പലപ്പോഴും എന്തെങ്കിലും സാധനങ്ങളൊക്കെ നിരോധിച്ചു എന്ന കാര്യം പറഞ്ഞാൽ അത് വാങ്ങാൻ തന്നെ ആളുകൾക്ക് ഭയം ആയിരിക്കും. എന്തെങ്കിലും പ്രശ്നം ഉള്ളത് കൊണ്ടാണോ അത് വാങ്ങാൻ സാധിക്കാത്തത് എന്നൊരു ഭയം സ്വാഭാവികമായും ആളുകൾക്ക് ഉണ്ടാകും . എന്നാൽ മറ്റു രാജ്യങ്ങളിൽ നിരോധിച്ച ഇന്ത്യയിൽ നിരോധനം ഏർപ്പെടുത്താത്ത സാധനങ്ങളെപ്പറ്റി ആണ് പറയാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമായ ഒരു അറിവാണ് ഇത്. അതുകൊണ്ടുതന്നെ ഈ അറിവ് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക.അതിനുവേണ്ടി ഇതൊന്നു ഷെയർ ചെയ്യുവാൻ ആണ് ശ്രദ്ധിക്കേണ്ടത്.പലയിടത്തും നിരോധിച്ചിട്ടുള്ള പല സാധനങ്ങളും ഉണ്ട്.
അവയിൽ പലതും ഇന്ത്യയിൽ കാണാൻ സാധിക്കുന്നുണ്ട് എന്നതാണ് അറിയാൻ പറ്റുന്നത്. ഒന്നാമതായി പറയുന്നത് ലൈഫ് ബോയ് സോപ്പ് ആണ്. ലൈഫ് ബോയ് സോപ്പിന്റെ പരസ്യം കാണാത്തവരും ലൈഫ് ബോയ് ഉപയോഗിച്ചു കുളിക്കാത്തവരും ചുരുക്കമായിരിക്കും, എന്നാൽ അമേരിക്കയിൽ നിരോധിച്ച ഒരു സോപ്പ് ആണ് ഇത് . ലൈഫ്ബോയ് വളരെയധികം കെമിക്കൽ അംശങ്ങൾ കൊണ്ടാണ് ഉണ്ടാക്കുന്നത് എന്ന് അമേരിക്ക അവകാശപ്പെടുന്നത്. അതുകൊണ്ടുതന്നെ നായകളെയും മറ്റും കുളിപ്പിക്കാൻ വേണ്ടി മാത്രമാണ് അമേരിക്കയിൽ ഈ സോപ്പ് ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. അമേരിക്കയിൽ നായകളെ കുളിപ്പിക്കുന്ന സോപ്പ് ആണ് നമ്മൾ ഇവിടെ കുളിക്കാൻ വേണ്ടി ഉപയോഗിക്കുന്നത് .ഇന്ത്യയിൽ തകൃതിയായി ലൈഫ്ബോയ് ഉപയോഗിക്കുന്നുണ്ട്.
അതുപോലെതന്നെ അമേരിക്കയിൽ നിരോധിച്ച ഒരു സാധനമാണ് കുട്ടികൾ ഉപയോഗിക്കുന്ന കിൻഡർ ജോയ് എന്ന ഒരു മിഠായി. ഇന്ത്യയിൽ വലിയതോതിൽ തന്നെ വിൽപ്പന നടന്നുകൊണ്ടിരിക്കുകയാണ് കിൻഡർ ജോയ്യുടെ മിഠായിക്ക്. ഇത് കുട്ടികളുടെ ആരോഗ്യത്തിന് ഹാനികരമാണെന്നും പ്ലാസ്റ്റിക്കിൽ വരുന്ന ചോക്ലേറ്റ് ആയതുകൊണ്ട് തന്നെ ഇത് കുട്ടികളെ വലിയ തോതിൽ തന്നെ ബാധിക്കുമെന്നും ഒക്കെയാണു അവിടുത്തെ ഗവൺമെൻറ് കണ്ടെത്തിയത്. എന്നാൽ ഇന്ത്യയിൽ ഇതിൻറെ കച്ചവടം ഇപ്പോഴും തകൃതിയായി നടക്കുകയാണ്. അതുപോലെ ജെല്ലി മിഠായികളും. കാനഡ, ഓസ്ട്രേലിയ അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ പൂർണമായും നിരോധിച്ചതാണ് ഈ മിട്ടായി. ജീവന് വരെ ഭീഷണി ഉണ്ടാക്കുന്നതും കുട്ടികളിൽ ശ്വാസംമുട്ടൽ ഉണ്ടാക്കുന്നതും ആണ് ഇത് എന്നാണ് കണ്ടെത്തിയിരിക്കുന്നത്.
അതിപ്പോഴും ഇന്ത്യയിൽ നിലവിലുള്ള ഒരു മിട്ടായി തന്നെയാണ് . പിന്നീട് പറയാനുള്ളത് റെഡ് ബുൾ ആണ്. ഫ്രാൻസിലും ഡെൻമാർക്കിലും ഒക്കെ ഔദ്യോഗികമായി നിയന്ത്രിച്ച് ഒരു പാനീയമാണ് റെഡ് ബുൾ എന്ന് പറയുന്നത്. ശരിക്കും റെഡ്ബുൾ എന്നത് വലിയ കെമിക്കലുകൾ അടങ്ങിയിട്ടുള്ള ഒരു പാനീയം ആണെന്നും ശരീരത്തിന് പാർശ്വഫലങ്ങളോട് ഹൃദയ സംബന്ധമായ പ്രശ്നങ്ങൾക്കും വിഷാദം രക്തസമ്മർദ്ദം ഹൃദയാഘാതം തുടങ്ങിയവയ്ക്കൊക്കെ ഈ പാനീയം കാരണമാകുന്നുണ്ട് എന്നാണ് കണ്ടുപിടിക്കുന്നത്. എന്നാൽ സ്ത്രീകൾക്ക് പോലും ഇന്ത്യയിൽ ഏറ്റവും പ്രിയപ്പെട്ട ഒരു പാനീയം കൂടിയാണ് റെഡ്ബുൾ.
കൂടുതൽ ആളുകളും ഉപയോഗിക്കുന്ന ഒന്നുകൂടിയാണ് എന്ന് പറയാതെ വയ്യ. അടുത്തതായി മറ്റു രാജ്യങ്ങളിൽ നിയന്ത്രിച്ചിരിക്കുന്നു ഒരു കാര്യമാണ് പാസ്ചറൈസ് ചെയ്യാത്ത പാൽ. അതായത് വലിയ പ്ലാസ്റ്റിക് കവറുകളിലും മറ്റും വരുന്ന തിളപ്പിക്കാത്ത പാൽ. അത് പൂർണ്ണമായും മറ്റ് രാജ്യങ്ങളിൽ ഒക്കെ നിരോധിച്ച സാധനം ആണ്. പക്ഷെ ഇന്ത്യയിൽ ഇപ്പോഴും നിലവിലുണ്ട് എന്നതാണ് പറയുന്നത്. അടുത്തത് മാരുതി സുസുക്കി ആൾട്ടോ ആണ്.
സൂക്ഷ്മപരിശോധനയ്ക്കും മാർഗ്ഗനിർദ്ദേശങ്ങളും പാലിക്കാനുള്ള കഴിവില്ലായ്മ കാരണം ഈ കാർ പലരാജ്യങ്ങളിലും നിയമപരമായിത്തന്നെ നിരോധിച്ചിട്ടുള്ളത് ആണ്. പക്ഷെ ഇന്ത്യയിൽ വളരെയധികം ജനപ്രിയമാണ്. സാധാരണക്കാരുടെ കാർ സ്വപ്നങ്ങൾക്ക് ചിറകുകൾ നൽകുവാൻ ഈ വാഹനത്തിന് കഴിഞ്ഞിട്ടുണ്ട് എന്നത് മറ്റൊരു സത്യം മാത്രം.