏറ്റവും കൂടുതൽ കൈയ്യടി നേടികൊണ്ട് പ്രദർശനവിജയം നേടുന്ന ചിത്രം ഏതെന്ന് ചോദിച്ചാൽ എല്ലാവരും ഒരേ പോലെ പറയുന്ന പേര് കെജിഫ് എന്നാണ്. കെജി എഫും റോക്കി ഭായും കൂടി ബോക്സ്ഓഫീസ് ഏറ്റെടുത്തിരിക്കുന്ന സാഹചര്യമാണ് കാണാൻ സാധിക്കുന്നത്. കെജിഎഫ് എന്നും റോക്കി ഭായ് എന്നുമൊക്കെ പറയുന്നത് ഒരു കെട്ടുകഥയാണോ.? യഥാർത്ഥത്തിൽ കെജിഎഫ് ഉണ്ടോ.? കെജിഎഫ് എന്ന ചിത്രത്തിൽ പറയുന്നതുപോലെ അവരുടെ രക്ഷകനായി എത്തിയ ഒരു റോക്കി ഭായ് യഥാർത്ഥത്തിൽ ചരിത്രത്തിൻറെ ഏടുകളിലുണ്ടോ.? സത്യമാണ്.! അത്തരത്തിൽ ഒരു കാര്യമുണ്ട്.
കെജിഎഫ് എന്നാൽ കോലാർ ഗോൾഡ് ഫീൽഡ് എന്നാണ് അറിയപ്പെടുന്നത്. ഇന്ത്യയിലെ ഒരു സ്വർണ ഖനിയാണ് കോലാർ ഗോൾഡ് ഫീൽഡ് അഥവാ കെജിഎഫ്. യഥാർത്ഥത്തിൽ ഒരു റോക്കി ഭായിമുണ്ട്. ഇന്ത്യയിലെ തന്നെ കർണാടകയിലെ കോലാർ ജില്ലയിലാണ് കെജിഎഫ് താലൂക്കിലുള്ള ഖനി മേഖലയിലാണ് കോലാർ ഗോൾഡ് ഫീൽഡ് ഉള്ളത്. എവിടെയുള്ള ജീവനക്കാരും അവരുടെ കുടുംബങ്ങളും താമസിക്കുന്നത് റോബിൻസ്പോട്ട് എന്ന പേരിലാണ് ഇതിൻറെ ആസ്ഥാനം. കർണ്ണാടകയിൽ നിന്നും ഏകദേശം 30 കിലോമീറ്റർ കർണാടകയുടെ തലസ്ഥാനം ആയ ബാംഗ്ലൂരിൽ നിന്നും 100 കിലോമീറ്ററും തമിഴ്നാട്ടിലെ തലസ്ഥാനമായ ചെന്നൈയിൽ നിന്നും 247 കിലോമീറ്ററും അകലെയാണ് യഥാർത്ഥ കെ ജി എഫ്.
ഒരു നൂറ്റാണ്ടിലേറെയായി നഗരം സ്വർണം ഖനനത്തിന് പേരുകേട്ടതാണ്. 2001 ഫെബ്രുവരി 28ന് അവിടെ സ്വർണം ഉണ്ടായിരുന്നിട്ടും സ്വർണവിലയിൽ ഉണ്ടായ ഇടിവ് കാരണം ഖനി അടച്ചു. ഇവിടുത്തെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നതിനായി 1989-ലാണ് ഇന്ത്യയിലെ ആദ്യത്തെ ഊർജ്ജ ഉൽപാദന യൂണിറ്റുകളിൽ ഒന്ന് നിർമ്മിച്ചത്. ലോകബാങ്കിന് കോലാർ ഗോൾഡ് ഫീൽഡ് കൊണ്ട് ഒരു വലിയ ലോൺ ഇന്ത്യ എടുത്തിട്ടുണ്ട് എന്നതാണ് സത്യം. നൂറ്റാണ്ടുകളുടെ കഥകളാണ് കെജിഎഫിന് പറയാനുള്ളത്.
ചോളഭരണത്തിന്റെ കീഴിലായിരുന്നു ആദ്യം നൂറ്റാണ്ടുകൾക്ക് മുൻപ് ഉണ്ടായിരുന്നത്. കോലാർ ഗോൾഡ് ഫീൽഡ് പൈറോക്ലോസ്റ്റിക്, ലാവ എന്നിവയുടെ സംരക്ഷണത്തിനും പരിപാലനത്തിനും പ്രോത്സാഹനത്തിനും ഒക്കെ വേണ്ടി ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ദേശീയ ഭൗമശാസ്ത്ര സ്മാരകമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇവിടെ ഔദ്യോഗിക ഭാഷയായി കന്നഡ സംസാരിക്കുന്നുണ്ട്.
സത്യത്തിൽ സിനിമയിൽ കാണുന്നതുപോലെ ഒക്കെ തന്നെ ആയിരുന്നു ഏകദേശം കെജിഫിന്റെ ആദ്യകാലഘട്ടങ്ങൾ ഒക്കെയെന്ന് മനസ്സിലാക്കാൻ സാധിച്ചത്. ഇതൊരു കെട്ടുകഥയല്ല. ഒരു ചരിത്രമാണ് അതുപോലെ റോക്കി ഭായ് എന്നൊരു തങ്കവും.